പാലക്കാട്: മധ്യവയസ്കന് ഷൂസിനുള്ളിൽ കിടന്നിരുന്ന പാമ്പിൻ്റെ കടിയേറ്റു. പാലക്കാട് മണ്ണാർക്കാട് ആണ് സംഭവം നടന്നത്. ചേപ്പുള്ളി വീട്ടിൽ കരീമിനാണ് (48) പാമ്പിൻ്റെ കടിയേറ്റത്. പ്രഭാത സവാരിയ്ക്ക് ഇറങ്ങുമ്പോഴാണ് സംഭവം.(middle-aged man was bitten by a snake inside his shoes)
അതിരാവിലെ സ്ഥിരമായി നടക്കാൻ പോകുന്നയാളാണ് കരീം. ഇന്ന് രാവിലെ ഉറക്കമുണർന്ന ഇദ്ദേഹം വീടിൻ്റെ മുൻവശത്ത് സിറ്റൗട്ടിൽ സൂക്ഷിച്ചിരുന്ന ഷൂസ് ധരിക്കാൻ ശ്രമിച്ചിരുന്നു. ഈ ഷൂസിനകത്താണ് വിഷപ്പാമ്പ് കിടന്നത്.
പരിക്കേറ്റ കരിമിനെ പെരിന്തൽമണ്ണയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുഴിമണ്ഡലി ഇനത്തിൽ പെട്ട പാമ്പാണ് കടിച്ചതെന്നാണ് വിവരം. ഇവയുടെ കടിയേറ്റാൽ രക്തസ്രാവം, വൃക്കയ്ക്ക് തകരാറും ചിലപ്പോൾ മരണവും പോലും സംഭവിക്കാറുണ്ട്.