News4media TOP NEWS
ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ സംശയാസ്പദമായ നിലയിൽ കണ്ട കാർ പരിശോധിച്ചു; പോലീസിനു നേരെ യുവാക്കളുടെ ആക്രമണം; എഎസ്ഐ ക്കും സിപിഒമാർക്കും പരിക്ക്; സംഭവം കോഴിക്കോട് നടക്കാവിൽ നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി

ജീവനെടുക്കുന്ന ഷവര്‍മ്മ. മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും രക്ഷപെടാം

ജീവനെടുക്കുന്ന ഷവര്‍മ്മ. മരണങ്ങള്‍ തുടര്‍ക്കഥയാകുന്നു. ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്കും രക്ഷപെടാം
October 25, 2023

നാടെങ്ങും ഷവര്‍മ്മയുടെ പൂക്കാലമാണ്. ഫാസ്റ്റ് ഫുഡ് പ്രേമികളായ കേരളീയരുടെ പ്രിയ വിഭവമാണ് ഇപ്പോള്‍ ഷവര്‍മ്മ. മലയാളിയുടെ ഭക്ഷണ സംസ്‌കാരത്തിലേക്ക് ഷവര്‍മ കടന്നുവന്നതും ഹിറ്റായതും വളരെ പെട്ടെന്നായിരുന്നു.
പ്രായഭേദമന്യേ ഈ ഭക്ഷണത്തിന് ആരാധകര്‍ ഏറെയുള്ളതിനാല്‍ നാള്‍ക്കുനാള്‍ തെരുവോരങ്ങളില്‍ ഷവര്‍മ്മ നിര്‍മ്മാണ ഹബ്ബുകളും വര്‍ധിച്ചുവരികയാണ്. മൂന്ന് നേരവും ഷവര്‍മ്മ കഴിക്കാന്‍ മടിയില്ലാത്തരും ഇന്ന് കുറവല്ല. സംസ്ഥാനത്ത് ഷവര്‍മ കഴിച്ച് മരണപ്പെട്ടവരുടെയും ഭക്ഷ്യവിഷബാധയേറ്റ് ആശുപത്രിയില്‍ പ്രവേശിക്കുന്നതിന്റെ എണ്ണം വര്‍ധിച്ചാലും ഷവര്‍മയെ സ്‌നേഹിക്കുന്ന ഭക്ഷണപ്രിയര്‍ അതിലും ഇരട്ടിയാണ്.

‘എന്നാല്‍ ഞങ്ങളും ഇത് തന്നെയാണല്ലോ കഴിക്കുന്നെ? എന്നിട്ട് ഞങ്ങള്‍ക്ക് യാതൊരു പ്രശ്‌നങ്ങളുമില്ലല്ലോ” എന്ന് പറയുന്ന ഷവര്‍മ്മ പ്രേമികളും കുറവല്ല. 100 പേര്‍ ഷവര്‍മ്മ കഴിഞ്ഞാല്‍ അതില്‍ 25 പേര്‍ക്കെ്കിലും പലയിടങ്ങളിലായി ഭക്ഷ്യവിഷബാധയേല്‍ക്കുന്നത് എന്തുകൊണ്ടാകാം? എല്ലാവരും കഴിക്കുന്നത് ഒരേപേരുള്ള ആഹാരമല്ലേ…അതില്‍ ചേര്‍ക്കുന്ന ചേരുവകളും ഒരുപോലത്തെയല്ലേ? പിന്നന്താണ് പ്രശ്‌നം?

 

ഷവര്‍മ്മ കഴിച്ചാല്‍ എന്താണ് പ്രശ്‌നം?

