News4media TOP NEWS
ഗസ്സയിൽ കടുത്ത ശൈത്യം; മരവിച്ച് മരിച്ചുവീണ് നവജാതശിശുക്കൾ; 48 മണിക്കൂറിനിടെ മരിച്ചത് ദിവസം പ്രായമുള്ളതുൾപ്പെടെ 3 കുഞ്ഞുങ്ങൾ സുഹൃത്തിനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, കത്തികൊണ്ട് കുത്തി; പൊലീസ് പിടികൂടുമെന്ന ഭയത്തിൽ യുവാവ് തൂങ്ങി മരിച്ചു തെലങ്കാനയിൽ പോലീസുകാരുടെ കൂട്ട ആത്മഹത്യ: ഒരേ സ്റ്റേഷനിലെ വനിതാ കോൺസ്റ്റബിൾ ഉൾപ്പെടെ മൂന്നുപേരുടെ മൃതദേഹം കണ്ടെത്തിയത് തടാകത്തിൽ കൊല്ലൂര്‍വിള സഹകരണ ബാങ്കിൽ 120 കോടി രൂപയുടെ സാമ്പത്തിക ക്രമക്കേട്; പ്രസിഡന്റിനെയും ഡയറക്ടര്‍ ബോര്‍ഡ് അംഗത്തെയും അറസ്റ്റ് ചെയ്ത് ക്രൈംബ്രാഞ്ച്

News

News4media

പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിയുടെ മുകളിലേക്ക് സീലിങ് ഫാൻ പൊട്ടിവീണു; ചികിത്സ നൽകാതെ ആശുപത്രി അധികൃതർ മടക്കി അയയ്ക്കാൻ ശ്രമിച്ചെന്ന് പരാതി

തിരുവനന്തപുരം: പനിക്ക് ചികിത്സ തേടിയെത്തിയ രോ​ഗിയുടെ മുകളിലേക്ക് സീലിങ് ഫാൻ ceiling fan പൊട്ടിവീണു. പേരൂർക്കട ​ഗവൺമെന്റ് ജില്ലാ മാതൃകാ ആശുപത്രിയിലെ അത്യാഹിത വിഭാ​ഗത്തിലാണ് സംഭവമുണ്ടായത്. വട്ടിയൂർക്കാവ് തിട്ടമംഗലം പുലരി നഗർ സ്വദേശി ഗീത (54), മകൾ ശാലിനി (31) എന്നിവർക്കാണ് സാരമായി പരിക്കേറ്റത്. ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. പനിയെ തുടർന്നാണ് അമ്മ ​ഗീതയ്ക്കൊപ്പം ശാലിനി ആശുപത്രിയിൽ എത്തിയത്. നിരീക്ഷണ വാർഡിൽ മകളുടെ കട്ടിലിനു സമീപം ഇരിക്കുമ്പോൾ ഫാൻ വലിയ ശബ്ദത്തോടെ പൊട്ടിവീഴുകയായിരുന്നു. ഫാനിന്റെ ലീഫ് തട്ടി ഗീതയുടെ […]

October 25, 2024
News4media

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വരുമോ? ഹര്‍ജി ഇന്ന് സുപ്രീംകോടതിയില്‍

ന്യൂഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ മൊഴികളില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ ഹൃഷികേശ് റോയ്, എസ് വി ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. അഭിഭാഷകന്‍ അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കേരള സര്‍ക്കാര്‍ അഞ്ച് വര്‍ഷം പൂഴ്ത്തി വെച്ചുവെന്നും ഇതില്‍ ഗൂഢാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കേന്ദ്ര സംസ്ഥാന സര്‍ക്കാറുകള്‍, സിബിഐ, ദേശീയ വനിത കമീഷന്‍, സംസ്ഥാന പൊലീസ് മേധാവി എന്നിവരെ […]

News4media

ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടി എടുത്തത് പത്ത് ലക്ഷത്തോളം രൂപ; യുവാവ് പിടിയിൽ

കല്‍പ്പറ്റ: ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ച് പത്ത് ലക്ഷത്തോളം രൂപ തട്ടിപ്പ് നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റിൽ. തൃശൂര്‍ പനങ്ങാട് അഞ്ചാംപരത്തി എറാശ്ശേരി വീട്ടില്‍ ഇ എച്ച് രാജീവ് (33)നെയാണ് മേപ്പാടി പൊലീസ് അറസ്റ്റ് ചെയ്തത്. ഒരു കോടി രൂപ ലോണ്‍ നല്‍കാമെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളിലായാണ് പല തവണകളിലായി 9,90250 രൂപ ഇയാള്‍ തട്ടിയെടുക്കുന്നത്. മതിലകം, കൊടുവള്ളി, അന്തിക്കാട്, കൊടുങ്ങല്ലൂര്‍ സ്റ്റേഷനുകളില്‍ വ്യാജ കറന്‍സി നോട്ട് കേസുകളിലെ പ്രതിയാണ് ഇയാള്‍. ഈ കേസുകളില്‍ ഇയാള്‍ […]

News4media

ദാന ചുഴലിക്കാറ്റും ചക്രവാതച്ചുഴിയും; ഇന്ന് അതിശക്തമായ മഴ; നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്; ഏഴിടത്ത് യെല്ലോ

