ലോക്സഭാ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ നടക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കെ സുരക്ഷ, മുന്നൊരുക്കങ്ങളുടെ അവലോകനം പൂർത്തിയായി. ലോക്സഭ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിനോടനുബന്ധിച്ചു സംസ്ഥാനത്ത് വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിരിക്കുന്ന സ്ട്രോങ് റൂമുകളുടെ സുരക്ഷയുടെയും വോട്ടണ്ണൽ പ്രക്രിയക്കുള്ള ഒരുക്കങ്ങളുടെയും അവലോകനം പൂർത്തിയായതായി മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കൗൾ അറിയിച്ചു. ജൂൺ നാലിനാണ് വോട്ടെണ്ണൽ. വോട്ടിങ് യന്ത്രങ്ങൾ സൂക്ഷിച്ചിട്ടുള്ള സംസ്ഥാനത്തെ 20 കേന്ദ്രങ്ങളിലും സുരക്ഷാ ക്രമീകരണങ്ങളും വോട്ടെണ്ണൽ ഒരുക്കങ്ങളും വിലയിരുത്തി. തെരഞ്ഞടുപ്പ് കമ്മീഷൻ നിർദേശിച്ച 21 പോയിന്റുകളുടെ അടിസ്ഥാനത്തിലുള്ള അവലോകനമാണ് പൂർത്തിയാക്കിയത്. 20 ലോക്സഭ […]
കാസർകോട്: തിരഞ്ഞെടുപ്പ് ഫണ്ട് മുക്കിയെന്ന ആരോപണവുമായി കാസർകോട് ലോക്സഭാ മണ്ഡലം യുഡിഎഫ് സ്ഥാനാർഥി രാജ് മോഹൻ ഉണ്ണിത്താൻ. ബൂത്ത് കമ്മിറ്റികൾക്ക് നൽകാനുള്ള പണം ചില മണ്ഡലം പ്രസിഡന്റുമാർ മുക്കിയെന്നാണ് ആരോപണം. പണം തട്ടിയവരെ തനിക്കറിയാം. ആരെയും വെറുതെ വിടില്ലെന്നും ഉണ്ണിത്താൻ പറഞ്ഞു. കാസർകോട് മുൻ ഡിസിസി പ്രസിഡന്റ് പെരിയ ഗംഗാധരൻ നായരുടെ അനുസ്മരണ ചടങ്ങിലായിരുന്നു രാജ്‌മോഹൻ ഉണ്ണിത്താന്റെ ആരോപണം. ‘‘മണ്ഡലം പ്രസിഡന്റുമാർക്കും ബ്ലോക്ക് പ്രസിഡന്റുമാർക്കും യുഡിഎഫിനുമെല്ലാം പണം കൃത്യമായി നൽകി. എന്നാൽ ബൂത്തിൽ കൊടുക്കേണ്ട പണം തട്ടിയെടുത്തു. […]
വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം അങ്കത്തിനിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക നൽകാൻ കലക്ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുളിലൂടെ വിവരിക്കാൻ കഴിയില്ല’– എന്ന് പത്രികാ സമർപ്പണത്തിന് മണിക്കൂറുകൾ മുൻപ് നരേന്ദ്ര മോദി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മോദി ആദ്യമായി […]
തന്നെ അറസ്റ്റ് ചെയ്ത് പാര്‍ട്ടിയെ തകര്‍ക്കാനും സര്‍ക്കാരിനെ വീഴ്ത്താനും ആയിരുന്നു മോദിയുടെ ശ്രമമെന്നും എന്നാല്‍ സംഭവിച്ചത് മറിച്ചാണെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. തന്റെ അറസ്റ്റിന് ശേഷം ആംആദ്മി പാര്‍ട്ടി കൂടുതല്‍ ഐക്യപ്പെട്ടെന്ന് കെജ്‌രിവാള്‍ പറഞ്ഞു. തന്റെ അഭാവത്തില്‍ എംഎല്‍എമാര്‍ നന്നായി പ്രവര്‍ത്തിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മോദി ഇതുവരെ ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ലെന്നും ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കാമെന്നും കെജ്രിവാള്‍ പറഞ്ഞു.15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല, മോദിയുടെ ഒരു ഗ്യാരണ്ടിയും […]
