കല്‍പ്പറ്റ: ക്രമസമാധാന പാലനത്തിനായി പ്രത്യേക പരിശീലനം ലഭിച്ച ‘അമ്മു’ എന്ന പൊലീസ് എക്സ്പ്ലോസീവ് സ്നിഫര്‍ ഡോഗ് ഓര്‍മയായി. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു ഒന്‍പത് വയസ്സുള്ള നായയുടെ അന്ത്യം. ഔദ്യോഗിക ബഹുമതികളോടെ വയനാട് ജില്ലാ ഹെഡ് ക്വാര്‍ട്ടേഴ്സില്‍ സംസ്കാര ചടങ്ങുകള്‍ നടത്തി. വയനാട് ജില്ല പൊലീസ് മേധാവി തപോഷ് ബസുമതാരി ഐ പി എസിന്റെ നേതൃത്വത്തില്‍ അന്തിമോപചാരം അര്‍പ്പിച്ചു. നിരവധി പ്രമാദമായ കേസുകളുടെ അന്വേഷണത്തില്‍ തുമ്പുകണ്ടെത്താനായി ‘അമ്മു’ പൊലീസിനെ സഹായിച്ചിട്ടുണ്ട്. ജില്ലയിലെ K9 സ്ക്വാഡില്‍ സേവനമനുഷ്ഠിച്ചു വരികയായിരുന്നു. 2017 ല്‍ […]
ന്യൂഡൽഹി: അന്തരീക്ഷ മലിനീകരണത്തിന്റെ തോത് വർധിക്കുന്നതിനാൽ പ്രഭാത നടത്തം നിർത്തിയതായി ചീഫ് ജസ്റ്റീസ് ഡി.വൈ ചന്ദ്രചൂഡ്. വ്യാഴാഴ്ച സുപ്രീംകോടതിയിൽ മാധ്യമപ്രവർത്തകരുമായി നടത്തിയ അനൗപചാരിക സംഭാഷണത്തിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ഞാൻ ഇന്ന് മുതൽ പ്രഭാത നടത്തത്തിന് പോകുന്നത് നിർത്തി, ഞാൻ സാധാരണയായി പുലർച്ചെ നാല് മുതൽ 4.15 വരെ നടക്കാൻ പോകും. വീടിനുള്ളിൽ തന്നെ തുടരുന്നത് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഒഴിവാക്കുന്നതിന് നല്ലതാണെന്നും രാവിലെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ഡോക്ടർ നിർദേശിച്ചതായും ചീഫ് ജസ്റ്റീസ് കൂട്ടിച്ചേർത്തു. അതേസമയം, ആവശ്യമായ […]
കൊച്ചി : ജൂനിയർ വിദ്യാർഥിയെ ആക്രമിച്ച കേസിൽ മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥി അറസ്റ്റിൽ. തിരൂർ സ്വദേശിയായ കമാൽ ഫാറൂഖ് എന്നയാളെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. കളമശ്ശേരി മെഡിക്കൽ കോളേജ് മൂന്നാം വർഷ വിദ്യാർത്ഥിയാണ് ഇയാൾ. രണ്ടാം വർഷ വിദ്യാർത്ഥിയായ അഭിൻ ദാസിനെയാണ് സർബത്തു ഗ്ലാസ് കൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചത്. അഭിൻ ദാസ് മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.കളമശ്ശേരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു. കളമശേരി […]
