News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

ദുരന്ത ഭൂമിയിലെ രക്ഷാപ്രവർത്തകർക്ക് ഭക്ഷണം ലഭിക്കുന്നില്ല; വിശദീകരണവുമായി ജില്ലാ കലക്ടര്‍

കല്‍പ്പറ്റ: ചൂരല്‍മലയിലും മുണ്ടക്കൈയിലും രക്ഷാപ്രവര്‍ത്തനം നടത്തുന്നവര്‍ക്ക് ഭക്ഷണം ലഭിക്കുന്നില്ല എന്നത് വ്യാജ പ്രചരണമാണെന്ന് ജില്ലാ കലക്ടര്‍ ഡി ആര്‍ മേഘശ്രീ. ഓരോ ദിവസവും ഇവര്‍ക്ക് ആവശ്യമായ ഭക്ഷണം പാചകം ചെയ്ത് കൃത്യമായി എത്തിച്ചു വിതരണം ചെയ്യുന്നുണ്ട്. സന്നദ്ധ പ്രവര്‍ത്തകര്‍ക്കോ, പുറത്തുള്ളവര്‍ക്കോ ഭക്ഷണം പാചകം ചെയ്ത് നേരിട്ട് വിതരണം ചെയ്യാന്‍ അനുവാദമില്ല എന്നും കലക്ടർ വ്യക്തമാക്കി.(Rescue workers in disaster areas do not receive food; District Collector with explanation) കളക്ഷന്‍ പോയിന്റില്‍ ഏല്‍പ്പിക്കുന്ന ഭക്ഷണവും […]

August 4, 2024
News4media

ദുരിതാശ്വാസ പ്രവര്‍ത്തകന്റെ പേരില്‍ വ്യാജ അക്കൗണ്ട്, ദുരിതബാധിതരായ സ്ത്രീകളെ കുറിച്ച് അശ്ലീല സന്ദേശം; കേസെടുത്ത് പോലീസ്

കല്‍പ്പറ്റ: വയനാട് കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ വളണ്ടിയറായ യുവാവിന്റെ ഫോട്ടോ ഉപയോഗിച്ച് ദുരിതബാധിതരായ സ്ത്രീകള്‍ക്ക് അശ്ലീല മെസേജ് അയച്ചു. സംഭവത്തില്‍ പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. കല്‍പ്പറ്റയില്‍ ബിസിനസ് സ്ഥാപനം നടത്തുന്ന എറണാകുളം സ്വദേശിയായ റിജോ പോളിന്റെ പരാതിയിലാണ് കേസെടുത്തത്. (molesting disaster victim woman in wayanad using fake social media account) റിജോപോളിന്റെ ഫോട്ടോ ഉപയോഗിച്ച് വ്യാജ ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഉണ്ടാക്കിയാണ് മെസ്സേജുകള്‍ അയച്ചത്. വ്യാജ അക്കൗണ്ടിന് […]

News4media

അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ല; പുരസ്‍കാര വേദിയിൽ വയനാടിന് വേണ്ടി സഹായം അഭ്യർത്ഥിച്ച് മമ്മൂട്ടി

പുരസ്‍കാര വേദിയില്‍ വയനാടിനെ സഹായിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നടൻ മമ്മൂട്ടി. മികച്ച നടനുള്ള ഫിലിം ഫെയര്‍ അവാര്‍ഡ് ഏറ്റുവാങ്ങുമ്പോഴാണ് അദ്ദേഹം വയനാട്ടിലെ ദുരന്തത്തെ കുറിച്ച് പറഞ്ഞത്. ഇത് തന്‍റെ 15മത്തെ ഫിലിം ഫെയര്‍ അവാര്‍ഡാണെന്നും എന്നാല്‍ അവാര്‍ഡ് നേട്ടം തന്നെ സന്തോഷിപ്പിക്കുന്നില്ലെന്നും വയനാടിന്‍റെ വേദനയാണ് മനസിലെന്നും അദ്ദേഹം പറഞ്ഞു. ജീവനും ഉപജീവനവും നഷ്ടപ്പെട്ടവര്‍ക്കൊപ്പമാണെന്നും എല്ലാവരും വയനാടിനെ സഹായിക്കണമെന്നും മമ്മൂട്ടി അഭ്യര്‍ത്ഥിച്ചു.(Mammootty requested help for Wayanad at the award venue) നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ […]

News4media

കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വയനാട്ടിൽ; ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കും

