ഇന്ന് ജീവിതത്തിന്റെ സുരക്ഷതന്നെ വിവിധതരം പാസ്സ്വേർഡുകളിലാണ് എന്ന് പറയാം. മെയിൽ മുതൽ മണിവരെ നമ്മൾ സൂക്ഷിക്കുന്നത് ഈയൊരു കുഞ്ഞൻ സംഭവത്തിൽ വിശ്വസിച്ചാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും അപകടംപിടിച്ച പാസ്സ്‌വേർഡ് ഏതെന്നറിയാമോ ? അത് 123456 എന്നതാണ്. 123456 എന്ന പാസ്വേഡ് ഏകദേശം 45 ലക്ഷം ആളുകള്‍ ഉപയോഗിക്കുന്നതായാണ് പഠനത്തില്‍ പറയുന്നത്. നോഡ്പാസ് എന്ന സോഫ്റ്റ് വെയര്‍ കമ്ബനി നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. ഒരു സെക്കന്റ് പോലും സമയം ഈ പാസ്‌വേഡ് ഹാക്ക് ചെയ്യാന്‍ സമയം ആവശ്യമില്ല.
സൈബര്‍ സുരക്ഷാ സംഭവങ്ങളെക്കുറിച്ച് ഗവേഷണം നടത്തുന്നതില്‍ വൈദഗ്ധ്യമുള്ള വിദഗ്ധരുടെ പങ്കാളിത്തത്തോടെ നടത്തിയ പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. പനാമ ആസ്ഥാനമായുള്ള കമ്ബനിയുടെ വെബ്‌സൈറ്റിലാണ് പുതിയ പഠനം . രണ്ടാമത്തെയും മൂന്നാമത്തെയും ഏറ്റവും ജനപ്രിയമായ പാസ്‌വേഡ് ‘അഡ്മിന്‍’, ‘12345678’ എന്നിവയാണ്. ഏകദേശം 40 ലക്ഷത്തോളം പേരാണ് ഇത് ഉപയോഗിച്ചിരിക്കുന്നത്.
Also read: സാധാരണ ലക്ഷണങ്ങളൊന്നും പ്രകടമാക്കാത്ത പാൻക്രിയാറ്റിക് ക്യാൻസർ കണ്ടെത്താനുമുണ്ട് ഒരു വഴി !
‘123456’ എന്നത് ‘ലോകത്തിലെ ഏറ്റവും മോശം പാസ്‌വേഡ് ആണെന്നും വെബ്സൈറ്റില്‍ പറയുന്നു. കാരണം ഇത് ഏറ്റവും സാധാരണമായ പാസ്‌വേഡ് 5-ല്‍ 4 തവണ റാങ്ക് ചെയ്യപ്പെട്ടുവെന്നും കമ്ബനി വ്യക്കമാക്കുന്നു. കുറഞ്ഞത് ചിഹ്നങ്ങള്‍, വലിയ അക്ഷരങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന പാസ്‌വേഡുകള്‍ ഉപയോഗിക്കാനും കമ്ബനി വ്യക്തമാക്കുന്നു. ഒന്നിലധികം വെബ്സൈറ്റുകളിലോ സേവനങ്ങളിലോ ഒരേ പാസ്വേഡ് വീണ്ടും ഉപയോഗിക്കുന്നത് ഒഴിവാക്കാനും ഉപഭോക്താക്കളോട് ആവശ്യപ്പെട്ടു.
6 ടെറാബൈറ്റ് ഡാറ്റാബേസ്, റെഡ്ലൈന്‍, വിഡാര്‍, ടോറസ്, റാക്കൂണ്‍, അസോറൂള്‍ട്ട്, ക്രിപ്റ്റ്‌ബോട്ട് തുടങ്ങിയ വിവിധ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് ഹാക്ക് ചെയ്തിരിക്കുന്നത്. 35 രാജ്യങ്ങളില്‍ നിന്നുള്ളവരുടെ കണക്കുകളാണ് ഇതിലുള്ളത്. സ്ട്രീമിങ് ആരാധകര്‍ വളരെ ലളിതമായ പാസ് വേര്ഡ് ആണ് ഉപയോഗിക്കുന്നത്.