ആലപ്പുഴ: പരിപാടി കഴിഞ്ഞ് പുറത്തെത്തിയപ്പോൾ ഔദ്യോഗിക വാഹനം കാണാത്തതിനെ തുടർന്ന് ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി. മണ്ണാറശാല ക്ഷേത്രത്തിൽ പുരസ്കാര ദാന ചടങ്ങിനെത്തിയപ്പോഴാണ് സംഭവം. പരിപാടിക്ക് ശേഷമെത്തിയപ്പോൾ, വാഹനം പാർക്ക് ചെയ്തിടത്ത് കാണാത്തതാണ് മന്ത്രിയെ ചൊടിപ്പിച്ചത്. തുടർന്ന് മന്ത്രി സ്റ്റാൻഡിൽ നിന്നും ഓട്ടോറിക്ഷ വരുത്തി അതിൽ കയറി യാത്ര തുടങ്ങി. അൽപ്പ ദൂരം യാത്ര ചെയ്തപ്പോഴേക്കും ഔദ്യോഗിക വാഹനമെത്തി. തുടർന്ന് ഓട്ടോയിൽ നിന്നിറങ്ങിയ മന്ത്രി കാറിൽ യാത്ര തുടർന്നു. Union Minister Suresh […]
ഡാം തുറന്നു വിട്ടതിന് പിന്നാലെ റോഡിൽ നുരയും പതയും പ്രത്യക്ഷപ്പെട്ടത് ആശങ്കകൾ സൃഷ്ടിക്കുന്നു. ബെംഗളൂരുവിൽ നിന്ന് 40 കിലോമീറ്റർ മാത്രം അകലെയുള്ള തമിഴ്നാട്ടിലെ ഹൊസൂരിലെ റോഡിലാണ് സംഭവം. ഇന്ന് രാവിലെ പെയ്ത കനത്ത മഴയ്ക്ക് ശേഷം സമീപത്തെ കെലവരപ്പള്ളി ഡാമിൽ നിന്നും വെള്ളം തുറന്നു വിട്ടിരുന്നു. ഇതിനുപിന്നാലെയാണ് വിഷാംശമുള്ള നുരയും പതയും പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. റോഡിൽ ഗതാഗതം തടസപ്പെട്ടതിനെ തുടർന്ന് രക്ഷാപ്രവർത്തകർ എത്തിയാണ് നുരയും പതയും നീക്കം ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ഹൊസൂരിൽ 11 സെൻ്റിമീറ്ററിലധികം മഴ […]
കൊല്ലം: കൊല്ലം അഞ്ചലിൽ രണ്ട് പെൺകുട്ടികളെ കാണാനില്ലെന്ന് പരാതി. മിത്ര, ശ്രദ്ധ എന്നീ കുട്ടികളെയാണ് കാണാതായത്. ഇവർ അഞ്ചൽ ഈസ്റ്റ് സ്കൂളിലെ 9,10 ക്ലാസ് വിദ്യാർഥിനികളാണ്. രാവിലെ വീട്ടിൽ നിന്ന് സ്കൂളിലേക്ക് പോയ കുട്ടികൾ ക്ലാസിലെത്തിയില്ല. സംഭവത്തിൽ അഞ്ചൽ പൊലീസ് അന്വേഷണം തുടങ്ങി. Two girls are reported missing in Kollam Anchal.
കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന് ട്രൂഡോയ്ക്ക് അന്ത്യശാസനവുമായി സ്വന്തം പാര്‍ട്ടിയിലെ എംപിമാര്‍. ഒക്ടോബര്‍ 28നുള്ളില്‍ ട്രൂഡോ രാജിവയ്ക്കണമെന്നാണ് വിമത എംപിമാരുടെ അന്ത്യശാസനം. ഇതോടെ ജസ്റ്റിന് ട്രൂഡോയുടെ വീണ്ടും പ്രധാനമന്ത്രി പദത്തിലെത്താനുള്ള സ്വപ്നം പൊലിയുകയാണ്. ഇത് മൂന്നാം തവണയാണ് ട്രൂഡോ കാനഡയുടെ പ്രധാനമന്ത്രി പദത്തിലെത്തുന്നത്. വീണ്ടും ട്രൂഡോ അധികാരത്തിലെത്തിയാല്‍ നാലാം തവണ അധികാരത്തിലേറുന്ന ആദ്യ കനേഡിയന്‍ പ്രധാനമന്ത്രി എന്ന ഖ്യാതി സ്വന്തമാക്കാം. എന്നാല്‍ ഖാലിസ്ഥാന്‍ തീവ്രവാദിയായ ഹര്‍ദ്ദീപ് സിംഗ് നിജ്ജാര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ട്രൂഡോ സ്വീകരിച്ച നിലപാടുകളാണ് നിലവില്‍ തിരിച്ചടിയായി […]
