കല്പറ്റ: കേരളം കണ്ട ഏറ്റവും വലിയ പ്രകൃതി ദുരന്തത്തിന്റെ ബാക്കി പത്രമായി മുണ്ടക്കൈയിൽ ഇപ്പോൾ അവശേഷിക്കുന്നത് വെറും 30 വീടുകൾ. പഞ്ചായത്തിന്റെ രജിസ്റ്റർ പ്രകാരം 100 ലധികം വീടുകളാണ് നേരത്തെ ഇവിടെയുണ്ടായിരുന്നത്. ഒറ്റ രാത്രി കൊണ്ട് നൂറു കണക്കിനാളുകളുടെ ജീവനുകളാണ് മണ്ണിനടിയിൽ അകപ്പെട്ടത്.(Wayanad landslide; There were more than 100 houses, only 30 remain) വയനാട് ജില്ലയിലെ കൽപറ്റ നിയമസഭാമണ്ഡലത്തിലെ മേപ്പാടി ഗ്രാമപഞ്ചായത്തിൽ ഉൾപ്പെട്ട പ്രദേശങ്ങളിലാണ് ദുരന്തം നടന്നത്. ദുരന്തത്തിൽ ചൂരൽമല അങ്ങാടി പൂർണമായും […]
കല്പറ്റ: ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. സൈനികരും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്ന് ദുരന്ത മുഖത്ത് ഉള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും.(Wayanad landslide update today) നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവർത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ആരോഗ്യവകുപ്പിന്റെ പ്രവർത്തകരെയും രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അട്ടമലയിൽ മസ്ജിദിൽ ഉസ്താദ് ഉൾപ്പെടെ 10 പേർ കുടുങ്ങിക്കിടക്കുന്നുണ്ട്. സംഘം ആദ്യം അവരെ […]
വയനാട്: മുണ്ടക്കൈയിലുണ്ടായ ഉരുള്‍പൊട്ടലില്‍ ദുരിതത്തിലായ കുടുംബങ്ങള്‍ക്കായി സഹായം തേടി വയനാട് ജില്ലാ കളക്ടര്‍.ദുരിതബാധിതര്‍ക്ക് വസ്ത്രങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍, കുടിവെള്ളം തുടങ്ങിയ അവശ്യ സാധനങ്ങള്‍ നല്‍കുവാന്‍ സന്നദ്ധതയുള്ള വ്യക്തികള്‍, സംഘടനകള്‍ എന്നിവര്‍ വയനാട് കളക്ടറേറ്റ് കണ്‍ട്രോള്‍ റൂമുമായി ബന്ധപ്പെടണമെന്ന് കളക്ടര്‍ അറിയിച്ചു. ഉപയോഗിക്കാത്ത വസ്ത്രങ്ങളും പായ്ക്ക് ചെയ്ത ഭക്ഷ്യവസ്തുക്കളും മാത്രം ലഭ്യമാക്കേണ്ടതാണെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു. ബന്ധപ്പെടേണ്ട ഫോൺ നമ്പർ- 8848446621 വയനാട്ടിൽ ദുരിതത്തിലായവർക്ക് തൃശൂർ ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ സഹായം എത്തിക്കുന്നു. അയ്യന്തോള്‍ കളക്ടറേറ്റിലുള്ള അനക്‌സ് ഹാളില്‍ സഹായ […]
വയനാട്ടിൽ ഉരുൾപൊട്ടൽ ദുരന്തത്തിൽ മലയാളി സഹോദരങ്ങളുടെ ദു: ഖത്തിൽ പങ്കുചേരുന്നുവെന്ന് തമിഴ്‌നാട് മുഖ്യ മന്ത്രി എം.കെ. സ്റ്റാലിൻ ഫേസ്ബുക്കിൽ കുറിച്ചു. രക്ഷാ പ്രവർത്തനത്തിനും പുരധിവാസത്തിനുമായി ഞങ്ങൾ അഞ്ച് കോടി രൂപ നൽകുന്നുവെന്നും ഐ.എ.എസ്. ഉദ്യോഗഗസ്ഥരുടെ നേതൃത്വത്തിൽ രണ്ട് രക്ഷാപ്രവർത്തകരുടെ സംഘത്തെയും മെഡിക്കൽ , അഗ്നിരക്ഷാസേനയെയും അയക്കുമെന്ന് സ്റ്റാലിൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. മലയാളത്തിലുള്ള ഫേസ്ബുക്ക് പോസ്റ്റിന് അടിയിൽ നന്ദി അണ്ണാ യെന്ന് ഒട്ടേറെ മലയാളികൾ കന്റിട്ടിട്ടുണ്ട്. ‘തലൈവരെ’ എന്നും മുല്ലപ്പെരിയാർ പ്രശ്‌നം ഇതുപോലെ നമ്മൾ ഒരുമിച്ചു നിന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital