News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

മേയർ ആര്യ രാജേന്ദ്രൻ -കെഎസ്ആർടിസി ഡ്രൈവർ തർക്കം; വിധി ഈ മാസം 30 ന്

മേയർ ആര്യ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുള്ള തർക്കത്തിൽ അന്വേഷണ പുരോഗതി റിപ്പോർട്ട് പൊലീസ് കോടതിയിൽ ഹാജരാക്കി. അന്വേഷണം തൃപ്തികരമായി മുന്നോട്ട് പോവുകയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു. കേസിൽ വാദം പൂർത്തിയായി, ഈ മാസം 30 ന് വിധി പറയും. 14 ഡോക്യുമെന്റുകൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കി. നാല്, അഞ്ച് പ്രതികൾ ആരാണന്നും പൊലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്.മേയർക്കും പങ്കാളിയും എംഎൽഎയുമായി സച്ചിൻദേവിനൊപ്പം സഞ്ചരിച്ച കന്യാകുമാരി സ്വദേശി രാജീവാണ് നാലാമത്തെ പ്രതി. മേയറുടെ സഹോദരന്റെ ഭാര്യ ആര്യയാണ് അഞ്ചാം […]

October 22, 2024
News4media

ആറ്റിങ്ങൽ സ്വദേശിയുമായി ഇൻസ്റ്റഗ്രാം വഴി പരിചയം; പീഡനത്തിന് ഇരയാക്കിയത് നിരവധി തവണ, യുവാവ് അറസ്റ്റിൽ

ആറ്റിങ്ങൽ സ്വദേശിനിയായ യുവതിയെ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ശേഷം നിരവധി തവണ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിലായി. ആറ്റിങ്ങൽ പാലസ് റോഡ് മങ്കാട്ടുമൂല ദേവി ക്ഷേത്രത്തിനു സമീപം അനിൽ അംബരം വീട്ടിൽ നന്ദു എന്നു വിളിക്കുന്ന അദ്വൈത്(26) ആണ് ആറ്റിങ്ങൽ പൊലീസിന്റെ പിടിയിലായത്. ആറ്റിങ്ങൽ പോലീസിന് ലഭിച്ച പരാതി പ്രകാരം അന്വേഷണം നടത്തിവരികയായിരുന്നു. ഇതിനിടെ യുവാവ് ഒളിവിൽ പോയി. എന്നാൽ ഇയാൾ ആറ്റിങ്ങൽ മങ്കാട്ടുമൂല എന്ന സ്ഥലത്തുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അവിടെ എത്തുകയായിരുന്നു. ആറ്റിങ്ങൽ […]

News4media

ഭക്ഷ്യ സുരക്ഷയിൽ ആശങ്ക; റെയിൽവെ വിഐപി ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ പഴുതാര; പ്രതികരണവുമായി ഐആർസിടിസി

റെയിൽവെയുടെ വിഐപി എക്സിക്യൂട്ടീവ് ലോഞ്ചിൽ വിതരണം ചെയ്ത ഭക്ഷണത്തിൽ നിന്ന് പഴുതാരയെ കിട്ടിയെന്ന ആരോപണം. ജീവനുള്ള പഴുതാരയെ കാണാൻ കഴിയുന്ന ഒരു ചിത്രം ഉൾപ്പെടെ എക്സിലാണ് ഡൽഹി സ്വദേശി ആരോപണം ഉന്നയിച്ചത്. നിരവധിപ്പേർ രോഷം പങ്കുവെച്ചപ്പോൾ സംഭവത്തിൽ പ്രതികരണവുമായി ഐ.ആർ.സി.ടി.സി അധികൃതരും രംഗത്തെത്തി. ആര്യാൻശ് സിങ് എന്നയാളാണ് ചിത്രവും പരിഹാസ രൂപത്തിലുള്ള കുറിപ്പും എക്സിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്ത്യൻ റെയിൽവെയുടെ ഭക്ഷണത്തിന്റെ നിലവാരം മെച്ചപ്പെട്ടിട്ടുണ്ടെന്നും ഇപ്പോൾ കൂടുതൽ ‘പ്രോട്ടീൻ’ ഉൾപ്പെടുത്തിയാണ് റെയ്ത നൽകുന്നതെന്നുമാണ് കുറിപ്പിൽ പരിഹസിക്കുന്നത്. ഇത് […]