മിക്ക ബേക്കറികളിലും വളരെ പഴക്കം ചെന്ന ഷവര്‍മ്മ ചിക്കനാണ് ഉപയോഗിക്കുന്നത്. കുറഞ്ഞ വിലക്ക് കോഴിക്കടകളില്‍ നിന്നു ലഭിക്കുന്ന ചിക്കനാണ് ഷവര്‍മ്മക്ക് പ്രധാനമായും ഉപയോഗിക്കുന്നത്.
കോഴിക്കടകളിലേക്ക് കോഴി ലോഡ് വരുമ്പോള്‍ സാധാരണ 10-ലധികം കോഴികള്‍ ചാകും. ഇത്തരത്തില്‍ ചാകുന്നതും പരിക്ക് പറ്റി ജീവിക്കാന്‍ സാധിക്കാതെ വരുന്നതുമായ കോഴികളെ കുറഞ്ഞ വിലക്ക് ബേക്കറിക്കടകളിലെത്തിക്കും. ഇതാണ് ഷവര്‍മ്മയായി മാറുന്നത്. ഇത്തരം കോഴികള്‍ കൊണ്ട് മറ്റേത് വിഭവങ്ങള്‍ ഉണ്ടാക്കിയാലും സൂക്ഷ്മപരിശോധനയില്‍ തിരിച്ചറിയാം, എങ്കിലും ഷവര്‍മ്മയായി ഉപയോഗിച്ചാല്‍ കണ്ടെത്താനാകില്ല എന്നത് കടയുടമകള്‍ക്കും സൗകര്യമാകുന്നു. വളരെ ചുരുക്കം കടകളില്‍ മാത്രമാണ് നല്ല ചിക്കന്‍ ഉപയോഗിച്ച് ഷവര്‍മ്മ ഉണ്ടാക്കുന്നത്. ഇങ്ങനെ ഉപയോഗിച്ചാലും അതുണ്ടാക്കുന്ന രീതി അപകടം ഉണ്ടാക്കുന്നതാണ് .

പ്രത്യേകരീതിയില്‍ ഉരുട്ടിയെടുത്ത ചോര പോലും ഉണങ്ങാത്ത പച്ച ഇറച്ചി കമ്പിയില്‍ കുത്തി കറക്കി അതില്‍ തീ അടിപ്പിച്ചാണ് ഷവര്‍മ്മ പാചകം ചെയ്യുന്നത്. കമ്പി കൃത്യമായി കറക്കാത്തതുമൂലം ഇറച്ചിയുടെ പലഭാഗങ്ങളും ശരിയായി വേവാറില്ല. ചിലയിടങ്ങളില്‍ കൂടുതല്‍ തീ അടിച്ച് ഇറച്ചി കരിയാറുമുണ്ട്. ഇങ്ങനെവരുമ്പോള്‍ ഇറച്ചിയില്‍ പോളി സൈക്ലിക് ഹൈഡ്രോ കാര്‍ബണ്‍സ് ഉണ്ടാകുന്നുണ്ട്. ഇത് കാന്‍സറിന് സാധ്യതയേകുന്ന ഘടകമാണ്. അതുപോലെതന്നെ വേവാത്ത ഇറച്ചിയുടെ ഭാഗങ്ങളില്‍ പൊടിയടിച്ചും മറ്റും ബാക്ടീരിയ കയറാനും സാധ്യതയുണ്ട്.

 

 

മയണൈസ് എന്ന വെളുത്ത ദ്രവരൂപത്തിലുള്ള പേസ്റ്റ് ചേര്‍ത്താണ് ഷവര്‍മ്മ തയ്യാറാക്കുന്നത്. മുട്ടയുടെ വെള്ള, വെളുത്തുള്ളി ,ഓയില്‍, മൈദ എന്നിവ ചേര്‍ത്തുണ്ടാക്കുന്ന പേസ്റ്റും ബാക്ടീരിയക്ക് ഏറെ ഇഷ്ടപ്പെട്ട ആവാസകേന്ദ്രമാണ്. ചുരുക്കത്തില്‍ ബാക്ടീരിയക്ക് വളരാന്‍ ഏറെ അനുകൂല സാഹചര്യമാണ് ഷവര്‍മ്മ ഒരുക്കുന്നത്. ഒപ്പം ക്യാന്‍സറിനും. ഷവര്‍മ്മ പാചകം ചെയ്ത ശേഷം കഴിക്കാന്‍ എത്രനേരം വൈകുന്നുവോ അത്രകണ്ട് ഷവര്‍മ്മയുടെ അപകടം ഏറുന്നു എന്നതാണ് യാഥാര്‍ത്ഥ്യം.

