പാലക്കാട്: മധ്യവയസ്കന് ഷൂസിനുള്ളിൽ കിടന്നിരുന്ന പാമ്പിൻ്റെ കടിയേറ്റു. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം നടന്നത്. ചേപ്പുള്ളി വീട്ടിൽ കരീമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. പ്രഭാത സവാരിയ്ക്ക് ഇറങ്ങുമ്പോഴാണ് സംഭവം.(middle-aged man was bitten by a snake inside his shoes) അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരീം. ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്. പരിക്കേറ്റ കരിമിനെ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ […]
സിഡ്‌നി: പന്ത് ചുരണ്ടല്‍ വിവാദത്തിൽ ഡേവിഡ് വാര്‍ണറുടെ ആജീവനാന്ത ക്യാപ്റ്റന്‍സി വിലക്ക് നീക്കി ക്രിക്കറ്റ് ഓസ്‌ട്രേലിയ. മൂന്നംഗ റിവ്യൂ പാനലിന്റേതാണ് തീരുമാനം. വിലക്ക് നീക്കുന്നതിന് ആവശ്യമായ മാനദണ്ഡങ്ങളെല്ലാം താരം പാലിച്ചിട്ടുണ്ടെന്ന് സമിതി അറിയിച്ചു.(David Warner’s Lifetime Captaincy Ban Lifted Six Years After Australia’s Ball-tampering Controversy) ഓസ്‌ട്രേലിയയിലെ യുവതാരങ്ങളെ വളര്‍ത്തിയെടുക്കാന്‍ ഭാവിയില്‍ വാര്‍ണറിന് നല്‍കാന്‍ സാധിക്കുന്ന സംഭാവനകളെ കൂടി പരിഗണിച്ചാണ് ആജീവനാന്ത വിലക്ക് മാറ്റാന്‍ തീരുമാനിച്ചതെന്നും മൂന്നംഗ സമിതി വ്യക്തമാക്കി. വിലക്ക് നീക്കിയതോടെ വരുന്ന […]
ചിറയിൻകീഴിൽ വയോധികയുടെ മരണം കൊലപാതകമെന്ന് പോലീസ്. ശിഖാ ഭവനിൽ നിർമല(75)യെ ആണ് ഒരാഴ്ച മുൻപ് വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ ഇവരുടെ മകളും ചെറുമകളും അറസ്റ്റിലായി. നിർമലയുടെ മൂത്തമകൾ ശിഖ(55), ശിഖയുടെ മകൾ ഉത്തര(34) എന്നിവരെ ആണ് ചിറയിൻകീഴ് പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ നിർമ്മലയുടെ കഴുത്തിൽ ബെൽറ്റ് മുറുക്കി കൊലപ്പെടുത്തിയതാണെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 17-നാണ് നിർമലയെ കിടപ്പുമുറിയിൽ മരിച്ചുകിടക്കുന്ന നിലയിൽ അയൽവാസിയായ സ്ത്രീ കണ്ടെത്തിയത്. വീട്ടിൽനിന്നു ദുർഗന്ധം വമിക്കുന്നതിൽ സംശയം തോന്നിയ ഇവർ വാർഡംഗത്തെയും […]
ചെന്നൈയിൽ കള്ളന്മാരെ പേടിച്ച് കച്ചവടക്കാരൻ അരിച്ചാക്കിലാണ് പണം സൂക്ഷിച്ചിരുന്നത് . ഉടമസ്ഥൻ ഇല്ലാതിരുന്ന സമയത്ത് അരിയെന്ന് കരുതി കടയിലെ ജീവനക്കാരൻ പണച്ചാക്ക് വിറ്റു. ഉടമസ്ഥൻ തിരികെ എത്തി പരിശോധിച്ചപ്പോഴാണ് പണം അടങ്ങിയ ചാക്ക് നഷ്ടമായ വിവരം അറിയുന്നത്. കടലൂർ വടലൂരിൽ അരിക്കച്ചവടം നടത്തുന്ന ഷൺമുഖമാണു പണം ചാക്കിലാക്കി സൂക്ഷിച്ചത്. ഷൺമുഖം ഇല്ലാതിരുന്ന സമയത്ത് അരി വാങ്ങാനെത്തിയാൾക്കു കടയിലെ ജോലിക്കാരൻ പണമടങ്ങിയ ചാക്ക് അരിയെന്ന് കരുതി വിൽക്കുക ആയിരുന്നു. പിന്നീട്, ഷൺമുഖം കടയിലെത്തിയപ്പോഴാണു പണം നഷ്ടമായ വിവരം തിരിച്ചറിഞ്ഞത്. […]
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് car caught fire കത്തി നശിച്ചു. കണ്ണൂർ റോഡിൽ കൊയിലാണ്ടി പൊയിൽക്കാവിനു സമീപത്തുവച്ചാണ് സംഭവമുണ്ടായത്. കാറിലുണ്ടായിരുന്ന മൂന്ന് പേർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി പത്തു മണിയോടെയാണ് സംഭവമുണ്ടായത്. കോഴിക്കോട്ടേക്ക് പോകുകയായിരുന്ന നാനോ കാറാണ് അഗ്നിക്കിരയായത്. ചട്ടിപ്പറമ്പ് തെങ്ങിലക്കണ്ടി നെജിൻ, പമ്മല്ലൂർ ആലുങ്ങൽ നൂറുൽ അമീൻ, കറുത്തോടൻ മുഹമ്മദ് സിറാജ് എന്നിവരാണ് കാറിലുണ്ടായിരുന്നത്. മുൻപിൽ നിന്നും തീ ഉയരാൻ തുടങ്ങിയതോടെ ഇവർ കാറിൽ നിന്ന് പുറത്തേക്ക് ഇറങ്ങുകയായിരുന്നു. പിന്നാലെ കാർ തീ […]
ദേശീയ സീനിയർ വുമൻസ് ട്വൻ്റി 20 Women’s Twenty20 ട്രോഫിയിൽ സിക്കിമിനെതിരെ ഉജ്ജ്വല വിജയം സ്വന്തമാക്കി കേരളം. പത്ത് വിക്കറ്റിനാണ് കേരളം സിക്കിമിനെ തോല്പിച്ചത്. 74 റൺസ് ലക്ഷ്യവുമായി മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ കേരളം പത്താം ഓവറിൽ വിജയം സ്വന്തമാക്കി. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിക്കിമിനെ ഇടം കൈ സ്പിന്നർ വിനയയുടെ ബൌളിങ് മികവാണ് വളരെ ചെറിയ സ്കോറിൽ ഒതുക്കിയത്. ഒരു ഘട്ടത്തിൽ വിക്കറ്റ് പോകാതെ 30 റൺസെന്ന നിലയിലായിരുന്ന സിക്കിം, നാല് വിക്കറ്റിന് […]
ആർക്കും പണം വാഗ്ദാനം ചെയ്തിട്ടില്ലെന്നും വിവാദത്തിന് പിന്നിൽ ആന്റണി രാജു ആയിരിക്കാമെന്നും എൻസിപി എംഎൽഎ തോമസ്.കെ.തോമസ് പറയുന്നു. രണ്ട് ഇടത് എംഎൽഎമാരെ എൻസിപി അജിത് പവാർ പക്ഷത്തേക്ക് കൂറുമാറ്റാൻ 50 കോടി രൂപ വീതം വാഗ്ദാനം ചെയ്തെന്ന ആരോപണവും അദ്ദേഹം നിഷേധിക്കുന്നു. മുഖ്യമന്ത്രി തന്നോട് ചോദിച്ചിരുന്നു എന്ന കാര്യം തോമസ് കെ തോമസ് സമ്മതിക്കുകയും ചെയ്യുന്നുണ്ട്. എല്ലാക്കാര്യങ്ങളും അന്വേഷിക്കണമെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം അജിത് പവാറുമായി ബന്ധമില്ലെന്ന് വെളിപ്പെടുത്തി. വൈകീട്ട് കുട്ടനാട്ടിൽ വാർത്ത സമ്മേളനം വിളിക്കുമെന്നും തോമസ് കെ […]
ഈ മാസത്തെ സാമൂഹിക സുരക്ഷാ, ക്ഷേമ നിധി പെന്‍ഷനുകളുടെ വിതരണം ഇന്ന് ആരംഭിക്കും. 54 ലക്ഷം പേര്‍ക്ക് 1,600 രൂപ വീതമാണു നല്‍കുക. പെന്ഷന് വിതരണം ചെയ്യുന്നതിനായി 712 കോടിരൂപ അനുവദിച്ച് ധനവകുപ്പ് ഉത്തരവിറക്കി. 26.62 ലക്ഷം പേര്‍ക്കു ബാങ്ക് വഴിയും മറ്റുള്ളവര്‍ക്ക് വീട്ടിലെത്തിയുമാണു പെന്ഷന് നല്‍കുക. പെന്ഷന് വിതരണത്തിനും മറ്റു ചെലവുകള്‍ക്കുമായി 1,500 കോടി രൂപ കടമെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. English summary : 712 crore has been sanctioned; Distribution of welfare […]
ജോലി വാഗ്ദാനംചെയ്ത് പണം തട്ടിയ കേസിൽ അധ്യാപിക അറസ്റ്റിലായി. പുത്തിഗെ ബാഡൂർ എ.എൽ.പി. സ്‌കൂൾ അധ്യാപിക ഷേണി സ്വദേശിനി സചിതാ റൈയെ (27) ആണ് അറസ്റ്റ് ചെയ്തത്. വ്യാഴാഴ്ച വൈകിട്ടോടെ കാസർകോട് കോടതി പരിസരത്തുനിന്ന് ആണ് ഇവർ പിടിയിലായത്. സചിതാ റൈയെ സസ്പെൻഡ് ചെയ്യാൻ സ്കൂൾ മാനേജർ നിർദേശിച്ചു. കുമ്പള സിപിഎം ഏരിയാ കമ്മറ്റി പ്രാഥമികാംഗത്വത്തിൽ നിന്നും നേരത്തെ ഇവരെ പുറത്താക്കിയിരുന്നു. കൈക്കുഞ്ഞിനെയുമെടുത്ത് കോടതിവളപ്പിൽ കാറിലിരിക്കുകയായിരുന്നു സചിത. മുൻകൂർ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തിൽ കോടതിയിൽ കീഴടങ്ങുകയെന്ന ഉദ്ദേശ്യത്തോടെയെത്തിയതാണെന്ന് […]
© Copyright News4media 2024. Designed and Developed by Horizon Digital