News4media

ന്യൂറോബിക് വ്യായാമങ്ങൾ ചെയ്യാം ; തലച്ചോറി​ന്റെ ആരോ​ഗ്യം കാര്യക്ഷമമാക്കാം

ഫിറ്റ്നസ്സ് നിലനിർത്താനും ആരോഗ്യത്തിനും വേണ്ടി ഉള്ള വ്യായാമങ്ങളെപ്പോലെ തന്നെ തലച്ചോറിനും വ്യായാമം ആവശ്യമാണ്.തലച്ചോറിന് വേണ്ടി ചെയ്യുന്ന വ്യായാമങ്ങളാണ് ന്യൂറോബിക്. തലച്ചോറിൻറെ ആരോഗ്യത്തിനും ചെറുപ്പം സംരക്ഷിക്കുന്നതിനും വേണ്ടിയുള്ള വ്യായാമങ്ങളാണ് ന്യൂറോബിക്സ്. തലച്ചോറിനെ കുഴക്കുന്ന ചോദ്യങ്ങൾക്കും കണക്കുകൾക്കും ഉത്തരം കണ്ടെത്തുന്നതല്ല ഈ വ്യായാമം. കാഴ്ച, സ്പർശം, മണം, സ്വാദ്, കേൾവി എന്നിവയെ അടിസ്ഥാനമാക്കിയാണ് ന്യൂറോബിക് വ്യായാമങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളത്. പല്ലു തേക്കാംനാമെല്ലാം ദിവസവും പല്ല് തേക്കുന്നവരാണ്. ഈ വ്യായാമത്തിന് ചെയ്യേണ്ടത് ഒന്നു മാത്രം. പല്ല് തേക്കുന്ന കൈ മാറ്റുക. നിങ്ങൾ വലം […]

News4media

ഓട്ടോഡ്രൈവറോട് 50 രൂപ ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോൾ ഫോണും പണവും തട്ടിയെടുത്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തിയ യുവാക്കൾ ഡ്രൈവറുടെ പോക്കറ്റിൽ കിടന്ന പഴ്‌സും ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞു. പരാതിയിൽ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മാലക്കര താന്നിക്കുന്നിൽ വീട്ടിൽ അഭിൽ രാജ്(26), കിടങ്ങന്നൂർ നീർവിളാകം പടിഞ്ഞാറേതിൽ എം.എ.ജിതിൻകുമാർ (26) എന്നിവരാണ് അറസ്റ്റിലായത്. ആറന്മുള കിടങ്ങന്നൂർ മണപ്പള്ളി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാഭവനിൽ രാജപ്പന്റെ(68) പോക്കറ്റിൽനിന്നാണ് യുവാക്കൾ 500 രൂപയും മൊബൈൽ ഫോണും കവർന്നത്. ഫോണിന് […]

News4media

മനപൂർവമല്ലാത്ത മോഷണം! അങ്ങനൊരു മോഷണം ഉണ്ടോ?ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നും തളിപ്പാത്രം മോഷ്ടിച്ചു കടത്തിയ കേസിൽ ദുരൂഹത; പോലീസിൻ്റേത് ഇരട്ടത്താപ്പെന്ന് വിമർശനം

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനുള്ളിൽ നിന്നു പുരാവസ്തു ശേഖരത്തിൽപെട്ട തളിപ്പാത്രം(തളിച്ചട്ടി) മോഷ്ടിച്ചു കടത്തിയെന്ന കേസിൽ ദുരൂഹത തുടരുന്നു. ശ്രീകോവലിനുള്ളിൽ നിന്നാണ് മോഷണം നടന്നത്. മോഷണമെന്ന മൊഴി നൽകിയിട്ടും ജാമ്യമില്ലാ കുറ്റം ചുമത്താത്തത് അത്ഭുതമായി വിശ്വാസികൾ കാണുന്നു. അറസ്റ്റിലായ ഓസ്‌ട്രേലിയൻ പൗരന്റെ മൊഴിയിൽ ആകെ ദുരൂഹതയാണ്. എന്നാൽ ക്ഷേത്രത്തിലെ സിസിടിവി ഇല്ലാത്ത ഭാഗത്ത് നിന്നായിരുന്നു മോഷണമെന്നതിനാൽ പ്രതികൾ രക്ഷപ്പെടുകയാണ്. പത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീകോവിലിനുള്ളിൽ മാത്രമാണ് സിസിടിവി ഇല്ലാത്തത്. അതുകൊണ്ട് തന്നെ മോഷണത്തിൽ പ്രതികളുടെ മൊഴി പോലീസ് വിശ്വസിച്ചു. പ്രമേഹരോഗിയായ ഗണേഷ് […]

News4media

ചില്ലറത്തുട്ടുകൾ കൂട്ടിവെച്ചുണ്ടാക്കിയ 500 രൂപ കൊണ്ട് തുടക്കം; ഭാഗ്യം തുണച്ചാൽ ശ്രദ്ധ പറക്കും, പാലക്കാട് നിന്ന് അങ്ങ് ചൊവ്വയിലേക്ക്; ഒരിക്കലും തിരിച്ചു വരാൻ സാധ്യത ഇല്ലാത്ത ഒരു യാത്ര

