മുംബൈ: മോഡലുകളെ നിര്‍ബന്ധിച്ച് വേശ്യാവൃത്തിയിലേക്കു കൊണ്ടുവന്നെന്ന കേസില്‍ ഭോജ്പുരി നടി സുമന് കുമാരിയെ മുംബൈ പൊലീസ് ക്രൈം ബ്രാഞ്ച് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. സുമന് കുമാരി അനധികൃത തടങ്കലിലാക്കിയ മൂന്നു വനിതകളെ മുംബൈ പൊലീസ് രക്ഷപ്പെടുത്തുകയും ചെയ്തു. അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.
പ്രിവന്‍ഷന്‍ ഓഫ് ഇമ്മോറല്‍ ട്രാഫിക്കിങ് ആക്ട് (പിഐടിഎ) നിയമം വച്ചാണ് എഫ്ഐആര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. സുമന്റെ കൂട്ടാളിയായ പുരുഷനെയും പൊലീസ് തിരയുന്നു. ഇയാളാണ് ഇടപാടുകാര്‍ക്കും സുമനുമിടയില്‍ പാലമായി പ്രവര്‍ത്തിച്ചതെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.