News4media TOP NEWS
പ്രശസ്ത കവി കൈതയ്ക്കല്‍ ജാതവേദന്‍ നമ്പൂതിരി അന്തരിച്ചു മുനമ്പം കേസിലെ നടപടികൾ റിപ്പോർട്ട് ചെയ്യേണ്ട: കോഴിക്കോട് വഖഫ് ട്രൈബ്യൂണലിൽ മാധ്യമങ്ങൾക്ക് വിലക്ക് ശബരിമലയിൽ പതിനെട്ടാം പടിക്ക് സമീപത്തെ കൈവരിയിൽ പാമ്പ്; കണ്ടത് ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ, പിടികൂടി വനത്തിൽ തുറന്നുവിട്ടു ശബരിമല തീർത്ഥാടകരുടെ കാറിടിച്ചു; ബൈക്ക് യാത്രികനായ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു, അപകടം ഡ്യൂട്ടി കഴിഞ്ഞ് മടങ്ങവേ

രാത്രിയിൽ നട്സ് വേണ്ട : സംഗതി സീൻ ആവും

രാത്രിയിൽ നട്സ് വേണ്ട : സംഗതി സീൻ ആവും
October 11, 2023

നിറയെ പോഷണങ്ങളുള്ള ആരോഗ്യകരമായ സ്നാക്സാണ് നട്സുകൾ. ആൽമണ്ട്, വാൾനട്ട്, പിസ്ത, കശുവണ്ടി, നിലക്കടല എന്നിങ്ങനെ പോഷണങ്ങൾ നിറഞ്ഞ പലതരത്തിലുള്ള നട്സ് വിഭവങ്ങൾ നമുക്ക് ചുറ്റും ലഭ്യമാണ്. നട്‌സ് കഴിച്ചാൽ നമ്മളുടെ ആരോഗ്യത്തിന് നിരവധി ഗുണങ്ങൾ ലഭിക്കുന്നുണ്ട്. നമ്മളുടെ ശരീരത്തിലേയ്ക്ക് ഹെൽത്തി ഫാറ്റ് എത്തിക്കുന്നതിന് ഇത് സഹായിക്കുന്നു.അതുപോലെ തന്നെ ഹൃദയത്തിന്റഎ ആരോഗ്യത്തിന് നല്ലതാണ്.ഉയർന്ന തോതിൽ പ്രോട്ടീനും ഫൈബറും ധാതുക്കളുമെല്ലാം ഇവയിൽ അടങ്ങിയിരിക്കുന്നു എന്നാൽ നട്സ് ശരിയായ രീതിയിൽ കഴിച്ചാൽ മാത്രമേ ഈ പറയുന്ന ഗുണങ്ങളൊക്കെ ശരീരത്തിന് ലഭിക്കൂ എന്ന് ആരോഗ്യ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.. ആയുർവേദ പ്രകാരം രാത്രി നട്‌സ് കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ല എന്നാണ് പറയുന്നത്. ഇതിന്റെ പ്രധാന കാരണം എന്തെന്നും, ആയുർവേദ പ്രകാരം നട്‌സ് എപ്പോൾ കഴിക്കണം എന്നും നോക്കാം.