കല്‍പ്പറ്റ: കേന്ദ്ര സഹ മന്ത്രി സുരേഷ് ഗോപി വയനാട്ടിലെത്തി. ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ, ചൂരല്‍മല, പുഞ്ചിരിമട്ടം പ്രദേശങ്ങള്‍ അദ്ദേഹം സന്ദര്‍ശിക്കും. ഇന്ന് രാവിലെയാണ് സുരേഷ് ഗോപി വയനാട്ടിലെ ദുരന്തഭൂമിയിലെത്തിയത്.(Union Minister Suresh Gopi at wayanad) രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സൈനിക ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. വയനാട് ദുരന്തത്തെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതിന്റെ നിയമവശങ്ങള്‍ പരിശോധിക്കുമെന്നും കേന്ദ്രസര്‍ക്കാര്‍ എല്ലാ കാര്യങ്ങളും കൃത്യമായി നിരീക്ഷിക്കുന്നുണ്ടെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ദുരിതബാധിതരുടെ മാനസിക ആരോഗ്യത്തിനും പുനരധിവാസത്തിനുമാണ് ഇപ്പോൾ പ്രാധാന്യം നൽകുന്നത്. എല്ലാ […]

News4media

വയനാട് ദുരന്തം: പ്രദേശത്തെ മുഴുവൻ ആളുകൾക്കും സൗജന്യ റേഷൻ; ഇരയായവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായമായി നാല് കോടി രൂപ അനുവദിച്ചു

വയനാട് ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതര്‍ക്ക് അടിയന്തര ധനസഹായം നല്‍കുന്നതിന് സംസ്ഥാന ദുരന്ത നിവാരണ പ്രതികരണ നിധിയില്‍നിന്ന് ജില്ലാ കളക്ടര്‍ക്ക് നാല് കോടി രൂപ അനുവദിച്ചു. (Wayanad disaster: Free ration for entire people of the area) കൂടാതെ, ദുരന്തമേഖലയായ മുണ്ടക്കൈ, ചുരല്‍മല പ്രദേശങ്ങളിലെ ARD 44, 46 എന്നീ റേഷന്‍കടകളിലെ മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ഓഗസ്റ്റ് മാസത്തെ റേഷന്‍ വിഹിതം പൂര്‍ണമായും സൗജന്യമായി നല്‍കുമെന്ന് ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. ദുരന്തബാധിത […]

August 3, 2024
News4media

വയനാട്ടിലെ ദുരന്തബാധിതർക്ക് കർണാടക സർക്കാരിന്റെ സഹായഹസ്തം; 100 വീടുകൾ നിർമിച്ച് നല്‍കുമെന്ന് സിദ്ധരാമയ്യ

ബെംഗളൂരു: വയനാട് ഉരുള്‍പൊട്ടലിൽ വീട് നഷ്ടപ്പെട്ടവർക്ക് നേരെ സഹായഹസ്തം നീട്ടി കര്‍ണാടക സര്‍ക്കാര്‍. ദുരന്തബാധിതര്‍ക്ക് 100 വീടുകള്‍ കര്‍ണാടക സര്‍ക്കാര്‍ നിര്‍മിച്ച് നല്‍കുമെന്ന് കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിൽ കേരളത്തിന് എല്ലാവിധ പിന്തുണയുമായി കര്‍ണാടക ഉണ്ടെന്ന് സിദ്ധരാമയ്യ എക്സില്‍ കുറിച്ചു.(Siddaramaiah said that 100 houses will be built for wayanad disaster victims) ഒന്നിച്ച് ഒറ്റക്കെട്ടായി പുനരവധിവാസം പൂര്‍ത്തിയാക്കി പ്രതീക്ഷ നിലനിര്‍ത്തുമെന്നും അദ്ദേഹം എക്സില്‍ കുറിച്ചു. നേരത്തെയും ദുരന്തമുണ്ടായപ്പോള്‍ എല്ലാവിധ […]

News4media

ചിലർ നൽകുന്നത് ഉപയോഗിച്ച തുണികളും തീയതി കഴിഞ്ഞ ഭക്ഷ്യവസ്തുക്കളും; ദുരിതാശ്വാസ ക്യാമ്പുകളെ പാഴ് വസ്തുക്കൾ തള്ളാനുള്ള കേന്ദ്രമാക്കരുതെന്ന് വളണ്ടിയർമാർ