തിരുവനന്തപുരം: ദാന ചുഴലിക്കാറ്റിന്‍റെയും ചക്രവാതച്ചുഴിയുടെയും സ്വാധീനത്തിൽ കേരളത്തിൽ അതിശക്തമായ മഴയ്ക്ക് സാധ്യത. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. ഏഴുജില്ലകളിൽ ആണ് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ആണവ. ഇന്ന് രാവിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും 40 കിലോമീറ്ററിൽ താഴെ വരെ വേഗതയിൽ വീശാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കൊല്ലം […]

News4media

ഏലമലക്കാടുകളിൽ പുതിയ പട്ടയം നൽകരുതെന്ന സുപ്രീം കോടതി നിർദേശം ; മലയോര കർഷകരുടെ ആശങ്കയ്ക്ക് വകയുണ്ടോ .. സംസ്ഥാന സർക്കാരിന്റെ സത്യവാങ്ങ്മൂലം ഇങ്ങനെ..

ഇനിയൊരു ഉച്ചരവ് ഉണ്ടാകും വരെ ഇടുക്കിയിലെ ഏലമലക്കാടുകളിൽ പുതിയ പട്ടയം നൽകരുതെന്നും തൽ സ്ഥിതി തുടരണമെന്നും നിർദേശിച്ച് സുപ്രീംകോടതി. ജസ്റ്റിസ് ബി.ആർ.ഗവായ് അധ്യക്ഷനായ ബെഞ്ചാണ് നിർദേശം നൽകിയത്. ഏലമലക്കാടുകൾ വനം, റവന്യു വകുപ്പുകളുടെ നിയന്ത്രണത്തിലായിരുന്നു. ഭൂമിയുടെ നിയന്ത്രണം റവന്യു വകുപ്പിനും മരങ്ങളുടെ സംരക്ഷണം വനം വകുപ്പിനുമാണ്. സംരക്ഷിത മേഖല പഴയ ഉടുമ്പൻചോല താലൂക്കിൽ വരുന്നവയാണ്. പിന്നീട് താലൂക്കിനെ വിഭജിച്ച് ഇടുക്കി താലൂക്കും ആക്കുകയായിരുന്നു. രേഖകളിൽ ഏലമലക്കാട് 334 ച.മൈൽ എന്നാണെങ്കിലും ജനറൽ ഓഫ് ഇന്ത്യുടെ ഭൂപടമനുസരിച്ച് 413 […]

News4media

പണത്തിന് വേണ്ടിയല്ല, നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയാണ് ഈ നി​യമയുദ്ധം; 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ; ആലുവ സ്വദേശിനി സരസ്വതീ ദേവിയുടെ നിയമ പോരാട്ടം

കൊച്ചി: നീതിക്കായി നീതിദേവതയുടെ മുന്നിൽ 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ സരസ്വതീ ദേവി. പ്രായത്തിന്റെ അവശതയിലും കോടതിയിൽ പുലിയാണ്. കൊല്ലം സ്‌പെഷ്യൽ തഹസിൽദാരായി 33 വർഷം മുമ്പ് വിരമിച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങൾ ഭാഗികമായി നിഷേധിക്കപ്പെട്ടതാണ് വടക്കൻപറവൂർ സ്വദേശി എ. സരസ്വതീദേവിയെ നിയമയുദ്ധത്തിന് ഇറക്കിയത്. 2023 മാർച്ചിൽ തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ആനുകൂല്യങ്ങൾ അനുവദിച്ചതാണ്. സർക്കാർ നടപ്പാക്കിയില്ല.സരസ്വതീദേവി വിട്ടില്ല. അക്കൗണ്ടന്റ് ജനറലിനെ എതിർകക്ഷിയാക്കി എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകി. അതാണ് തനിയെ വാദിക്കുന്നത്. അടിസ്ഥാന […]

News4media

ആധാർ കാർഡ് പ്രായം നിർണയിക്കുന്നതിനുള്ള ആധികാരികമായ രേഖയല്ലെന്ന് സുപ്രീംകോടതി

ന്യൂഡൽഹി: ആധാർ കാർഡ് പ്രായം നിർണയിക്കുന്നതിനുള്ള ആധികാരികമായ രേഖയല്ലെന്ന് സുപ്രീംകോടതി. ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, ഉജ്ജൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് വിധി. വാഹനാപകടവുമായി ബന്ധപ്പെട്ട കേസുകളിൽ ആധാറിലെ ജനനത്തീയതി അടിസ്ഥാനമാക്കി നഷ്ടപരിഹാരത്തുക വെട്ടിക്കുറച്ച പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെ ഉത്തരവ് തള്ളിക്കൊണ്ടാണ് സുപ്രീം കോടതിയുടെ വിധി. 2015-ൽ വാഹനാപകടത്തിൽ മരിച്ചയാളുടെ ബന്ധുക്കൾ നൽകിയ അപ്പീൽ പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി. ജനനത്തീയതി തെളിയിക്കാനായി ആധാറിന് പകരം നിയമപരമായ അംഗീകാരമുള്ള സ്‌കൂൾ ലീവിങ് സർട്ടിഫിക്കറ്റ് ഉപയോഗിക്കാം എന്നാണ് കോടതിയുടെ നിരീക്ഷണം. മരിച്ചയാളുടെ പ്രായം നിർണ്ണയിക്കാൻ […]

© Copyright News4media 2024. Designed and Developed by Horizon Digital