ന്യൂഡൽഹി: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട റേമൽ ചുഴലിക്കാറ്റ് അർദ്ധരാത്രിയോടെ തീരംതൊട്ടു. ചുഴലിക്കാറ്റ് ഇന്നലെ അർദ്ധരാത്രിയോടെ പശ്ചിമ ബംഗാളിന്റെ തീരപ്രദേശത്ത് പ്രവേശിച്ചതോടെ ബംഗാളിൽ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ബംഗാളിലെ തീരപ്രദേശങ്ങളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒരുലക്ഷത്തിലേറെ തീരദേശ വാസികളെ മാറ്റി പാർപ്പിച്ചിട്ടുണ്ട് ദേശീയ ദുരന്ത നിവാരണ സേന കടപുഴകിയ മരങ്ങൾ മുറിച്ച് മാറ്റുകയാണ്. 110 മുതൽ 120 കിലോമീറ്റർ വരെ വേഗതയിലാണ് ചുഴലിക്കാറ്റ് വീശുന്നത്. സൗത്ത് 24 പർഗാനാസ് ജില്ലയിൽ ശക്തമായ കാറ്റിൽ […]
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചു ദിവസം മഴക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. തെക്കൻ കേരളത്തിന് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതിനാലാണ് മഴ ലഭിക്കുക. ശക്തമായ കാറ്റോടെ കൂടി ഇടത്തരം മഴക്കുള്ള സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇടി മിന്നലിനും സാധ്യതയുമുണ്ട്. ഒറ്റപ്പെട്ട സ്ഥലങ്ങളിൽ മെയ് 25 മുതൽ 27 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിലെ തീവ്ര ന്യൂന മർദ്ദം അതിതീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു. അടുത്ത 12 […]
തിരുവനന്തപുരം: അറബിക്കടലിലെ ചക്രവാതച്ചുഴിയുടെ ശക്തികുറഞ്ഞതോടെ കേരളത്തിലെ തീവ്ര മഴയ്ക്ക് നേരിയ ശമനം. അടുത്ത മൂന്നു ദിവസം വടക്കൻ ജില്ലകളിൽ മാത്രം അൽപ്പം മഴ ശക്തമാകും. മറ്റിടങ്ങളിൽ ഒറ്റപ്പെട്ട മഴ ലഭിക്കും. അതേസമയം, ചക്രവാതച്ചുഴിയുടെ സ്വഭാവം മാറി ശക്തികൂടുകയോ അറബിക്കടലിൽ കൂടുതൽ മഴ മേഘങ്ങൾ രൂപപ്പെട്ടാലോ വീണ്ടും ശക്തമായ മഴ പെയ്തേക്കുമെന്ന് മുന്നറിയിപ്പുണ്ട്. കേരള തീരത്ത് 1.5 മീറ്റർവരെ ഉയർന്ന തിരമാലയ്ക്ക് സാദ്ധ്യതയുണ്ട്. അതേ സമയം ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം തീവ്രന്യൂനമർദ്ദമായി മാറി. ഇന്ന് ഇത് ചുഴലിക്കാറ്റായി […]
കൊച്ചി: കൊച്ചിയിൽ കനത്ത മഴയെ തുടർന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ട് വിഷയത്തിൽ ദേശീയ മനുഷ്യാവകാശ കമ്മീഷനിൽ പരാതി. വിവരാവകാശ പ്രവർത്തകൻ കെ ഗോവിന്ദൻ നമ്പൂതിരിയാണ് പരാതി നൽകിയത്. വീഴ്ച്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നാണ് പരാതിയിലെ ആവശ്യം. കുറ്റക്കാരായ ഉദ്യോഗസ്ഥരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കണമെന്നും ഗോവിന്ദൻ നമ്പൂതിരി പറയുന്നു. കൊച്ചിയിലെ ഡ്രെയിനേജ് സംവിധാനങ്ങൾക്കായി ചിലവഴിച്ച തുക പരസ്യപ്പെടുത്തണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കനത്ത മഴയെ തുടർന്നുണ്ടാകുന്ന വെള്ളക്കെട്ടില്‍ വിമര്‍ശനവുമായി ഹൈക്കോടതിയും രംഗത്തെത്തിയിരുന്നു. വെള്ളക്കെട്ടിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ കൊച്ചി കോര്‍പ്പറേഷന്‍ തയ്യാറാകണം. വെള്ളക്കെട്ട് […]
തിരുവനന്തപുരം: ഇടവപ്പാതിപോലും താങ്ങാൻ ശേഷിയില്ലാതെ വിറയ്ക്കുന്ന കേരളത്തിന്റെ നെഞ്ചിടിപ്പുകൂട്ടി കാലാവസ്ഥ പ്രവചനങ്ങൾ. ആഗസ്റ്റോടെ സംസ്ഥാനത്ത് ‘ലാ നിന’ പ്രതിഭാസത്തിനൊപ്പം ‘പോസിറ്റീവ് ഇന്ത്യൻ ഓഷ്യൻ ഡെ പോൾ’ (ഐ.ഒ.ഡി) പ്രതിഭാസം കൂടി എത്തുമെന്നാണ് മുന്നറിയിപ്പ്. ഇത്തരം പ്രതിഭാസങ്ങൾ കുറഞ്ഞ സമയത്തിനുള്ളിൽ അതിതീവ്രമഴയും ചെറുമേഘവിസ്ഫോടനങ്ങളും സൃഷ്ടിക്കുമെന്നും കാലാവസ്ഥ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. കാലവർഷത്തിന്റെ രണ്ടാംപകുതിയോടെ എത്തുന്ന ഈ ഇരട്ടഭീഷണി പ്രതിരോധിക്കാനുള്ള നടപടികൾ സർക്കാറും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സ്വീകരിച്ചില്ലെങ്കിൽ പ്രളയസമാന സാഹചര്യകുണ്ടാകുമെന്നാണ് മുന്നറിയിപ്പ്. മഴക്ക് അനുകൂലാവസ്ഥ സൃഷ്ടിക്കുന്ന ലാ നിന […]
ആശാസ്ത്രീയമായ നിർമാണത്തെ തുടർന്ന് ബി.എം. ബി. സി. നിലവാരത്തിൽ നിർമാണം പൂർത്തിയാക്കിയ എഴുകുംവയൽ – തൂവൽ റോഡിൻ്റെ വശങ്ങൾ മഴയിൽ ഒലിച്ചു പോയി. ആവശ്യത്തിന് കലുങ്കുകളും റോഡരികിൽ ഓടയും തിർമിക്കാത്തതാണ് റോഡിനിരുവശവും മണ്ണ് ഒലിച്ചു പോകാൻ കാരണം. കുടിയേറ്റ കാലത്തോളം പ്രാധാന്യമുള്ളതാണ് ഏഴുകുംവയൽ – തൂവൽ – പത്തുവളവ് റോഡ് . ഏറെക്കാലത്തെ ആവശ്യത്തിന് ഒടുവിലാണ് റോഡ് ബി.എം.. ബി. സി. നിലവാരത്തിൽ ടാർ ചെയ്തത്. റോഡിൽ ആവശ്യത്തിന് കലുങ്ക് ഇല്ലാതായതോടെ കെട്ടിക്കിടക്കുന്ന വെള്ളം സമീപത്തെ വീടുകളിലേയ്ക്കും […]
കൊച്ചി:വേനലൊടുവിൽ പേമാരി കലിതുള്ളുകയാണ്. കാലവർഷത്തിന് സമാനമായ മഴയാണ് പെയ്യുന്നത്. രണ്ട് മാസം ചുട്ടുപൊള്ളിയ കേരളത്തിൽ ആശ്വാസമാകുമെന്ന് കരുതിയ മഴയാകട്ടെ അതിശക്തവും. ഒരാഴ്ച അതീതീവ്ര മഴ ലഭിക്കും. വടക്കൻ ജില്ലകളിലെ ശക്തമായ മഴ തെക്കോട്ടും വ്യാപിച്ചു. മദ്ധ്യ തെക്കൻ ജില്ലകളിലാണ് കനത്ത മഴ സാധ്യത. വൈകുന്നേരവും രാത്രിയും സജീവമാകുന്ന വേനൽ മഴ അറബിക്കടലിൽ പടിഞ്ഞാറൻ കാറ്റ് അനുകൂലമാകുന്നത്തോടെ പകലും പെയ്യും.22ന് ബംഗാൾ ഉൾക്കടലിൽ രൂപപ്പെടുന്ന സീസണിലെ ആദ്യ ന്യൂനമർദ്ദം അടുത്ത ആഴ്ചയോടെ തീവ്രന്യൂനമർദ്ദമായി കൂടുതൽ മഴ ലഭിക്കും. അതേ […]