 

 

യഥാര്‍ത്ഥ വില്ലനെ കണ്ടുപിടിച്ചേ…

ഓരോ തവണയും ഷവര്‍മയില്‍ നിന്ന് ഭക്ഷ്യവിഷബാധയുണ്ടാകുമ്പോഴും മരണങ്ങള്‍ സംഭവിക്കുമ്പോഴും അധികൃതരുടെ ഭാഗത്ത് നിന്നുള്ള സുരക്ഷാപരിശോധനകളുണ്ടാകും. എന്നാല്‍ അതൊക്കെ പേരിന് മാത്രം. വീണ്ടും കാര്യക്ഷമമാകണമെങ്കില്‍ അടുത്ത അപകടം സംഭവിക്കണം. അതിശ്രദ്ധയോടെയും വൃത്തിയോടെയും പാകം ചെ
യ്യേണ്ട ഒന്നാണ് ഷവര്‍മ്മ. ഈ രണ്ട് കാര്യത്തിലുണ്ടാകുന്ന വീഴ്ചയാണ് ഷവര്‍മയെ പലപ്പോഴും വില്ലനാക്കുന്നത്.
യോണെസ് ഉണ്ടാക്കേണ്ടത്. എന്നാല്‍ പലരും പച്ചമുട്ട ഉപയോഗിക്കുന്ന. ഇത് സാല്‍മൊണല്ല വൈറസുകള്‍ക്ക് കാരണമായേക്കാം. മയോണൈസ് അധികസമയം തുറന്നുവെക്കുമ്പോള്‍ പൂപ്പല്‍ വരും. ഇത് ഫ്രിഡ്ജില്‍ സൂക്ഷിക്കണം. എന്നാല്‍ ഏറെ നേരം കഴിഞ്ഞ് കഴിക്കുമ്പോഴും പ്രശ്‌നമുണ്ടാകാം. കുറച്ചുപേരുടെ അശ്രദ്ധ ആളുകളുടെ ജീവന് അപകടമുണ്ടാക്കുന്നതിനൊപ്പം നന്നായി പാകം ചെയ്ത് വില്‍ക്കുന്നവര്‍ക്ക് കൂടി ചീത്തപ്പേരുണ്ടാക്കുകയും ചെയ്യുന്നു.

 

 

Read Also: കാപ്പിക്കും ചായക്കും ഇനി രുചിയേറും

Related Articles
News4media
  • Food
  • India
  • News
  • Top News

‘ഭാരത് അരി’ വീണ്ടും വിപണിയിലെത്തുന്നു ; അഞ്ച് രൂപ കൂടി

News4media
  • Food
  • International
  • News
  • Top News

കുഞ്ഞിന്റെ തൊണ്ടയിൽ ഭക്ഷണം കുരുങ്ങി; യുവാവിന്റെ ദ്രുതഗതിയിലെ ഇടപെടൽ രക്ഷയായി

News4media
  • Food
  • Health
  • Top News

വൃത്തിഹീനമായ അടുക്കള,ജോലിക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡില്ല; ഇടുക്കി പൈനാവിലെ ബുഹാരി ഹോട്ടലും ഗവ. എന്‍...

News4media
  • Life style
  • Top News

ഓൺലൈൻ വ്യാപാരം, കോവിഡ്, പ്രളയം പ്രതിസന്ധികളിൽ പിടിച്ചു നിൽക്കാനാകാതെ ചെറുകിട വ്യാപാര സ്ഥാപനങ്ങൾ അടച്...

News4media
  • Life style

കേടായെന്ന് കരുതി കളയാൻ നിൽക്കേണ്ട; അടുക്കള ഇനി പഴയ കുക്കർ ഭരിക്കും; ഇതൊന്ന് പരീക്ഷിച്ച് നോക്കൂ

News4media
  • Life style

അയ്യോ ഞാൻ അങ്ങനെയല്ല ഉദ്ദേശിച്ചത്; നാക്കുപിഴയ്ക്ക് പിന്നിലെ കാരണമറിയാമോ

News4media
  • Kerala
  • News
  • Top News

ഷവർമയിലെ മുളകിന് നീളം കുറവ്, ബേക്കറി ഉടമക്ക് മർദനം; നാലുപേർ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]