News4media TOP NEWS
സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും മ​താ​ടി​സ്ഥാ​ന​ത്തി​ൽ വാ​ട്സാ​പ്പ് ഗ്രൂ​പ്പ്; ​കെ.​ഗോ​പാ​ല​കൃ​ഷ്ണ​നെ​തി​രെ അന്വേഷണം നടത്താൻ പോലീസ്; അ​ന്വേ​ഷ​ണ ചു​മ​ത​ല ന​ർ​കോ​ട്ടി​ക് അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ​ക്ക് പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി

News

News4media

24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം; സസ്പെൻസ് നിറഞ്ഞ്‌ അമേഠി, റായ്ബറേലിലെ സ്ഥാനാർത്ഥിത്വം

ലോക്സഭ തെരഞ്ഞെടുപ്പില്‍ ഉത്തര്‍പ്രദേശിലെ അമേഠി, റായ്ബറേലി സീറ്റുകളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വൈകുന്നതില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറി ജയറാം രമേശ്. രണ്ടു സീറ്റിലെയും സ്ഥാനാര്‍ത്ഥികളെ തീരുമാനിക്കുന്നതിന് കോണ്‍ഗ്രസ് അധ്യക്ഷനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും 24 മണിക്കൂറിനുള്ളിൽ പ്രഖ്യാപനം വരുമെന്നും അതുവരെ പ്രചരിക്കുന്നതെല്ലാം വ്യാജമായ വിവരങ്ങളാണെന്നും ജയറാം രമേശ് പറഞ്ഞു. സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാൻ ഒരു ഭയവുമില്ല. സ്മൃതി ഇറാനി അമേഠിയിൽ സിറ്റിങ് എംപിയാണ്. അതുകൊണ്ടാണ് അവിടെ അവര്‍ പ്രചാരണം നടത്തുന്നത്. രാഹുലും പ്രിയങ്കയും രാജ്യവ്യാപകമായി പ്രചാരണം നടത്തുകയാണ്. നാളെ […]

May 1, 2024
News4media

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി വയനാടിന് പുറമെ മത്സരിക്കുന്നത് ഇവിടെ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി വയനാടിനു പുറമേ, യുപിയിലെ റായ് ബറേലിയില്‍ നിന്നും ലോക്‌സഭയിലേക്ക് മത്സരിച്ചേക്കും. അതേസമയം സഹോദരി പ്രിയങ്ക ഗാന്ധി ഇത്തവണ ലോക്‌സഭയിലേക്ക് മത്സരിക്കില്ലെന്നാണ് സൂചന. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ മാത്രമേ പങ്കെടുക്കൂ. രാഹുല്‍ കഴിഞ്ഞ തവണ മത്സരിച്ച അമേഠിയില്‍ നെഹ്‌റു കുടുംബത്തിന്റെ ബന്ധു ഷീല കൗളിന്റെ കൊച്ചുമകന്‍ സ്ഥാനാര്‍ത്ഥിയായേക്കുമെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ഉത്തർപ്രദേശിൻ്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കൾ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും പാർട്ടിയുടെ സ്ഥാനാർത്ഥികളാക്കണമെന്ന് വാദിച്ചതായാണ് വിവരം. രാഹുലും പ്രിയങ്കയും […]

April 30, 2024
News4media

സംസ്ഥാനത്ത് പോളിംഗ് ശതമാനം 70 ലേക്ക്; സമയപരിധി അവസാനിച്ചു, ആറ് മണിവരെയെത്തിയവർക്ക് ടോക്കൺ നൽകി; പലയിടത്തും നീണ്ട നിര

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിൽ പോളിംഗ് ശതമാനം 70 ലേക്ക് അടുക്കുന്നു. രാവിലെ തുടങ്ങിയ വോട്ടെടുപ്പിന്‍റെ സമയ പരിധി അവസാനിച്ചു. ഏറ്റവുമൊടുവിലെ ഔദ്യോഗിക കണക്ക് അനുസരിച്ച് 6 മണിക്ക് സംസ്ഥാനത്ത് പോളിംഗ് 65.16 ശതമാനമാണ്. ആറ് മണിവരെ ബൂത്തിലെത്തിയവർക്ക് ടോക്കൺ നൽകിയിട്ടുണ്ട്. ഇവർ ക്യൂ അനുസരിച്ച് വോട്ട് ചെയ്യും. സംസ്ഥാനത്തെ എല്ലാ മണ്ഡലങ്ങളിലും പോളിംഗ് 60 ശതമാനം കടന്നു. പലയിടത്തും ബൂത്തുകളിൽ നീണ്ട നിരയാണ്. നഗര മേഖലകളിൽ ഇത്തവണ മികച്ച പോളിംഗ് രാവിലെ മുതൽ തന്നെ രേഖപ്പെടുത്തിയിരുന്നു. മുഖ്യമന്ത്രിയും […]

April 26, 2024
News4media

വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ നെടുമങ്ങാട് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷം

നെടുമങ്ങാട് ബിഎൽഒയുമായി സിപിഐഎം പ്രവർത്തകർ സംസാരിച്ചത് ബിജെപി പ്രവർത്തകർ ചോദ്യം ചെയ്തത് സംഘർഷത്തിൽ കലാശിച്ചു. ഇതേതുടർന്ന് പ്രദേശത്ത് സിപിഐഎം – ബിജെപി പ്രവർത്തകർ തമ്മിൽ ഉന്തും തള്ളും ഉണ്ടായി. 154ആം നമ്പർ ബൂത്തിലാണ് പാർട്ടി പ്രവർത്തകർ തമ്മിൽ സംഘർഷം ഉണ്ടായത്. വി മുരളീധരൻ ബൂത്ത് സന്ദർശിക്കുന്നതിനിടെ പ്രവർത്തകർ തമ്മിൽ വാക്കേറ്റവും ഉന്തും തള്ളും ഉണ്ടാവുകയായിരുന്നു. പോലീസ് സ്ഥലത്തെത്തി. Read also: ഒരേ നമ്പറിൽ രണ്ട് ഐഡി കാർഡ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് വോട്ട് നഷ്ടമായി

News4media

‘ടർബോ’ ലുക്കിൽ വോട്ട് രേഖപ്പെടുത്താനെത്തി മമ്മൂട്ടിയും ഭാര്യയും

നടന്‍ മമ്മൂട്ടിയും ഭാര്യ സുല്‍ഫത്തും വോട്ട് രേഖപ്പെടുത്തി. എറണാകുളം, വൈറ്റില പൊന്നുരുന്നി യു പി സ്കൂളിലെ പോളിംഗ് ബൂത്തിലാണ് താരം വോട്ട് രേഖപ്പെടുത്താനെത്തിയത്. ടര്‍ബോ ലുക്കില്‍ സണ്‍ഗ്ലാസ് വെച്ച് മാസ് ലുക്കിലാണ് താരം എത്തിയത്. വോട്ട് ചെയ്തതന് ശേഷം താരം പ്രതികരിക്കാന്‍ താരം നിന്നെങ്കിലും മാധ്യമങ്ങളുടെ തിക്കും തിരക്കും കാരണം പ്രതികരക്കാതെ പോവുകയായിരുന്നു. താരത്തെ കണ്ട് തടിച്ചു കൂടിയ ആരാധകര്‍ക്കിടയില്‍ നിന്ന് വളരെ പ്രയാസപ്പെട്ടാണ് നടന്‍ പോളിങ് ബൂത്തിലേക്ക് കയറിയതും തിരിച്ചിറങ്ങിയതും. മലയാള സിനിമ മേഖലയില്‍ നിന്ന് […]

News4media

വോട്ടർ ഐഡിയിൽ സ്ത്രീലിംഗം; കൊല്ലത്ത് സ്ത്രീ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി വയോധികൻ !

സ്ത്രീ വേഷത്തിലെത്തി വോട്ട് രേഖപ്പെടുത്തി വോട്ടറുടെ പ്രതിഷേധം. കൊല്ലം എഴുകോൺ സ്വദേശിയായ രാജേന്ദ്രപ്രസാദ് ആണ് വ്യത്യസ്ത പ്രതിഷേധം നടത്തിയത്. വോട്ടർ പട്ടികയിൽ ലിംഗം സ്ത്രീ എന്ന രേഖപ്പെടുത്തിയതിൽ പ്രതിഷേധിച്ചാണ് സ്ത്രീ വേഷത്തിലെത്തി വോട്ട് ചെയ്തത്. ”ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യയെ ധിക്കരിക്കാൻ ഇവിടെ ആർക്കും അധികാരമില്ല. ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ഞാനൊരു സ്ത്രീയാണെന്ന് പറയുന്നു. അതുകൊണ്ടുതന്നെ സ്ത്രീയായി ഞാൻ വോട്ട് ചെയ്യുന്നു. എതിരഭിപ്രായം പറയരുത്” . രാജേന്ദ്രപ്രസാദ് പറയുന്നു. തലയിൽ മുടി കുറവായതിനാൽ ആണ് ഹെൽമറ്റ് […]

News4media

കനത്ത ചൂടിലും വോട്ടാവേശത്തിനു കുറവില്ല; സംസ്ഥാനത്ത് ഇതുവരെ 50 % പോളിംഗ്; കൂടുതല്‍ പോളിങ് കണ്ണൂരിലും ആലപ്പുഴയിലും; വോട്ടെടുപ്പിനിടെ അഞ്ചു  മരണം

കനത്ത ചൂടിനെ വകവയ്ക്കാതെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വോട്ടര്‍മാര്‍ ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തുകയാണ്. ഇതുവരെ 50 ശതമാനം പോളിങ് മനടന്നു. കൂടുതല്‍ പോളിങ് കണ്ണൂരിലും ( 48.35) ആലപ്പുഴയിലും (48.34). ചാലക്കുടി (47.93), പാലക്കാട് (47.88), കാസര്‍കോട് (47.39), വയനാട് (47.28), ആറ്റിങ്ങല്‍ (47.23).  പോളിങ് കുറവ് പൊന്നാനിയില്‍ (41.53)  വോട്ടിങ് മെഷീന്‍ തകരാര്‍ കാരണം പലയിടങ്ങളിലും പോളിങ് വൈകി. വോട്ടെടുപ്പിനിടെ അഞ്ചു  മരണം റിപ്പോര്‍ട്ട് ചെയ്തു.  പത്തനംതിട്ടയിലും കൊച്ചിയിലും ആറ്റിങ്ങലിലും കള്ളവോട്ടെന്ന് പരാതി ഉയര്‍ന്നു. Read also: ഉപഭോക്താക്കളുടെ […]

