web analytics

ഓട്ടോഡ്രൈവറോട് 50 രൂപ ചോദിച്ചു; ഇല്ലെന്ന് പറഞ്ഞപ്പോൾ ഫോണും പണവും തട്ടിയെടുത്തു; രണ്ട് യുവാക്കൾ അറസ്റ്റിൽ

ഓട്ടോറിക്ഷാ ഡ്രൈവറോട് 50 രൂപ ചോദിച്ചെത്തിയ യുവാക്കൾ ഡ്രൈവറുടെ പോക്കറ്റിൽ കിടന്ന പഴ്‌സും ഫോണും തട്ടിയെടുത്ത് കടന്നു കളഞ്ഞു. പരാതിയിൽ ഫോണും പണവും മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കളെ ആറന്മുള പോലീസ് പിടികൂടി. ആറന്മുള മാലക്കര താന്നിക്കുന്നിൽ വീട്ടിൽ അഭിൽ രാജ്(26), കിടങ്ങന്നൂർ നീർവിളാകം പടിഞ്ഞാറേതിൽ എം.എ.ജിതിൻകുമാർ (26) എന്നിവരാണ് അറസ്റ്റിലായത്.

ആറന്മുള കിടങ്ങന്നൂർ മണപ്പള്ളി സ്റ്റാൻഡിൽ ഓട്ടോറിക്ഷ ഓടിക്കുന്ന വല്ലന എരുമക്കാട് രമ്യാഭവനിൽ രാജപ്പന്റെ(68) പോക്കറ്റിൽനിന്നാണ് യുവാക്കൾ 500 രൂപയും മൊബൈൽ ഫോണും കവർന്നത്. ഫോണിന് 10,000 രൂപയാണ് വില. ഇക്കഴിഞ്ഞ 19ന് ഉച്ചകഴിഞ്ഞ് മൂന്നരയോടെ രാജപ്പൻ ഓട്ടോ സ്റ്റാൻഡിലിരിക്കുമ്പോൾ അഭിൽ, ജിതിൻകുമാറിനൊപ്പം സ്‌കൂട്ടറിലെത്തി 50 രൂപ ആവശ്യപ്പെട്ടു. കൈയിൽ പൈസ ഒന്നുമില്ലെന്ന് പറഞ്ഞപ്പോൾ രാജപ്പന്റെ പോക്കറ്റിൽനിന്ന് പണവും മൊബൈൽ ഫോണും പിടിച്ചുപറിച്ച് ഓടുകയുമായിരുന്നു.

സ്‌കൂട്ടറിൽ ഇരുവരും രക്ഷപ്പെട്ടു. പോലീസ് സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചു. പ്രതികൾ സഞ്ചരിച്ച സ്‌കൂട്ടർ ജിതിന്റെ ചെങ്ങന്നൂരുള്ള വാടക വീട്ടിൽനിന്നും പിന്നീട് കണ്ടെടുത്തു. നഷ്ടമായ ഫോണിന്റെ ഐ.എം.എ.ഐ. നമ്പർ കേന്ദ്രീകരിച്ച് ജില്ലാ പോലീസ് സൈബർ സെല്ലിന്റെ സഹായത്തോടെ, പുതിയ സിംകാർഡിട്ട് ഫോൺ അഭിൽ ഉപയോഗിക്കുന്നതായി കണ്ടെത്തിയതോടെയാണ് പിടിയിലായത്. ഇരുവരും മറ്റ് സ്റ്റേഷനുകളിൽ പലകേസിലും പ്രതികളാണ്.

English summary : 50 rupees were asked from the auto driver; When he said no, the phone and money were taken; Two youths were arrested

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും

പാചകവാതക വിലവർധനക്കെതിരെ ഹോട്ടൽ പണിമുടക്ക്; സംസ്ഥാനത്ത് ഇന്ന് ഭക്ഷണശാലകൾ അടഞ്ഞുകിടക്കും കൊച്ചി: പാചകവാതക...

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; അബോധാവസ്ഥയിൽ ചികിത്സയിലായിരുന്ന തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു

ലൈംഗികാതിക്രമം തടഞ്ഞതിന് ക്രൂരമർദനം; തൃശൂർ വാടാനപ്പള്ളി സ്വദേശിനി മരിച്ചു ബംഗളൂരുവിൽ വച്ച് മലയാളി...

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ കത്തുന്നു?

ബംഗാളിൽ വിജയാഘോഷം അക്രമത്തിന് വഴിമാറുന്നു; തൃണമൂൽ പ്രവർത്തകർക്ക് നേരെ ക്രൂരമർദ്ദനം; ബംഗാൾ...

തമിഴ്നാട്ടിൽ ‘ദളപതി’ ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര്

തമിഴ്നാട്ടിൽ 'ദളപതി' ഭരണം ഉറപ്പിക്കാൻ എഐഎഡിഎംകെ വരുമോ? പാർട്ടിക്കുള്ളിൽ കനത്ത പോര് ചെന്നൈ: തമിഴ്നാട്ടിൽ...

Related Articles

Popular Categories

spot_imgspot_img