ഗാന്ധിനഗർ: പോളിങ് ഏജന്റുമാരും പോളിങ് ഓഫീസർമാരും മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ആരോപിച്ച് ഗുജറാത്ത് കോൺഗ്രസ് രംഗത്ത്. ബിജെപി ചിത്രവും ചിഹ്നവുമുള്ള പേനകൾ ബിജെപി പോളിങ് ഏജന്റുമാരും പോളിങ് ഉദ്യോഗസ്ഥരും പോളിങ് കേന്ദ്രങ്ങളിൽ ഉപയോഗിച്ചെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് കോൺഗ്രസ് ദേശീയ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. ബിജെപി പ്രവർത്തകർ വോട്ടർമാരെ ഭീഷണിപ്പെടുത്തുന്നതായും ചില പ്രദേശങ്ങളിൽ വോട്ടെടുപ്പ് തടസ്സപ്പെടുത്താൻ സാമൂഹിക വിരുദ്ധർ ശ്രമിച്ചെന്നും കോൺഗ്രസ് പാർട്ടിയും നേതാക്കളും പരാതിയിൽ പറയുന്നു. എല്ലാ പോളിങ് ബൂത്തും ബിജെപിയുടെ ചിഹ്നമുള്ള കൊടികളും […]
ലോക്സഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് എൽഡിഎഫ് പ്രചരണാർഥം സ്ഥാപിച്ച ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും നീക്കം ചെയ്യാൻ ആഹ്വാനം ചെയ്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസ്ഥലങ്ങളിലുള്ള മുഴുവൻ പ്രചരണ സാമഗ്രികളും മെയ് പത്തിനകം നീക്കുണമെന്ന് നിർദ്ദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി സംസ്ഥാനത്തെമ്പാടും നിരവധി ബോർഡുകളും പോസ്റ്ററുകളും കൊടിതോരണങ്ങളും ഹോർഡിങുകളും സ്ഥാപിച്ചിട്ടുണ്ട്. വോട്ടെടുപ്പ് പൂർത്തിയായ സാഹചര്യത്തിൽ ഇവ നീക്കം ചെയ്യണം. പാർട്ടി നേതാക്കളും പ്രവർത്തകർ ഇവ നീക്കം ചെയ്യാൻ നേതൃത്വം നൽകി രംഗത്ത് വരണമെന്നും സംസ്ഥാന സെക്രട്ടറിയറ്റ് ആഹ്വാനം ചെയ്‌തു. […]
ലോക്സഭാ തെരഞ്ഞെടുപ്പില്‍ നാലിടത്ത് കനത്ത മത്സരമാണ് നടന്നതെന്ന് കെപിസിസി വിലയിരുത്തല്‍. ആറ്റിങ്ങല്‍, മാവേലിക്കര, പാലക്കാട്, കണ്ണൂര്‍ മണ്ഡലങ്ങളിലാണ് മത്സരം കടുത്തത്. തൃശൂരില്‍ കെ മുരളീധരന്‍ ഇരുപതിനായിരത്തിപ്പരം വോട്ടിന് ജയിക്കുമെന്നും എംഎം ഹസന്‍ പറഞ്ഞു. ലോക്‌സഭ തെരഞ്ഞെടുപ്പിന്റെ അവസാന മണിക്കൂറില്‍ നടത്തിയ പുനഃസംഘടന പ്രചാരണത്തെ ബാധിച്ചുവെന്ന് കെപിസിസി അവലോകന യോഗത്തില്‍ സ്ഥാനാര്‍ഥികള്‍ വിമര്‍ശനം ഉന്നയിച്ചു. കോണ്‍ഗ്രസ് മത്സരിച്ച 16 മണ്ഡലങ്ങളിലും വിജയം ഉറപ്പാണെന്ന ആത്മവിശ്വാസമാണ് യോഗത്തില്‍ ഉണ്ടായത്. നാലിടങ്ങളില്‍ മത്സരം കനത്തെങ്കിലും അവിടെ പരാജയപ്പെടുന്ന സ്ഥിതി വിശേഷം ഇല്ല. […]