രാത്രിയിൽ നട്‌സ് കഴിച്ചാൽ

ചിലർ വിശക്കുമ്പോൾ രാത്രിയിൽ കുറച്ച് നട്‌സ് എടുത്ത് കഴിക്കുന്നത് കാണാം. എന്നാൽ, രാത്രിയിൽ നട്‌സ് കഴിച്ചാൽ അത് നിരവധി ദോഷഫലങ്ങൾ നമ്മളുടെ ശരീരത്തിന് നൽകുന്നുണ്ട്. അതിൽ തന്നെ ഇത് ഉറക്കത്തെ കാര്യമായി തടസ്സപ്പെടുത്തുന്നു എന്നത് പ്രധാനപ്പെട്ട ദോഷഫലമായി ചൂണ്ടികാണിക്കാം. അതുപോലെ തന്നെ ഇത് ദഹനത്തെ കാര്യമായി ബാധിക്കുന്നുണ്ട്. കൃത്യമായി ദഹനം നടക്കാതിരിക്കുന്നതിനും ദഹന പ്രശ്‌നങ്ങൾ രാത്രിയിൽ നിങ്ങളെ വേട്ടയാടുന്നതിനും ഇത് കാരമാകുന്നു. കാരണം, നട്‌സിൽ ഹെൽത്തി ഫാറ്റും അതുപോലെ തന്നെ ഫൈബറും അടങ്ങിയിരിക്കുന്നു. ഇവ നമ്മൾ കിടക്കുന്നതിന് മുൻപ് കഴിക്കുമ്പോൾ വയറ്റിൽ ഗ്യാസ് നിറയുന്നതിനും ചിലപ്പോൾ അമിതമായിട്ടുള്ള സ്‌ട്രെസ്സ് അനുഭവിക്കുന്നതിനും വരെ കാരണമായേക്കാം.

പോഷക്കുറവ്

നമ്മൾ രാത്രിയിലാണ് നട്‌സ് കഴിക്കുന്നത് എങ്കിൽ നമ്മൾക്ക് വേണ്ട കൃത്യമായ പോഷകങ്ങൾ ഇതിൽ നിന്നും ആഗിരണം ചെയ്യപ്പെടുകയില്ല. നട്‌സ് നമ്മൾ കഴിക്കുന്നത് തന്നെ നട്‌സിൽ നിന്നുള്ള പോഷകങ്ങൾ നമ്മൾക്ക് ലഭിക്കുന്നതിന് വേണ്ടിയാണ്. എന്നാൽ, നമ്മൾ രാത്രിയിൽ തകിടക്കുന്ന സമയത്ത്, അല്ലെങ്കിൽ വളരെ വൈകിയെല്ലാം നട്‌സ് കഴിച്ചാൽ ഇതിൽ നിന്നുള്ള പോഷകങ്ങൾ നമ്മളുടെ ശരീരത്തിൽ എത്തുകയില്ല. കൂടാതെ, ചിലർക്ക് അലർജിക് റിയാക്ഷൻ വരാൻ സാധ്യത കൂടുതലാണ്. അതുപോലെ തന്നെ, ഇത് ചിലപ്പോൾ നിങ്ങൾക്ക് ശരീരഭാരം കുറയ്ക്കുന്നതിന് പകരം, കൂടുന്നതിലേയ്ക്കും നയിക്കാം. അതിനാൽ, രാത്രിയിൽ നട്‌സ് കഴിക്കുന്നത് ഒഴിവാക്കാം. പകരം ഈ വിധത്തിൽ നട്‌സ് കഴിച്ച് നോക്കൂ…


കുതിർത്ത് കഴിക്കാം

നടിന്റെ ഗുണങ്ങൾ പൂർണ്ണമായും ലഭിക്കണമെങ്കിൽ രാത്രിയിൽ കുതിർത്ത് പിറ്റേ ദിവസം രാവിലെ ഇത് കഴിക്കുന്നതാണ് ഏറ്റവും നല്ലത്. ആയുർവേദ പ്രകാരം ഇത്തരത്തിൽ നട്‌സ് കുതിർത്ത് കഴിച്ചാൽ ദഹന പ്രശ്‌നങ്ങൾ മാറ്റി എടുക്കാൻ സാധിക്കുമെവന്ന് പറയുന്നു. കൂടാതെ, ശരീരത്തിലെ വാത, പിത, കഫ പ്രശ്‌നങ്ങളെ ബാലൻസ് ചെയ്യാനും സഹായിക്കുന്നുണ്ട്. അതിനാൽ, ബദാം, വാൾനട്, അത്തിപ്പഴം എന്നിവ കുതിർത്ത് കഴിക്കുന്നതാണ് പരമാവധി നല്ലത്.

