സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിൽ ഏറെ മുന്നിൽ നിൽക്കുന്ന ഒന്നാണ് വാട്സാപ്പ് എന്നതിൽ തർക്കമില്ല . പലപ്പോഴും വാട്ട്‌സ്ആപ്പ് അതിന്റെ പുതിയ
ഫീച്ചർ അവതരിപ്പിക്കാറുണ്ട് . അടുത്തിടെയാണ് ഏറ്റവും പുതിയ ചാനൽ ഫീച്ചർ അവതരിപ്പിച്ചത്. വാട്ട്‌സ്ആപ്പിൽ തന്നെ ഫോളോവേഴ്‌സിന് അപ്‌ഡേറ്റുകൾ നൽകാൻ സെലിബ്രിറ്റികളെയും വ്യക്തികളെയും അനുവദിക്കുന്ന ഇൻസ്റ്റാഗ്രാം-പ്രചോദിത സംവിധാനമായിരുന്നു ചാനലുകൾ. വലിയ സ്വീകരണമാണ് ചാനലുകൾക്കു ലഭിച്ചത്. അതായത് വാട്ട്‌സ്ആപ്പ് ചാനലുകൾ ഒരു വൺ-വേ ബ്രോഡ്‌കാസ്റ്റ് ടൂളാണ്, കൂടാതെ വാട്ട്‌സ്ആപ്പിനുള്ളിൽ തന്നെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട വ്യക്തികൾ, സ്പോർട്സ് താരങ്ങൾ, സിനിമതാരങ്ങൾ എന്നിവരുടെ അപ്‌ഡേറ്റുകൾ ചാനലുകൾ വഴി അറിയാൻ സാധിക്കും.. എന്നാൽ ഇപ്പോഴിതാ വാട്ട്സ്ആപ്പ് ചാനലിൽ ഇനി മറുപടി ബട്ടണു എന്ന നിർണായക മാറ്റം വരുത്താനാണ് തീരുമാനം ..
ഏറ്റവും പുതിയ ആൻഡ്രോയിഡ് ബീറ്റ അപ്‌ഡേറ്റിന്റെ(2.23.20.6) ഭാഗമായാണ് ഇത് കണ്ടെത്തിയത്.ഒരു ചാനൽ അപ്‌ഡേറ്റിന് ലഭിച്ച മറുപടികളുടെ എണ്ണം പ്രദർശിപ്പിക്കുന്ന തരത്തിലുള്ള അപ്ഡേറ്റഡ് ചിത്രങ്ങളും പുറത്തു വന്നിട്ടുണ്ട്. സ്വകാര്യത നിലനിർത്തിക്കൊണ്ട് ചാനൽ അപ്ഡേറ്റുകൾക്കു മറുപടി നൽകാൻ കഴിയും.പ്രധാനമന്ത്രി ഉൾപ്പടെയുള്ള നിരവധി പ്രമുഖർ നിലവിൽ വാട്സ്ആപ്പ് ചാനൽ ആരംഭിച്ചു അപ്ഡേറ്റുകൾ നൽകുന്നുണ്ട്.പുതിയതും ജനപ്രിയവുമായ ചാനലുകൾ അവ എത്രത്തോളം സജീവമാണ് എന്നതിനെ അടിസ്ഥാനമാക്കി ഉപയോക്താക്കൾക്ക് കാണാൻ കഴിയും, രാജ്യത്തിന്റെ അടിസ്ഥാനത്തിലും മറ്റും തെരഞ്ഞെടുക്കുകയും ചെയ്യാം.സ്ക്രീനിന്റെ താഴെയുള്ള ‘ചാനലുകൾ കണ്ടെത്തുക’ ടാപ്പ് ചെയ്യുക.ചാനലുകളുടെ ഒരു ലിസ്റ്റ് നിങ്ങൾ കാണും; പകരമായി, സ്ക്രീനിന്റെ മുകളിൽ വലത് കോണിലുള്ള ‘സെർച്ചിങ് ഓപ്ഷൻ ഉപയോഗിച്ച് നിങ്ങൾക്ക് വിവിധ ചാനലുകൾ കണ്ടെത്താം.
എന്താണ് വാട്ട്സ്ആപ്പ് ചാനലുകൾ?
ഇന്ത്യയുൾപ്പെടെ 151 രാജ്യങ്ങളിൽ സെപ്റ്റംബർ 13 ന് ആരംഭിച്ച ഇത് മെറ്റാ പ്ലാറ്റ്‌ഫോമുകളുടെ ഉടമസ്ഥതയിലുള്ള വാട്സ്ആപ്പ് പ്ലാറ്റ്‌ഫോമിൽ ‘അപ്‌ഡേറ്റുകൾ’ എന്ന പുതിയ ടാബിലാണ് ചാനലുകൾ വരുന്നുത് സുഹൃത്തുക്കൾ, കുടുംബങ്ങൾ, കമ്മ്യൂണിറ്റികൾ എന്നിവയുമായുള്ള ചാറ്റുകളിൽ നിന്ന് വ്യത്യസ്തമാണ് ഈ സവിശേഷത.ചാനൽ അഡ്‌മിന്റെ കോൺടാക്റ്റ് വിശദാംശങ്ങൾ പിന്തുടരുന്നവരെ കാണിക്കില്ല; അതുപോലെ, ഒരു ചാനൽ പിന്തുടരുന്ന ഒരു വ്യക്തിയുടെ കോൺടാക്റ്റ് വിശദാംശങ്ങൾ അഡ്മിനോ മറ്റ് ഫോളോവേഴ്‌സിനോ വെളിപ്പെടുത്തുകയുമില്ല.
എങ്ങനെ ഒരു വാട്ട്സ്ആപ്പ് ചാനൽ ഉണ്ടാക്കാം
– ഫോണിലെ വാട്ട്സ്ആപ്പ് ആപ്പ് തുറക്കുക
– അതിലെ അപ്ഡേറ്റ് ടാബ് തുറക്കുക
– അതിൽ കാണുന്ന + എന്ന ചിഹ്നം ക്ലിക്ക് ചെയ്ത് ‘New Channel’ എടുക്കുക
– ‘Get Started’ എന്ന് ക്ലിക്ക് ചെയ്താൽ സ്ക്രീനിൽ ചില നിർദ്ദേശങ്ങൾ നൽകും
-അവസാനമായി, നിങ്ങളുടെ ചാനലിന് ഒരു പേര് നൽകുക
– ‘Create Channel’ എന്നതിൽ ക്ലിക്ക് ചെയ്യുക, ചാനൽ പ്രവർത്തനക്ഷമമാകും
– ചാനൽ സംബന്ധിച്ച് ഒരു വിവരണവും ചിത്രവും ചേർക്കാനും കഴിയും