web analytics

പണത്തിന് വേണ്ടിയല്ല, നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയാണ് ഈ നി​യമയുദ്ധം; 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ; ആലുവ സ്വദേശിനി സരസ്വതീ ദേവിയുടെ നിയമ പോരാട്ടം

കൊച്ചി: നീതിക്കായി നീതിദേവതയുടെ മുന്നിൽ 88ാംവയസിൽ കേസ് സ്വയം വാദിച്ച് റിട്ട.തഹസീൽദാർ സരസ്വതീ ദേവി. പ്രായത്തിന്റെ അവശതയിലും കോടതിയിൽ പുലിയാണ്.

കൊല്ലം സ്‌പെഷ്യൽ തഹസിൽദാരായി 33 വർഷം മുമ്പ് വിരമിച്ചപ്പോൾ കിട്ടേണ്ട ആനുകൂല്യങ്ങൾ ഭാഗികമായി നിഷേധിക്കപ്പെട്ടതാണ് വടക്കൻപറവൂർ സ്വദേശി എ. സരസ്വതീദേവിയെ നിയമയുദ്ധത്തിന് ഇറക്കിയത്.

2023 മാർച്ചിൽ തിരുവനന്തപുരം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണൽ ആനുകൂല്യങ്ങൾ അനുവദിച്ചതാണ്. സർക്കാർ നടപ്പാക്കിയില്ല.
സരസ്വതീദേവി വിട്ടില്ല. അക്കൗണ്ടന്റ് ജനറലിനെ എതിർകക്ഷിയാക്കി എറണാകുളം അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിൽ കോടതിയലക്ഷ്യത്തിന് കേസ് നൽകി.

അതാണ് തനിയെ വാദിക്കുന്നത്. അടിസ്ഥാന അവകാശങ്ങളുടെ ലംഘനം,​ രേഖകളുണ്ടായിട്ടും അംഗീകരിക്കാത്തത് ചട്ടലംഘനം,​ ​ വൈകുന്ന നീതി, നീതിനിഷേധം എന്നിങ്ങനെയാണ് വാദങ്ങൾ. മുമ്പ് വക്കീലുണ്ടായിരുന്നു. ഇപ്പോൾ തനിച്ചാണ് പോരാട്ടം. കേസും നിയമങ്ങളും സ്വയം പഠിക്കും.

1991ൽ വിരമിച്ചപ്പോൾ ലഭി​ച്ച പണംകൊണ്ട് ആലുവയ്ക്കടുത്ത് കടുങ്ങല്ലൂരിൽ വാങ്ങിയ ചെറിയ വീട്ടിലാണ് താമസം. ഡ്രൈവറുൾപ്പെടെ മൂന്ന് സഹായി​കളുണ്ട്.ഭർത്താവ് ടി.എൻ.ആർ മേനോൻ കുണ്ടറ അലിൻഡിൽ ഉദ്യോഗസ്ഥനായിരുന്നതിനാൽ ഔദ്യോഗിക ജീവിതം കൂടുതലും കൊല്ലത്തായിരുന്നു.

വർഷങ്ങൾക്കു മുമ്പ് ഭർത്താവ് മരിച്ചു. ഇടയ്ക്ക് മക്കളുടെ അടുത്തുപോകും. തിരുവനന്തപുരം എം.ജി കോളേജ് റിട്ട. അദ്ധ്യാപകൻ മോഹനകൃഷ്ണൻ, ആനന്ദവല്ലി, സുജയ എന്നിവരാണ് മക്കൾ.

1990 ആഗസ്റ്റ് 23ന് തഹസിൽദാർ ആയി പ്രൊമോഷൻ കിട്ടിയപ്പോൾ ശമ്പളം 2640 രൂപ കിട്ടേണ്ടതായിരുന്നു. സ്റ്റാഗ്നേഷൻ ഇൻക്രിമെന്റ് നിശ്ചയിച്ചതിലെ അപാകത കാരണം കിട്ടിയത് 2310 രൂപയാണ്.

ബാക്കി തുകയും ആനുപാതികമായ പെൻഷൻ ആനുകൂല്യങ്ങളും കിട്ടണമെന്നാണ് ആവശ്യം. പരമാവധി വേതനം നൽകി​യെന്നായി​രുന്നു സർക്കാർ വാദം.

ചട്ടം പിന്നീട് ഭേദഗതി ചെയ്തെന്ന സരസ്വതീദേവിയുടെ വാദം തിരുവനന്തപുരം ട്രൈബ്യൂണൽ ശരിവച്ചു. എന്നിട്ടും തുക അനുവദി​ച്ചില്ല.കളക്ടറേറ്റിലടക്കം പലതവണ കയറിയിറങ്ങിയിട്ടും ഫലമില്ലാതായപ്പോഴാണ് കോടതിയെ സമീപിച്ചത്. പണത്തിന് വേണ്ടിയല്ല, നിഷേധിക്കപ്പെട്ട നീതിക്ക് വേണ്ടിയാണ്നി​യമയുദ്ധം.

Retd.Thesildar Saraswati Devi argued the case at the age of 88

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img