News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

റെഡ് വൈൻ കുടിച്ചാൽ ഇത്രയും ഗുണങ്ങളോ

റെഡ് വൈൻ കുടിച്ചാൽ ഇത്രയും ഗുണങ്ങളോ
November 1, 2023

പഴകുന്തോറും വീര്യം കൂടുന്ന ഒന്നേയുള്ളൂ ഈ ലോകത്ത് . അത് നല്ല അടിപൊളി വീഞ്ഞാണ്. മുന്തിരിച്ചാറിട്ട് വാറ്റിയെടുത്ത നല്ല അസ്സൽ വീഞ്ഞിനു ആരാധകർ ഏറെയാണ് . മാത്രമല്ല പണ്ടുകാലം തൊട്ട് നിലനിൽക്കുന്ന ഒന്നാണ് വൈൻ . ഒരുപക്ഷേ നാം ഇന്ന് കാണുന്ന എണ്ണിയാലൊടുങ്ങാത്ത മദ്യങ്ങളുടെയെല്ലാം കാരണവൻ ഇവനാണ്. ലഹരിയെന്ന ഉന്മാദത്തെ അനുഭവിച്ചറിയാൻ ഒരുപക്ഷേ മനുഷ്യകുലം ഏറ്റവുമാദ്യം കണ്ടുപിടിച്ചത് നുരഞ്ഞു പതയുന്ന ഈ വീഞ്ഞ് തന്നെയായിരിക്കും. ഒരിക്കൽ വീഞ്ഞിൻ്റെ രുചി അറിഞ്ഞാൽ അതിനെ ഇഷ്ടപ്പെടാത്തവർ കുറവായിരിക്കും .എന്ത് തന്നെ ആയാലും വൈനിന്റെ ഉപയോഗം ഒരുപാട് ഗുണം ചെയ്യും എന്നതാണ് വാസ്തവം . അതുപോലെ, വെറും വയറ്റിൽ വൈൻ കുടിക്കരുത്. അത് അസിഡിറ്റി, വയർ ആളികത്തൽ പോലെയുള്ള പ്രശ്‌നങ്ങൾക്ക് കാരണമാകാം. , റെഡ് വൈൻ കുടിക്കുന്നതിന്റെ കൂടെ തന്നെ നല്ല ഭക്ഷണം കഴിച്ചാൽ വേഗത്തിൽ ഫലം ലഭിക്കാൻ സഹായിക്കും. ദിവസേന ചെറിയ അളവിൽ റെഡ് വൈൻ കുടിച്ചാൽ നമ്മളുടെ ചർമ്മത്തിന് നിരവധി ഗുണം ഇത് ചെയ്യുന്നുണ്ട്. ഇത് എന്തെല്ലാമെന്ന് നോക്കാം.

ചെറുപ്പം

എല്ലാവർക്കും നല്ല ചെറുപ്പം നിലനിർത്തണം എന്നാണ് ആഗ്രഹം. എന്നാൽ, പലപ്പോഴും നമ്മൾ കഴിക്കുന്ന ആഹാരങ്ങളും ചുറ്റുപാടും മൂലം ചെറുപ്പം നിലനിർത്താൻ സാധിക്കാതെ വരാറുണ്ട്. എന്നാൽ, വീട്ടിൽ നല്ല ഹോംമേയ്ഡ് റെഡ് വൈൻ ഉണ്ടെങ്കിൽ നിങ്ങൾക്ക് നല്ല അടിപൊളിയായി ചെറുപ്പം നിലനിർത്താൻ സാധിക്കുന്നതാണ്. കാരണം, റെഡ് വൈൻ കുടിച്ചാൽ അത് നമ്മളുടെ ചർമ്മത്തിലെ കൊളാജീൻ വർദ്ധിപ്പിക്കാൻ സാഹായിക്കുന്നുണ്ട്. തികച്ചും നാച്വറലായി തന്നെ കൊളാജീൻ വർദ്ധിപ്പിക്കുന്നതിനാൽ ഇത് നിങ്ങളെ സഹായിക്കുന്നതാണ്. നമ്മളുടെ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്ന ഒരു പ്രോട്ടീനാണ് കൊളാജീൻ. അതിനാൽ തന്നെ കൊളാജീൻ ശരീരത്തിൽ നിലനിൽക്കുമ്പോൾ ചർമ്മത്തിൽ ചുളിവുകൾ വീഴുന്നത് കുറവായിരിക്കും. അതുപോലെ, പാടുകളൊന്നും ഇല്ലാത്ത യുവത്വം നിറഞ്ഞ ചർമ്മം നിലനിർത്താൻ ഇത് നിങ്ങളെ സഹായിക്കുന്നതാണ്.