അതുപോലെ, ചിലർ പലതരം നട്‌സ് ഒരുമിച്ച് കഴിക്കുന്നത് കാണാം. ഇത്തരത്തിൽ ഒരുമിച്ച് കഴിക്കുമ്പോഴും നമ്മൾ കുറച്ച് കാര്യങ്ങൾ ശ്രദ്ധിക്കണം. പ്രത്യേകിച്ച് ചില നട്‌സ് ഒരുമിച്ച് കഴിക്കുന്നത് ആയുർവേദ പ്രകാരം നല്ലതല്ല. ചിലർ സ്‌പൈസസ് ചേർത്ത് റോസ്റ്റ് ചെയ്ത നട്‌സും മറ്റ് നട്‌സും കൂടെ കഴിക്കുന്നത് കാണാം. ഇത്തരത്തിലുള്ള കോമ്പിനേഷൻസ് ഒഴിവാക്കാം. അതുപോലെ, ബദാമും കുറച്ച് കുങ്കുമപ്പൂവും അതുപോലെ, രണ്ട് ഈന്തപ്പഴവും ചേർത്ത് കഴിക്കുന്നത് നമ്മളുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ വളരെയധികം സഹായിക്കുന്നുണ്ട്.

അളവും രീതിയും

നട്‌സ് നല്ലതാണ് എന്ന് കരുതി അമിതമായി കഴിക്കുന്നത് അത്ര നല്ലതല്ല. എല്ലാം മിതമായ അളവിൽ മാത്രം കഴിക്കുക. നട്‌സ് അമിതമായി കഴിച്ചാൽ അതിൽ പ്രോട്ടീൻ മാത്രമല്ല, കൊഴുപ്പും ഉണ്ട്. അതിനാൽ, കൊഴുപ്പ് ശരീരത്തിൽ എത്തുകയും ഇത് കൊളസ്‌ട്രോൾ, വണ്ണം എന്നിവയ്ക്ക് കാരണമാവുകയും ചെയ്യുന്നു. അതിനാൽ ഒരു ദിവസം, മാക്‌സിമം ഒരുപിടി നട്‌സ് മാത്രം കഴിക്കുക.

അതുപോലെ, നട്‌സ് കഴിക്കുമ്പോൾ നല്ലപോലെ ചവച്ചരച്ച് കഴിക്കാൻ മറക്കരുത്. നല്ലപോലെ ചവച്ചരച്ച് കഴിച്ചാൽ മാത്രമാണ് ഇത് വേഗത്തിൽ ദഹിക്കുക. അതുപോലെ തന്നെ നട്‌സിന്റെ ഗുണങ്ങൾ നമ്മളിലേയ്ക്ക് എത്താനും ഇത് സഹായിക്കും. അതുപോലെ പലനട്‌സും നിങ്ങൾക്ക് മിൽക്ക് തയ്യാറാക്കാൻ ഉപയോഗിക്കാം. പ്രത്യേകിച്ച് ബദാം അതിന് പറ്റിയതാണ്. ഇതിനായി രാത്രിയിൽ ഒരു അഞ്ച് ബദാം കുതിരാൻ വെക്കണം.അതിന് ശേഷം പിറ്റേന്ന് ഇത് കുറച്ച് വെളഅളവും ചേർത്ത് അരച്ച് അതിന്റെ പാൽ എടുക്കാവുന്നതാണ്. ഈ പാൽ ഉപയോഗിച്ചാ ചായ കാപ്പി എന്നിവ തയ്യാറാക്കി ഉപയോഗിക്കരുത്. ഗുണങ്ങൾ നഷ്ടപ്പെടും. അതിന് പകരം, മിൽക്ക് അതേ രൂപത്തിൽ തന്നെ ഒട്ടും പഞ്ചസ്സാര ചേർക്കാതെ കുടിക്കുന്നതാമ് നല്ലത്.

Read Also :ഈ 5 കാര്യങ്ങൾ ജീവിതത്തിൽ ഉണ്ടോ എന്നു പരിശോധിക്കൂ; നിങ്ങൾ നോർമലായ മനുഷ്യനാണോ എന്നറിയാം

Related Articles
News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • India
  • International
  • Kerala
  • News4 Special
  • Top News

26.10.2024. 11 A.M ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

News4media

പാലാ കടനാട് ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]