പാലക്കാട്: 402 ദശലക്ഷം കിലോമീറ്റർ ദൂരം 7 മാസത്തിനുള്ളിൽ പിന്നിട്ട് മനുഷ്യരാശി വലിയൊരു യാത്രയ്ക്ക് ഒരുങ്ങുകയാണ്. ഇന്ത്യ അടക്കമുള്ള 140 രാജ്യങ്ങളില്‍ നിന്നുള്ള രണ്ട് ലക്ഷത്തോളം പേരാണ് മടക്കയാത്രയില്ലാത്ത ചൊവ്വാ യാത്രക്ക് ടിക്കറ്റെടുക്കാന്‍ ശ്രമിച്ചത്. ഇവരില്‍ നിന്നുള്ള 100 പേരുടെ പട്ടികയിൽ ഇടം നേടിയിരിക്കുകയാണ്  മലയാളി പെൺകുട്ടി ശ്രദ്ധ. മടക്കയാത്രയില്ലാത്ത ചൊവ്വാ ദൗത്യത്തിന് തയ്യാറെടുക്കുകയാണ് പാലക്കാട്ടുകാരിയായ ശ്രദ്ധ പ്രസാദ്   ശാസ്ത്രം അതിവേ​ഗം മുന്നോട്ട് കുതിക്കുമ്പോൾ അവളുടെ സ്വപ്‌നങ്ങളും വർണാഭമാകുകയാണ്‌. സാമ്പത്തിക പ്രതിസന്ധി മാറി മാർസ്‌ വൺ ഫൗണ്ടേഷന്റെ […]

October 21, 2024
News4media

ഓർത്തഡോക്‌സ്-യാക്കോബായ പള്ളി തർക്കം ;സുപ്രീംകോടതി ഉത്തരവ് നടപ്പാക്കിയില്ല ;സംസ്ഥാന സർക്കാരിന് എതിരെ കോടതിയലക്ഷ്യ നടപടികൾ ആരംഭിച്ച് ഹൈക്കോടതി

യാക്കോബായ, ഓർത്തഡോക്‌സ് പള്ളിത്തർക്കത്തിൽ സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാത്ത സംസ്ഥാന സർക്കാരിനെതിരെ കോടതിയലക്ഷ്യനടപടികൾ ആരംഭിച്ച് ഹൈക്കോടതി ആരംഭിച്ചു. സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തിൽ യാക്കോബായ സഭയുടെ കൈവശമുള്ള ആറ് പള്ളികൾ ഏറ്റെടുക്കാൻ ഹൈക്കോടതി സിംഗിൾ ബെഞ്ച് നിർദേശിച്ചിരുന്നു. പലവട്ടം ആവശ്യപ്പെട്ടിട്ടും ക്രമസമാധാന പ്രശ്‌നം പറഞ്ഞ് നടപടിയിൽ നിന്ന് സർക്കാർ പിന്മാറിയ സാഹചര്യത്തിലാണ് നടപടി. ചീഫ് സെക്രട്ടറി, എറണാകുളം, പാലക്കാട് ജില്ലാ കളക്ടർമാർ ഉൾപ്പെടെയുളള എതിർകക്ഷികൾ അടുത്ത മാസം എട്ടിന് ഹൈക്കോടതിയിൽ ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. ഇവർക്കെതിരെ കുറ്റം ചുമത്തുന്ന നടപടി […]

News4media

അശ്രദ്ധയുടെ വിലയായി വിരലുകൾ കളയല്ലേ ; ബൈക്ക് റൈഡർമാരുടെ ശ്രദ്ധയ്ക്ക്

ബൈക്ക് റൈഡർമാരിൽ ചിലർ ശ്രദ്ധിക്കാതെപോകുന്ന ചിലതുണ്ട്. അശ്രദ്ധയുടെ വിലയായി ഒന്നിലേറെ വിരലുകളാണ് പലർക്കും നഷ്ടപ്പെട്ടിട്ടുള്ളത്. ഹെൽമെറ്റും മറ്റ്‌ അപകടപ്രതിരോധ കവചങ്ങളും ഉപയോഗിച്ച് അതിസാഹസികയാത്രകൾ ഏറെ സുരക്ഷിതമായി നടത്തുന്ന ബൈക്ക് റൈഡർമാരിൽ പലർക്കും അപകട​ങ്ങൾ സംഭവിക്കുന്നുണ്ട്. ഒന്നരവർഷത്തിനിടെ ഒരു ആശുപത്രിയിൽമാത്രം ചികിത്സതേടിയത് 51 പേരാണ്. ഇവർക്കൊന്നും വിരൽ നഷ്ടപ്പെട്ടത് വാഹനം ഓടിക്കുമ്പോഴുണ്ടായ അപകടംമൂലമല്ല. മറിച്ച്, നിർത്തിയിട്ട വാഹനത്തിന്റെ ചെയിൻ അശാസ്ത്രീയമായി ശുചീകരിക്കുമ്പോഴാണ്. നാലു വിരലുകൾവരെ ഒന്നിച്ച് അറ്റുപോയവർവരെയുണ്ട് പ്ളാസ്റ്റിക് സർജറി ശസ്ത്രക്രിയക്ക്‌ വിധേയമായവരിൽ. വണ്ടി സ്റ്റാർട്ടിലിട്ടുള്ള ശുചീകരണം അപകടം […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]