നിറം വെക്കാൻ സഹായിക്കും

ദിവസേന ഒരേ അളവിൽ റെഡ് വൈൻ കുടിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അത് ചർമ്മകാന്തി മെച്ചപ്പെടുത്താനും നിങ്ങളെ വളരെയധികം സഹായിക്കും. കാരണം, റെഡ് വൈൻ ഒരേ അളവിൽ നിങ്ങൾ ദിവസേന കുടിക്കുകയാണെങ്കിൽ അത് നിങ്ങളുടെ ചർമ്മത്തിലേയ്ക്കുള്ള രക്തോട്ടം വർദ്ധിപ്പിക്കുന്നു. അതിനാൽ തന്നെ, ചർമ്മത്തിന് വേണ്ട പോഷകങ്ങൾ കൃത്യമായി ലഭിക്കാൻ ഇത് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ, ചർമ്മത്തിന്റെ നിറം വർദ്ധിപ്പിക്കാനും ഇത് വളരെയധികം സഹായിക്കുകയും ചെയ്യുന്നു. ചർമ്മത്തിലെ കരുവാളിപ്പ് അകറ്റാൻ ഇത് സഹായിക്കുന്നുണ്ട്. ചില പഠനങ്ങൾ പ്രകാരം, റെഡ് വൈൻ പതിവാക്കിയാൽ ഇത് ചർമ്മത്തെ അൾട്രാവയ്‌ലറ്റ് രശ്മികളിൽ നിന്നും സംരക്ഷിക്കുന്നതായി പറയുന്നു. അതിനാൽ തന്നെ, സൂര്യതാപം ഏറ്റ് ചർമ്മം നശിക്കും എന്ന ഭയം ആവശ്യമില്ല. കൂടാതെ, ചർമ്മത്തിന് ഈവൺ ടോൺ നൽകാൻ ഇത് സഹായിക്കുന്നതിനാൽ, ബോഡി സ്‌കിൻ ടോൺ ഒരുപോലെയാകാൻ ഇത് സഹായിക്കുന്നുണ്ട്. ഇതെല്ലാം ചർമ്മകാന്തി മെച്ചപ്പെടുത്താൻ നിങ്ങളെ സഹായിക്കുന്ന ഘടകങ്ങളാണ്.

മുഖക്കുരു

അമിതമായി മുഖക്കുരു മൂലം കഷ്ടപ്പെടുന്ന ആൾക്കാരാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് പതിവായി റെഡ് വൈൻ കുടിക്കാവുന്നതാണ്. നിങ്ങളുടെ വരണ്ട ചർമ്മം മാറ്റി എടുക്കാൻ റെഡ് വൈൻ സഹായിക്കുന്നുണ്ട്. അമിതമായി വരണ്ട ചർമ്മം ഉള്ളത് മുഖത്ത് കുരുക്കൾ വരാൻ കാരണമാണ്. എന്നാൽ, റെഡ് വൈൻ പതിവാക്കിയാൽ ഇത് ചർമ്മത്തെ നല്ലപോലെ മോയ്‌സ്ച്വർ ചെയ്ത് നിലനിർത്തുന്നുണ്ട്. അതുപോലെ തന്നെ, റെഡ് വൈനിൽ ആന്റിമൈക്രോബയൽ ഘടകങ്ങൾ അടങ്ങിയിരിക്കുന്നു. ഇത് ചർമ്മം നല്ലപോലെ ഹൈഡ്രേറ്റ്റ്റഅ ചെയ്ത് നിലനിർത്തുന്നതിന്റെ കൂടെ തന്നെ ചർമ്മത്തിൽ കുരുക്കൾ വരുന്നത് കടയാനും ഇത് വളരെയധികം സഹായിക്കുന്നുണ്ട്. അതുപോലെ മുഖക്കുരു ഉണ്ടാക്കുന്ന ബാക്ടീരിയയെ നിയന്ത്രിക്കുന്നതിനാൽ, ഭാവിയിൽ മുഖക്കുരു വരാനുള്ള സാധ്യതയും ഇത് കുറയ്ക്കുന്നു.

റെഡ് വൈൻ കഴിക്കേണ്ട വിധം

എല്ലായ്‌പ്പോഴും റെഡ് വൈൻ തിരഞ്ഞെടുക്കുമ്പോൾ നല്ല ക്വാളിറ്റിയുള്ള ഉൽപന്നം നോക്കി വാങ്ങാൻ ശ്രദ്ധിക്കണം. നിങ്ങൾ വാങ്ങുന്ന സാധനത്തിന് ക്വാളിറ്റി കുറവാണെങ്കിൽ അത് പലവിധത്തിലുള്ള ശാരീരിക ബുദ്ധിമുട്ടുകൾ ഉണ്ടാക്കാം. അതിനാൽ, നിങ്ങൾ വീട്ടിൽ തന്നെ റെഡ് വൈൻ തയ്യാറാക്കി ഉപയോഗിക്കുന്നതാണ് കുറച്ചും കൂടെ നല്ലത്. അതുപോലെ, എല്ലാ ദിവസവും വൈൻ കുടിക്കുമ്പോൾ അര ഗ്ലാസ്സ് മാത്രം കുടിക്കുക. അമിതമായി കുടിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല. വൈൻ ഗ്ലാസ്സ് ഉണ്ടെങ്കിൽ അതിൽ ഒരു ഗ്ലാസ്സ് കുടിക്കുന്നതാണ് നല്ലത്. അതും രാവിലെ എല്ലാദിവസവും കുടിക്കുകയാണെങ്കിൽ കൂടുതൽ ഫലം നൽകാൻ ഇത് സഹായിക്കുന്നതാണ്. അതുപോലെ, അമിതമായി മധുരം ചേർക്കാത്ത വൈൻ ഉപയോഗിക്കാൻ ശ്രദ്ധിക്കണം. മധുരം അമിതമാണെങ്കിൽ അത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങൾക്കും കാരണമാണ്. വൈൻ പതിവായി കുടിക്കുന്നതിനാൽ തന്നെ നല്ലപോലെ വെള്ളം കുടിക്കാൻ ശ്രദ്ധിക്കണം.

Read Also : ജോലി സ്ഥലം ഒരു പേടി സ്വപ്നമോ? വിഷമിക്കേണ്ട, പരിഹാരമുണ്ട്

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • Health
  • Life style

ന്യൂറോബിക് വ്യായാമങ്ങൾ ചെയ്യാം ; തലച്ചോറി​ന്റെ ആരോ​ഗ്യം കാര്യക്ഷമമാക്കാം

News4media
  • Health
  • Kerala

ആരോഗ്യനിലയില്‍ പുരോഗതി: അബ്ദുള്‍ നാസര്‍ മദനിയെ വെന്റിലേറ്ററില്‍ നിന്ന് മാറ്റി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]