web analytics

ദുരന്ത മുഖത്തേക്ക് കൂടുതൽ രക്ഷാപ്രവർത്തകർ; 85 അടി നീളമുള്ള പാലം നിർമിക്കും, ഉപകരണങ്ങൾ എത്തിക്കുന്നത് കരമാർഗവും വിമാനമാർഗവും

കല്പറ്റ: ഉരുൾപൊട്ടലിൽ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഒറ്റപ്പെട്ടു കിടക്കുന്നവരെ രക്ഷിക്കാനായി കൂടുതല്‍ രക്ഷാ പ്രവര്‍ത്തകര്‍ പുറപ്പെട്ടു. സൈനികരും എന്‍ഡിആര്‍എഫും അഗ്നിരക്ഷാസേനയും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ നാല് സംഘങ്ങളിലായി 150 രക്ഷാപ്രവര്‍ത്തകരാണ് ഇന്ന് ദുരന്ത മുഖത്ത് ഉള്ളത്. കാലാവസ്ഥ അനുകൂലമെങ്കില്‍ ഹെലികോപ്റ്ററും എത്തും.(Wayanad landslide update today)

നാല് സംഘങ്ങളായാണ് ഇന്ന് രക്ഷാപ്രവ‍ർത്തനം നടത്തുന്നതെന്ന് മന്ത്രി കെ രാജൻ അറിയിച്ചു. ആരോ​ഗ്യവകുപ്പിന്റെ പ്രവർത്തകരെയും രക്ഷാപ്രവർത്തന സംഘത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അട്ടമലയിൽ മസ്ജിദിൽ ഉസ്താദ് ഉൾപ്പെടെ 10 പേ‍ർ കുടുങ്ങിക്കിടക്കുന്നുണ്ട്. സംഘം ആദ്യം അവരെ രക്ഷപ്പെടുത്താനാണ് പോകുക.

ബെയ്ലി പാലം നിർ‌മ്മിക്കുന്നതിനായി മദ്രാസ് എഞ്ചിനിയറിങ് ​ഗ്രൂപ്പ് എത്തി പരിശോധന നടത്തി. നിർമാണ സാമഗ്രികൾ കരമാ‍ർ​ഗമുള്ളവ ഇന്നലെ രാത്രിയോടെ പുറപ്പെട്ടു. വിമാനമാ‍ർ​ഗം കൊണ്ടുവരേണ്ടത് രാവിലെ കൊണ്ടുവരും. 85 അടി നീളമുള്ള പാലമാണ് നിര്‍മിക്കുക.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img