തിരുവനന്തപുരം: വരും മണിക്കൂറുകളില്‍ ഏഴ് ജില്ലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ ആണ് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. പത്തനംതിട്ടയില്‍ അതിശക്തമായ മഴ ലഭിക്കും. ജാഗ്രത വേണമെന്ന് നിര്‍ദ്ദേശത്തിൽ പറയുന്നു. റെഡ് അലര്‍ട്ട് പ്രഖ്യാപിച്ച സാഹചര്യത്തില്‍ പത്തനംതിട്ടയില്‍ വിപുലമായ മുന്നൊരുക്കങ്ങളാണ് നടത്തുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ പ്രവര്‍ത്തിക്കാനുളള സ്ഥലങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്. മണ്ണിടിച്ചില്‍, […]
തിരുവനന്തപുരം: സംസ്ഥാനത്ത് അതി തീവ്രമഴയ്‌ക്കുള്ള മുന്നറിയിപ്പ് പ്രഖ്യാപിച്ച് കേന്ദ്ര കലാവസ്ഥാ വകുപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ നാളെയും മറ്റന്നാളുമാണ് റെഡ് അലർട്ട്. മറ്റു ജില്ലകളിൽ മഴ കൂടുതൽ ശക്തിപ്രാപിക്കുമെന്നും മുന്നറിയിപ്പുണ്ട്. അതിതീവ്രമഴക്ക് സാധ്യതയുള്ളതിനാല്‍ മൂന്ന് ജില്ലകളിൽ ജാഗ്രതപാലിക്കണമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളില്‍ നാളെ മുതല്‍ ചൊവ്വാഴ്ച വരെ ഓറഞ്ച് അലര്‍ട്ടാണ്. തിരുവനന്തപുരത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നിരോധിച്ചു. തീരപ്രദേശത്തേക്കും മലയോര മേഖലയിലേക്കുമുള്ള വിനോദ സഞ്ചാരത്തിനും നിയന്ത്രണമുണ്ട്. പത്തനംതിട്ടയിലും ഇടുക്കിയിലും ഖനനത്തിനും […]
തിരുവനന്തപുരം: കാലാവസ്ഥ വളരെ ഏറെ മോശമായി തുടരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് മത്സ്യബന്ധത്തിന് വിലക്ക്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യ ബന്ധനം പാടില്ലെന്നാണ് നിർദേശം. കൂടാതെ മത്സ്യ തൊഴിലാളികൾ ജാഗ്രത നിർദേശം പാലിക്കണമെന്നും പ്രത്യേകമായി മുന്നറിയിപ്പുണ്ട്. വരും ദിവസങ്ങളിലും ശക്തമായ കാറ്റും മോശം കാലാവസ്ഥയും പ്രതീക്ഷിക്കുന്നതിനാലാണ് ഇനിയൊരു അറിയിപ്പ് വരെ മത്സ്യബന്ധനം പാടില്ലെന്ന് മുന്നറിയിപ്പ് നൽകുന്നത്. ഇത് കർശനമായി പാലിക്കണാനും നിർദേശമുണ്ട്. അതേസമയം സംസ്ഥാനത്ത് ഇന്ന് മുതൽ തീവ്രമഴയ്ക്ക് സാധ്യതയുണ്ടെന്ന് നേരത്തെ തന്നെ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. […]
© Copyright News4media 2024. Designed and Developed by Horizon Digital