News4media TOP NEWS
പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി ഇടുക്കിയിൽ യുവതിയെ കാറിടിപ്പിച്ച് കൊല്ലാൻ ശ്രമിച്ച് ഭർത്താവ്; ശ്രമം പരാജയപ്പെട്ടപ്പോൾ നടുറോഡിൽ ക്രൂരമർദനം

മോതിരം അണിയുന്ന വിരലുകൾക്കും ചിലത് പറയാനുണ്ട്

മോതിരം അണിയുന്ന വിരലുകൾക്കും ചിലത് പറയാനുണ്ട്
October 30, 2023

വിരലുകളിൽ മനോഹരങ്ങളായ മോതിരങ്ങൾ അണിയാൻ എല്ലാവർക്കും ഇഷ്ടമാണ്. പത്തുവിരലുകളിലും പലതരത്തിലുള്ള മോതിരം ഇടുന്നവരുണ്ട്. സ്വർണം, വെള്ളി, പ്ലാറ്റിനം, ചെമ്പ് തുടങ്ങിയ ലോഹങ്ങൾ ഉപയോഗിച്ചുള്ള മോതിരങ്ങൾ ആയാലും പ്ലാസ്റ്റിക്കിലും തടിയിലും ഗ്ലാസിലും മറ്റും നിർമ്മിക്കപ്പെടുന്ന മോതിരങ്ങളായാലും മനോഹരമാണ്. സാധാരണയായി ചെറുവിരലിനു സമീപമുള്ള വിരലിലാണ് മോതിരം അണിയാറുള്ളത്. അതുകൊണ്ട് തന്നെ ഈ വിരൽ, മോതിരവിരൽ എന്നും അറിയപ്പെടുന്നു. ഓരോ വിരലിലും മോതിരം ധരിക്കുന്നതിന് ഓരോ ഗുണങ്ങളാണ് ഉള്ളത്. അവ എന്തൊക്കെയാണെന്ന് പരിശോധിക്കാം.

തള്ള വിരൽ

തള്ളവിരലിൽ മോതിരം അണിയുന്നവർ അപൂർവമായിരുന്നു. എന്നാൽ ഇപ്പോൾ ഒട്ടുമിക്കവരും തള്ള വിരലിലും മോതിരമണിയും. എന്നാൽ വലതു കയ്യിലെ തള്ളവിരലിൽ മോതിരം അണിയുന്നത് ആഗ്രഹങ്ങൾ സംബന്ധിച്ച ആശയക്കുഴപ്പത്തെയാണ് സൂചിപ്പിക്കുന്നത്. എന്നാൽ ഇടതുകൈയിലെ തള്ളവിരലിൽ മോതിരം അണിയുന്നത് ആത്മസംഘർഷത്തെ സൂചിപ്പിക്കുന്നു.

ചൂണ്ടുവിരൽ

ചൂണ്ടുവിരലിൽ മോതിരം അണിയുന്നത് ആത്മവിശ്വാസത്തേയും അധികാരത്തേയുമാണ് കാണിക്കുന്നത്. ഇതിന് നല്ല നേതൃഗുണം പ്രദാനം ചെയ്യാനും ആത്മവിശ്വാസം വർദ്ധിപ്പിക്കാനും സഹായിക്കും. കൂടാതെ വലം കൈക്കാര്‍ ഇടം കൈയ്യിലെ ചൂണ്ടുവിരലിലും ഇടംകൈക്കാര്‍ വലതുകൈയ്യിലെ ചൂണ്ടുവിരലിലും മോതിരം ധരിക്കുന്നത് മറ്റുള്ളവരുടെ നേതൃത്വം അംഗീകരിക്കുന്നു എന്നതിനെയാണ് സൂചിപ്പിക്കുന്നത്.

നടുവിരൽ

നടു വിരലിൽ മോതിരമണിയുന്നത് ഉത്തരവാദിത്വത്തെയും സൗന്ദര്യത്തെയും സ്വയം വിശകലനത്തെയുമാണ് സൂചിപ്പിക്കുന്നത്.