News4media

‘ചേട്ടനൊക്കെ വീട്ടിൽ, അസുഖമായി കിടക്കുകയല്ലല്ലോ സഹോദരനുവേണ്ടി പ്രാർഥിക്കാൻ; പത്മജ വേണുഗോപാൽ

തൃശൂർ: ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ നിന്ന് ബിജെപി സുരേഷ് ഗോപി ജയിക്കുമെന്ന് പത്മജ വേണുഗോപാൽ. താൻ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനാണ് വോട്ടെന്നും പത്മജ പറഞ്ഞു. ചേട്ടനും അച്ഛനും അമ്മയുമെല്ലാം വീട്ടിൽ മാത്രം. തന്റെ പ്രസ്ഥാനം വേറെയാണ്. സഹോദരനു വേണ്ടി പ്രാർഥിക്കാൻ അദ്ദേഹം അസുഖമായി കിടക്കുകയൊന്നുമല്ലല്ലോ എന്നും പത്മജ പ്രതികരിച്ചു. താൻ സഹോദരിയല്ലെന്നും തന്നെ വേണ്ടെന്നു പറഞ്ഞതും മുരളീധരനാണെന്നും, അപ്പോൾ പ്രാർഥിക്കേണ്ട കാര്യമില്ലെന്നും പത്മജ വേണുഗോപാൽ പറഞ്ഞു. ‘‘ഞാൻ ഏതു പ്രസ്ഥാനത്തിൽ വിശ്വസിക്കുന്നോ, അവർക്കു വോട്ടു ചെയ്യും. അതിന് […]

News4media

‘മാറ്റത്തിനു വേണ്ടിയും വിദ്വേഷത്തിനെതിരെയുമാണ് എന്റെ വോട്ട്’; വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിച്ച് പ്രകാശ് രാജ്

ചെന്നൈ: തന്റെ വോട്ട് മാറ്റത്തിനും വിദ്വേഷത്തിനുമെതിരെയാണെന്ന് നടനും രാഷ്ട്രീയ പ്രവർത്തകനുമായ പ്രകാശ് രാജ്. ഓരോ വോട്ടും മാറ്റം കൊണ്ട് വരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവരും തങ്ങളുടെ വോട്ടുകൾ രേഖപ്പെടുത്തണമെന്നും പ്രകാശ് രാജ് അഭ്യർത്ഥിച്ചു. ട്വിറ്ററിൽ വീഡിയോ പങ്കുവെച്ചാണ് താരം പൊതുജനങ്ങളോട് വോട്ട് രേഖപ്പെടുത്താൻ അഭ്യർത്ഥിച്ചത്. തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറിനെതിരേ പ്രകാശ് രാജ് കഴിഞ്ഞ ദിവസം വിമർശനം ഉന്നയിച്ചിരുന്നു. കഴിഞ്ഞ മൂന്ന് തവണയും കർണാടകയിൽ നിന്ന് രാജ്യസഭാ എംപിയായ രാജീവ് സംസ്ഥാനത്തിനായി ഒന്നും ചെയ്തിട്ടില്ലെന്നാണ് പ്രകാശ് […]

News4media

മലപ്പുറത്ത് വോട്ടു ചെയ്തതിനു പിന്നാലെ വയോധികൻ കുഴഞ്ഞുവീണു മരിച്ചു; മരണം ആദ്യം വോട്ട് ചെയ്തതിനു പിന്നാലെ

മലപ്പുറം നിറമരതൂർ വള്ളികാഞ്ഞീരം സ്കൂൾ ബൂത്തിലെ ആദ്യ വോട്ടറായിരുന്ന വയോധികൻ വോട്ട് ചെയ്ത ശേഷം വീട്ടിൽ മടങ്ങിയെത്തിയയാൾ കുഴഞ്ഞുവീണ് മരിച്ചു. നിറമരുതൂർ സ്വദേശി ആലുക്കാനകത്ത് സിദ്ധീഖ് മൗലവി (65) ആണ് മരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണം. അതേസമയം സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുകയാണ്. രണ്ട് മണിക്കൂർ പിന്നിടുമ്പോൾ സംസ്ഥാനത്ത് 12.26 ശതമാനം പോളിങ് രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്ന് മുന്നണികള്‍ക്കും കനത്ത പോരാട്ടം നടക്കുന്ന സംസ്ഥാനത്ത് പല മണ്ഡലങ്ങളും പ്രവചനാതീതമാണ്. പ്രമുഖരെല്ലാം രാവിലെ വോട്ട് രേഖപ്പെടുത്തി. Read also: സംസ്ഥാനത്ത് വോട്ടെടുപ്പ് പുരോഗമിക്കുന്നു; […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]