വാസ്തുശാസ്ത്ര പ്രകാരം ഓരോ വസ്തുക്കൾക്കും അതിന്റേതായ സ്ഥാനമുണ്ട്. സ്ഥാനവും ദിശയും ആണ് പലരുടേയും ഭാഗ്യ നിര്‍ഭാഗ്യങ്ങള്‍ നിര്‍ണയിക്കുന്നത് എന്നാണ് വിശ്വാസം. ഇങ്ങനെ നോക്കുകയാണെങ്കിൽ വീടിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ് വാതിലുകള്‍. ഒരു വീടിന്റെ പ്രവേശന കവാടം കുടുംബാംഗങ്ങളുടെ ആരോഗ്യത്തിന്റെ കാര്യത്തില്‍ വരെ സ്വാധീനം ചെലുത്തുന്നു എന്നാണ് പറയുന്നത്.
*പ്രവേശന കവാടത്തിനോട് ചേര്‍ന്ന് അടുക്കള ഉണ്ടായിരിക്കുന്നത് വാസ്തു ശാസ്ത്ര പ്രകാരം ദോഷം ചെയ്യുമെന്നാണ് പറയപ്പെടുന്നത്. ഇത് അലസത, പതിവ് ആരോഗ്യം, വയറ്റിലെ പ്രശ്നങ്ങള്‍ എന്നിവ ഉണ്ടാകാനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. പ്രവേശന കവാടത്തിന് മുന്നിലുള്ള നേരിട്ടുള്ള കാഴ്ചയില്‍ നിന്ന് അടുപ്പ് മറയ്ക്കണം.
*പ്രവേശന കവാടത്തിനടുത്ത് കിടപ്പുമുറി നിര്‍മിക്കുന്നതും ഉചിതമല്ല. ഇത് കുടുംബാംഗങ്ങളുടെ ആരോഗ്യം ക്ഷയിക്കുന്നതിനു കാരണമാകും. നിര്‍ഭാഗ്യങ്ങളും ഇത്തരം വീട്ടിലെ അംഗങ്ങളെ വിടാതെ പിന്തുടരുന്നു. നല്ല ആരോഗ്യം വീണ്ടെടുക്കാന്‍ പ്രവേശന കവാടത്തിനടുത്തുള്ള കിടപ്പുമുറി ഒഴിവാക്കണം എന്നാണ് പറയുന്നത്. ഇനി അഥവാ വീട് ഇങ്ങനെയാണ് നിര്‍മിച്ചതെങ്കില്‍ ഇതിനോടുള്ള ചേര്‍ന്നുള്ള മുറിയില്‍ രോഗികളേയും പ്രായമായവരേയും കിടത്തരുത്.
പ്രധാന കവാടത്തില്‍ നിന്ന് വളരെ അകലെയുള്ള മുറിയില്‍ വേണം ഇവരെ താമസിപ്പിക്കേണ്ടത്. ഏതെങ്കിലും തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ നിലനില്‍ക്കുകയാണെങ്കില്‍ മുറിയില്‍ ഒരു മെഴുകുതിരി കത്തിച്ച് വെക്കാം. ഉപ്പുവെള്ളം നിറച്ച ഒരു പാത്രം ഉപയോഗിച്ച് നെഗറ്റീവ് ഊർജം ഇല്ലാതാക്കുന്നതും പരീക്ഷിക്കാവുന്നതാണ്. വീടിന്റെ മുന്‍വാതിലും വാതിലിലൂടെ തെളിയുന്ന വസ്തുക്കളും വീടിന്റെ അവസ്ഥയെയും സമ്പത്തിനെയും സൂചിപ്പിക്കുന്നു.
*നൂതനമായ വസ്തുക്കള്‍ കൊണ്ട് അലങ്കരിച്ച ഒരു പ്രവേശന കവാടം ഭാഗ്യം കടാക്ഷിച്ച പൂര്‍വ്വികരുടെ സമ്പന്നമായ പൈതൃകത്തെക്കുറിച്ച് പറയുന്നു. മോശം അവസ്ഥയിലുള്ള പ്രവേശന കവാടം വീടിന്റെ ഭാഗ്യത്തെക്കുറിച്ച് കൂടുതലൊന്നും പറയുന്നില്ല അത്തരം വീട്ടില്‍ നിന്ന് കൂടുതല്‍ പ്രതീക്ഷിക്കാനാവില്ല എന്നാണ് വാസ്തു ശാസ്ത്രത്തില്‍ വിവക്ഷിച്ചിരിക്കുന്നത് എന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
*പ്രവേശന കവാടത്തിന് സമീപം മാസ്റ്റര്‍ ബെഡ്‌റൂം ഉണ്ടെങ്കില്‍ വീട്ടിലെ സ്ത്രീകള്‍ ഭാഗ്യം കൊണ്ടുവരും എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. ഇവര്‍ക്ക് രഹസ്യ സ്രോതസുകളിലൂടെ നല്ല സമ്പത്തും ലഭിക്കും. വീട്ടിലെ കഷ്ടകാലം നീക്കാനും ഇത് സഹായിക്കും. പ്രവേശന കവാടത്തില്‍ ലക്ഷ്മി ദേവിയുടെ ചിത്രം പതിപ്പിക്കുന്നതും ശുഭകരമാണ്.
Read Also: പണം തരും മണിപ്ലാന്റ്; ഈ അബദ്ധങ്ങൾ അരുത്