തൃശ്ശൂരിലെ കോൺഗ്രസ് നേതാക്കൾക്കെതിരെ ആഞ്ഞടിച്ച് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലെ സ്ഥാനാർത്ഥിയായിരുന്ന കെ മുരളീധരൻ. കെപിസിസി യോഗത്തിലാണ് മുരളീധരന്റെ വിമർശനം. ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ തൃശ്ശൂരിൽ വീഴ്ചയുണ്ടായെന്നാണ് മുരളീധരന്റെ പ്രധാന വിമർശനം. തൃശ്ശൂരിലെ മുതിർന്ന നേതാക്കളായ മുൻ എംപി ടി എൻ പ്രതാപനെയും ഡിസിസി അധ്യക്ഷൻ ജോസ് വെള്ളൂരിനെയും പേരെടുത്ത് പറഞ്ഞ് യോഗത്തിൽ വിമർശിച്ചു. സംഘടനാ ചുമതലയുളള ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിന്റെ ചുമതലയുളള ദീപാദാസ് മുൻഷി, കെപിസിസി രാഷ്ട്രീയ കാര്യസമിതി അംഗങ്ങൾ അടക്കം പങ്കെടുത്ത […]
കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഉത്തര്‍പ്രദേശിലെ റായ്ബറേലിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. വയനാട് ലോക്സഭ മണ്ഡലത്തിന് പുറമെയാണ് രണ്ടാം സീറ്റായി റായ്ബറേലിയിലാണ് രാഹുല്‍ ഗാന്ധി മത്സരിക്കുന്നത്. ഇന്ന് ഉച്ചയോടെ അമ്മ സോണിയ ഗാന്ധിയ്ക്കും, പ്രിയങ്ക ഗാന്ധിയ്ക്കും, കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാര്‍ജുൻ ഖര്‍ഗെക്കും മറ്റ് കോണ്‍ഗ്രസ് നേതാക്കള്‍ക്കുമൊപ്പമെത്തിയാണ് രാഹുല്‍ വരണാധികാരിക്ക് മുമ്പാകെ നാമനിര്‍ദേശ പത്രിക നല്‍കിയത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവര്‍ത്തകര്‍ നല്‍കിയത്. റായ്ബറേലിയുമായുള്ള ആത്മബന്ധം ചൂണ്ടിക്കാട്ടുമ്പോഴും വിജയസാധ്യത കണക്കിലെടുത്ത് തന്നെയാണ് കോൺഗ്രസ് നീക്കം. അതേസമയം അമേഠിയിൽ […]
ദിവസങ്ങൾ നീണ്ട ഊഹാപോഹങ്ങൾക്ക് വിരാമമായി. കാത്തിരിപ്പിന് ഒടുവിൽ റായ്ബറേലി, അമേഠി സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺഗ്രസ്. രാഹുൽ ഗാന്ധി റായ്ബറേലിയിലും കിഷോരിലാല്‍ ശര്‍മ അമേഠിയിലും മത്സരിക്കുമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലാണ് പ്രഖ്യാപിച്ചത്. നാമനിര്‍ദേശ പത്രികാ സമര്‍പ്പണത്തിന്‍റെ സമയം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെയാണ് പ്രഖ്യാപനം. നിലവിൽ വയനാട് എംപിയായ രാഹുൽ ഗാന്ധി ഇത്തവണയും വയനാട്ടിൽ മത്സരിച്ചിരുന്നു. സോണിയയുടെയും രാഹുലിന്റെയും വിശ്വസ്തനാണ് കെ.എൽ.ശർമ. ഇരുമണ്ഡലങ്ങളിലും നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. മെയ് 20നാണ് അമേഠിയിലും […]
© Copyright News4media 2024. Designed and Developed by Horizon Digital