ബോംബ് ഭീഷണിയെത്തുടർന്ന് നെടുമ്പാശേരിയിലിറക്കേണ്ട വിമാനം ഇറക്കിയത് മുംബൈ വിമാനത്താവളത്തിൽ . ദുബൈയിൽ നിന്നും വൈകിട്ട് 6 ന് നെടുമ്പാശ്ശേരിയിലിറങ്ങേണ്ടായിരുന്ന സ്പൈസ് ജെറ്റ് വിമാനമാണ് അടിയന്തരമായി മുംബൈയിൽ ഇറക്കിയത്. സ്പെസ് ജെറ്റിന്റെ മറ്റൊരുവിമാനത്തിനും, ഇൻഡിഗോ, വിസ്താര, ആകാശ് എയർ എന്നിവയുടെ ഓരോ വിമാനത്തിനും ഭീഷണിയുണ്ടായി. നെടുമ്പാശേരിയിൽ നിന്നും ഈ വിമാനങ്ങൾ പുറപ്പെട്ടതിനു ശേഷം മാത്രമാണ് ട്വിറ്ററിലൂടെയുള്ള ഭീഷണി വിവരം നെടുമ്പാശ്ശേരിയിൽ ലഭിച്ചത്. അതേ സമയം വിമാന സർവീസുകൾക്ക് നേരെയുള്ള വ്യാജ ബോംബ് ഭീഷണികൾക്ക് അറുതിയില്ല. ഇൻഡിഗോ, എയർ ഇന്ത്യ, […]
ഇന്ത്യ ന്യൂസിലാൻഡ് ടെസ്റ്റിൽ ഇന്ത്യക്ക് മോശം തുടക്കം. ടിം സൗത്തിയുടെ പന്തിൽ ക്ലീൻ ബൗൾഡായി ക്യാപ്റ്റൻ രോഹിത് ശർമ്മ റൺസൊന്നും എടുക്കാതെ പുറത്തായി. ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ 14/1 എന്ന നിലയിലാണ്. ശുഭ്മാൻ ഗില്ലും, ജയ്സ്വാളുമാണ് ക്രീസിൽ. നിലവിൽ 245 റൺസിന് പിന്നിലാണ് ഇന്ത്യ. നേരത്തെ, ആദ്യ ഇന്നിംഗ്സിൽ ന്യൂസിലൻഡ് 259 റൺസിന് പുറത്തായിരുന്നു. കരിയറിലെ ഏറ്റവും മികച്ച ബൗളിംഗ് പ്രകടനം കാഴ്ചവെച്ച വാഷിംഗ്ടൺ സുന്ദർ ആണ് കിവി ബാറ്റിംഗ് നിരയുടെ നട്ടലൊടിച്ചത്. അഞ്ച് ന്യൂസിലൻഡ് […]
കാണിക്കവഞ്ചി മോഷണം നടത്തുന്ന സംഘം അറസ്റ്റിലായി. കൃഷ്ണപുരം മാരൂർത്തറ പുള്ളിക്കണക്ക് ശിവജി ഭവനത്തിൽ അൻവർ ഷാ (27), പുള്ളിക്കണക്ക് ശിവജി ഭവനത്തിൽ സരിത (26), ആലപ്പുഴ കലവൂർ പറച്ചിറയിൽ ശ്യാംജിത്ത് (31) എന്നിവരെയാണ് കായംകുളം പൊലീസ് പിടികൂടിയത്. കാപ്പിൽ കിഴക്ക് 1657-ാം നമ്പർ എസ്. എൻ. ഡി. പി ശാഖ ഗുരുമന്ദിരത്തിൻറെ ഗ്ലാസ് ഡോർ തകർത്ത് കാണിക്കവഞ്ചി മോഷ്ടിച്ച കേസിലാണ് ഇവർ പിടിയിലായത്. കഴിഞ്ഞ ആഴ്ചയായിരുന്നു സംഭവം. ബൈക്കിലെത്തിയ മൂന്ന് പേർ മോഷണം നടത്തുന്ന സിസിടിവി ദൃശ്യം […]
© Copyright News4media 2024. Designed and Developed by Horizon Digital