മേപ്പാടി: വയനാട്ടിലെ ദുരിതാശ്വാസ ക്യാമ്പുകൾ പാഴ് വസ്തുക്കൾ തള്ളാനുള്ള കേന്ദ്രമാക്കരുതെന്ന അഭ്യർഥനയുമായി വളണ്ടിയർമാർ. ദുരിതബാധിതർക്ക് എത്രയോ സുമനസുകളുടെ കരുതൽ എത്തുന്നുണ്ട്. എന്നാൽ, ചിലർ ഉപയോഗിച്ച തുണികളും എക്സ്പയറി ഡേറ്റ് കഴിഞ്ഞ ഭക്ഷ്യവസ്തുക്കളുമാണ് നൽകിയത് എന്ന് വളണ്ടിയർമാർ പറയുന്നു.(dont make relief camp as waste material dumping centre says volunteers) ഇതിന് പിന്നാലെയാണ് ഇത്തരം സാധനങ്ങൾ ക്യാമ്പിലേക്ക് നൽകരുതെന്ന അഭ്യർഥനയുമായി ക്യാമ്പിൻ്റെ ചുമലതയുള്ള വളണ്ടിയർമാർ രംഗത്തുവന്നത്. വയനാട്ടിൽ 93 ക്യാമ്പുകളിലായി 10,042 പേരാണുള്ളത്. ചൂരൽമലയിലെ 10 […]

News4media

വയനാട് ദുരന്തം; തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് മാർഗനിർദേശം പുറത്തിറക്കി സർക്കാർ

വയനാട്: വയനാട് ദുരന്തത്തിൽ മരിച്ചവരിൽ തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന് സർക്കാർ മാർഗനിർദേശം പുറത്തിറക്കി. നൂറോളം മൃതദേഹങ്ങൾ തിരിച്ചറിയാൻ കഴിയാത്ത സാഹചര്യത്തിലാണ് അടിയന്തിരമായി സർക്കാർ ഉത്തരവിറക്കിയത്. തിരിച്ചറിയാത്ത മൃതദേഹങ്ങൾ സംസ്‌കരിക്കുന്നതിന്ന് മുമ്പായി ഇൻക്വസ്റ്റ് പോസ്റ്റ്‌മോർട്ടം നടപടികൾ നടത്തും.(Wayanad Tragedy; government has issued guidelines for cremation of unidentified dead bodies) ഇത്തരം മൃതദേഹങ്ങൾക്ക് പ്രത്യേക തിരിച്ചറിയൽ നമ്പർ നൽകും. മൃതദേഹത്തിന്റെയും ശരീരത്തിലെ ആഭരണമുൾപ്പെടെയുള്ള വസ്തുക്കളുടെയും ഫോട്ടോ എടുത്ത് സൂക്ഷിക്കും. ഡി.എൻ.എ സാമ്പിൾ, പല്ലുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ […]

News4media

നിർദേശം മറികടന്ന് രക്ഷാപ്രവർത്തനം; വനത്തിൽ കുടുങ്ങിയത് മൂന്ന് യുവാക്കൾ, ഉദ്യോഗസ്ഥർക്ക് ഇരട്ടിപ്പണി

കൽപറ്റ: രക്ഷാപ്രവർത്തനത്തിനായി വയനാട്ടിലേക്ക് യാത്ര തിരിച്ച മൂന്ന് യുവാക്കൾ വനത്തിൽ കുടുങ്ങി. മലപ്പുറം പോത്തുകല്ലിൽ ചാലിയാർ പുഴ കടന്ന് പോയവരാണ് കുടുങ്ങിയത്. ഇവരെ എയർലിഫ്റ്റ് ചെയ്ത് രക്ഷപ്പെടുത്തി.(Rescue operation beyond instruction; Three youths are trapped in the forest) നിലമ്പൂർ മുണ്ടേരി സ്വദേശികളായ റയീസ്, സാലി, കൊണ്ടോട്ടി സ്വദേശി മുഹസിൻ എന്നിവരാണ് കുടുങ്ങിയത്. രക്ഷാദൗത്യ സംഘത്തിന്റെ നിർദേശം മറികടന്ന് ഇവർ പോകുകയായിരുന്നു. ഇന്നലെയാണ് അവർ സൂചിപ്പാറ മേഖലയിലേക്ക് പോയത്. ഇന്ന് നേരം വെളുത്തിട്ടും തിരിച്ചെത്താതിരുന്നതാണ് […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]