മോതിരവിരൽ

മോതിരവിരലിൽ മോതിരം അണിയുന്നത് സൗന്ദര്യം, സര്‍ഗാത്മകത, മറ്റുള്ളവരുമായുള്ള ബന്ധം എന്നിവയെ സൂചിപ്പിക്കുന്നു. സ്ത്രീകളും പുരുഷന്മാരും അവരുടെ വിവാഹമോതിരം മോതിരവിരലിൽ അണിയുന്നതിന് പിന്നിലെ കാരണം ആ വിരൽ പ്രണയവും സ്നേഹവും പ്രതിഫലിപ്പിക്കുന്നു എന്നതിന്റെ സൂചനയാണ്

ചെറുവിരൽ

ചെറുവിരലിൽ മോതിരം അണിയുന്നവര്‍ വിലപേശലിൽ മിടുക്കരായിരിക്കും. ആശയവിനിമയം, ബുദ്ധികൂർമത, അന്തർജ്ഞാനം എന്നിവയെയാണ് ഇത് സൂചിപ്പിക്കുന്നത്. ചെറുവിരലിൽ വെള്ളിമോതിരം ധരിക്കുന്നതാണ് ഉത്തമം. ഇത് കോപത്തെ കുറയ്ക്കാനും സൗന്ദര്യവും വ്യക്തിത്വവും കൂട്ടാനും സഹായിക്കും.

Read Also:നാലുതിരിയിട്ട് വിളക്ക് കത്തിക്കുന്നവരുടെ ശ്രദ്ധയ്ക്ക്: ആപത്തിലേക്കാണ് നിങ്ങളുടെ പോക്ക്

Related Articles
News4media
  • Astrology

ഈ നിറങ്ങൾ ഇഷ്ടമാണോ ? വസ്ത്രത്തിന്റെ നിറം നോക്കി അറിയാം നിങ്ങളുടെ സ്വഭാവത്തിലെ ആ സവിശേഷതകൾ !

News4media
  • Astrology

പൊൻചിങ്ങം എത്തി; ചിങ്ങപ്പുലരി ഈ 9 നാളുകാർക്ക് കൊണ്ടുവരിക അപ്രതീക്ഷിത സൗഭാഗ്യം; അതിലൊരു നാളുകാർക്ക് ഈ...

News4media
  • Astrology

നാളെ ഈ നാളുകാർ വീട്ടിൽ വന്നുകയറാൻ പ്രാർഥിക്ക്; ഇവരിൽനിന്ന് കൈനീട്ടം കിട്ടിയാലും രക്ഷപ്പെടാം; ഇവർ വന്...

News4media
  • Astrology

പ്രധാന വാതിലില്‍ നിന്ന് അടുക്കള കാണാമോ..? ഉടനടി മാറ്റിക്കോളൂ

News4media
  • Astrology

പണം തരും മണിപ്ലാന്റ്; ഈ അബദ്ധങ്ങൾ അരുത്

News4media
  • Astrology

കുറി തൊടുന്നത് ഭംഗിയ്ക്ക് വേണ്ടിയല്ല; ഗുണങ്ങൾ ഏറെയാണ്

News4media
  • Astrology

ഇഷ്ടനിറം പറയും നിങ്ങളുടെ സ്വഭാവം

News4media
  • Astrology

ശുഭകാര്യങ്ങൾക്ക് മുൻപ് ഭൂമിപൂജ; ഇവ ശ്രദ്ധിക്കാം

News4media
  • Astrology

ഐശ്വര്യം തരും വീട്ടിലെ നെല്ലിമരം; ശ്രദ്ധിക്കാൻ ഒട്ടേറെയുണ്ട് കാര്യങ്ങൾ

News4media
  • Astrology

തെക്ക് വശത്ത് വെക്കരുത്; ചുമരിലെ ക്ലോക്കിലും വേണം ശ്രദ്ധ

News4media
  • Astrology

ക്ഷേത്ര പ്രദക്ഷിണം വെറുതെയല്ല; ശ്രദ്ധിക്കാൻ ഏറെയുണ്ട് കാര്യങ്ങൾ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]