ഇരുനൂറ്റി എണ്‍പതിലധികം പേരുടെ മരണത്തിനിടയാക്കുകയും 1000ലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്ത ഒഡിഷയിലെ ട്രെയിന്‍ അപകടം ഇന്ത്യന്‍ ചരിത്രത്തില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ദുരന്തങ്ങളില്‍ ഒന്ന്. അതേ സമയം പത്ത് വര്‍ഷത്തിനിടെയുണ്ടായ ഏറ്റവും വലിയ ട്രെയിന്‍ ദുരന്തമെന്നാണ് റയില്‍വേ മന്ത്രാലയം വ്യക്തമാക്കുന്നത്.
ഇന്ത്യയിലെ ട്രെയിന്‍ ദുരന്തങ്ങളിലേക്ക് തിരിഞ്ഞുനോട്ടം
- 1964 ഡിസംബര്‍ 23:
പാമ്പന്‍, ധനുഷ്‌കോടി പാസഞ്ചര്‍ ട്രെയിന്‍ ദുരന്തത്തില്‍ രാമേശ്വരം ചുഴലിക്കാറ്റില്‍ പാമ്പന്‍-ധനുഷ്‌കോടി പാസഞ്ചര്‍ ട്രെയിന്‍ ഒഴുകിപ്പോയി, അതിലുണ്ടായിരുന്ന 150 യാത്രക്കാരും മരിച്ചു.
- 1981 ജൂണ്‍ ആറ്:
സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യ കണ്ട ഏറ്റവും വലിയ ട്രെയിന്‍ അപകടമുണ്ടായത്. ബീഹാറില്‍ പാലം കടക്കുന്നതിനിടെ ബാഗ്മതി നദിയില്‍ ട്രെയിന്‍ മറിഞ്ഞ് സംഭവിച്ചത് 750 പേരുടെ മരണമാണ്.
- 1995 ഓഗസ്റ്റ് 20:
ഫിറോസാബാദിന് സമീപം നിര്‍ത്തിയിട്ടിരുന്ന കാളിന്ദി എക്സ്പ്രസുമായി പുരുഷോത്തം എക്സ്പ്രസ് കൂട്ടിയിടിച്ച അപകടത്തില്‍ ഔദ്യോഗിക കണക്കനുസരിച്ച് 305 മരണമാണ് സംഭവിച്ചത്.
- 1998 നവംബര്‍ 26:
പഞ്ചാബിലെ ഖന്നയില്‍ ഫ്രോണ്ടിയര്‍ ഗോള്‍ഡന്‍ ടെമ്പിള്‍ മെയിലിന്റെ പാളം തെറ്റിയ മൂന്ന് കോച്ചുകളുമായി ജമ്മു താവി സീല്‍ദ എക്സ്പ്രസ് കൂട്ടിയിടിച്ചതില്‍ മരിച്ചത് 212 പേരാണ്.
- 1999 ഓഗസ്റ്റ് 2:
കതിഹാര്‍ ഡിവിഷനിലെ ഗൈസാല്‍ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട അവധ് അസം എക്സ്പ്രസിലേക്ക് ബ്രഹ്‌മപുത്ര മെയില്‍ ഇടിച്ചുകയറി 285ലധികം പേര്‍ മരിച്ചു. 300 ലധികം പേര്‍ക്ക് പരിക്കേറ്റു. അപകടത്തില്‍പെട്ടവര്‍ ഏറെയും ഇന്ത്യന്‍ ആര്‍മിയുടെയും ബിഎസ്എഫിന്റെയും സിആര്‍പിഎഫിന്റെയും സൈനികര്‍ ആയിരുന്നു.
- 2002 സെപ്റ്റംബര്‍ 9:
ഹൗറ രാജധാനി എക്സ്പ്രസ് റാഫിഗഞ്ചിലെ ധാവെ നദിയിലെ പാലത്തിന് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. 140 ലധികം മരണമുണ്ടായി.
- 2011 ജൂലൈ 7
യു.പിയിലെ ഇറ്റയില്‍ ചപ്ര -മഥുര എക്സ്പ്രസ് ട്രെയിന്‍ ബസ്സുമായി കൂട്ടിയിടിച്ച് 69 മരണം
- 2012 ജൂലൈ 30
ആന്ധ്രപ്രദേശിലെ നെല്ലൂരില്‍ ഡല്‍ഹി-ചെന്നൈ ട്രെയിനിന് തീപിടിച്ച് 30 മരണം
- 2014 മെയ് 26
യു.പിയിലെ സന്ത് കബീര്‍ നഗറില്‍ ഗുഡ്സ് ട്രെയിനുമായി കൂട്ടിയിടിച്ച് ഗോരഖ്ധാം എക്സപ്രസിലെ 25 പേര്‍ മരിച്ചു.
- 2015 മാര്‍ച്ച് 20
യു.പിയിലെ തന്നെ റായ് ബറേലിയില്‍ ജനത എക്സ്പ്രസ് പാളംതെറ്റി 30ലധികം പേര്‍ മരിക്കുകയും 150 ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
- 2016 നവംബര്‍ 20
ഇന്‍ഡോര്‍- പട്ണ എക്സ്പ്രസ് കാണ്‍പൂരിനടുത്തുവെച്ച് പാളംതെറ്റി 150 പേര്‍ മരിച്ചു. 150 പേര്‍ക്ക് പരിക്ക്.
- 2017 ഓഗസ്റ്റ് 19
കലിംഗ- ഉത്കല്‍ എക്സ്പ്രസ് ഹരിദ്വാറിനും പുരിക്കും ഇടയില്‍ പാളംതെറ്റി മറിഞ്ഞ് 21 പേര്‍ മരിച്ചു. 97 പേര്‍ക്ക് പരിക്കേറ്റു
- 2022 ജനുവരി 13
പശ്ചിമബംഗാളിലെ അലിപൂര്‍ദാറില്‍ ബിക്കാനീര്‍ -ഗോഹട്ടി എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞ് 9 മരണം