web analytics

വാരണാസിയിൽ ഇത് മൂന്നാം വട്ടം; നാമനിർദേശ പത്രിക സമർപ്പിച്ച് നരേന്ദ്ര മോദി, എത്തിയത് യോഗിയോടൊപ്പം

വാരാണസി: ലോക്സഭാ തെരഞ്ഞെടുപ്പിൽ മൂന്നാം അങ്കത്തിനിറങ്ങുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി നാമനിർദേശ പത്രിക സമർപ്പിച്ചു. കാലഭൈരവ ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷമാണ് മോദി പത്രിക നൽകാൻ കലക്ടറേറ്റിൽ എത്തിയത്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉൾപ്പെടെയുള്ളവർ പ്രധാനമന്ത്രിക്കൊപ്പം ഉണ്ടായിരുന്നു. ‘കാശിയുമായുള്ള എന്റെ ബന്ധം അദ്ഭുതകരവും അഭേദ്യവും സമാനതകളില്ലാത്തതുമാണ്. അത് വാക്കുളിലൂടെ വിവരിക്കാൻ കഴിയില്ല’– എന്ന് പത്രികാ സമർപ്പണത്തിന് മണിക്കൂറുകൾ മുൻപ് നരേന്ദ്ര മോദി ഔദ്യോഗിക എക്സ് പ്ലാറ്റ്ഫോമിൽ കുറിച്ചു.

2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പിലാണ് മോദി ആദ്യമായി വാരാണസിയിൽ നിന്ന് മത്സരിച്ചത്. അന്ന് വാരാണസിക്കൊപ്പം വഡോദരയിൽനിന്നും ലോക്സഭയിലേക്ക് മത്സരിച്ചിരുന്നു. 2019ൽ 6,74,664 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വാരാണസിയിൽ നിന്നും വിജയിച്ചത്. ഇത്തവണ ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അജയ് റായിയാണ് വാരാണസിയിൽ ഇന്ത്യാസഖ്യത്തിന്റെ സ്ഥാനാർഥി. ഏഴാമത്തെയും അവസാനത്തെയും ഘട്ടമായ ജൂൺ ഒന്നിനാണ് വാരാണസിയിൽ വോട്ടെടുപ്പ് നടക്കുക.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി വാരാണസിയിൽ ഇന്നലെ മോദിയുടെ അഞ്ചു കിലോമീറ്ററോളം നീണ്ട റോഡ്‍ഷോ നടത്തിയിരുന്നു. വാഹനത്തിൽ മോദിക്കൊപ്പം യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും ബിജെപി സംസ്ഥാന അധ്യക്ഷൻ ഭൂപേന്ദ്രസിങ്ങുമുണ്ടായിരുന്നു. 200 ലേറെ അമ്പലങ്ങൾക്കും 60 ആശ്രമങ്ങൾക്കു മുന്നിലൂടെ നടന്ന റോഡ് ഷോ കാശി വിശ്വനാഥക്ഷേത്രത്തിനു മുന്നിലാണ് സമാപിച്ചത്.

 

Read Also: വന്ദേ ഭാരത് മെട്രോ കേരളത്തിൽ പരി​ഗണിക്കുന്നത് ഈ 10 റൂട്ടുകൾ; സാധ്യതകൾ ഏറെ എറണാകുളത്തിന്; അധികം വൈകാതെ കേരളത്തിൽ വന്ദേ ഭാരത് മെട്രോ കൂകിപ്പായും

Read Also: എടാ മോനെ ഈ തൃശൂർക്കാരൻ ഗഡി വേറെ ലെവലാ, ഇവന്റെ വരവോടെ രംഗണ്ണൻ വരെ ഔട്ട്; തൃശൂരിൽ അനൂപ് അണ്ണന്റെ ‘ആവേശം’ എൻട്രി വൻ ഹിറ്റ്

Read Also: മുംബൈയിൽ പെട്രോള്‍ പമ്പിന് മുകളിലേക്ക് പരസ്യ ബോര്‍ഡ് തകര്‍ന്നു വീണുണ്ടായ അപകടം; മരണം 14 ആയി; പൊടിക്കാറ്റിലും മഴയിലും മുംബൈ പൂർണമായും നിലച്ചു സബ് അർബൻ റെയിൽവേ

spot_imgspot_img
spot_imgspot_img

Latest news

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ നേരിട്ട് വിളിച്ച് വി.ഡി സതീശൻ! വൻ തരംഗം വൗ!

സോഷ്യൽ മീഡിയയെ ഇളക്കിമറിച്ച ‘പൂക്കി സി.എം’ റീൽ; ഒടുവിൽ മലപ്പുറത്തുകാരൻ ഫിജിനെ...

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ സാധാരണക്കാരും നടത്തിപ്പുകാരും

ഇടതു സർക്കാരിന്റെ വമ്പൻ പദ്ധതി പുതിയ സർക്കാരിന് കീഴിൽ തകരുമോ? ആശങ്കയോടെ...

ഇൻസ്റ്റഗ്രാമിൽ ‘പൂക്കി സിഎം’ തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച് വി.ഡി. സതീശൻ

ഇൻസ്റ്റഗ്രാമിൽ 'പൂക്കി സിഎം' തരംഗം! തന്റെ എക്സ്പ്രഷൻ കണ്ട് മകൾ പ്രതികരിച്ചതിനെക്കുറിച്ച്...

Other news

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി വി.ഡി സതീശൻ!

എൻ. പ്രശാന്തിന്റെയും ബി. അശോകിന്റെയും സസ്പെൻഷൻ പുനഃപരിശോധിക്കും; നിർണ്ണായക പ്രഖ്യാപനവുമായി മുഖ്യമന്ത്രി...

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി നിക്ഷേപം നടത്തിയവർക്ക് സംഭവിച്ചത്

മെലോണിയുടെ മിഠായി പാക്കറ്റ് ഇന്ത്യൻ ഓഹരി വിപണിയെ പിടിച്ചുലച്ചപ്പോൾ! കമ്പനി മാറി...

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ ’13-ാം നമ്പർ’ കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ തള്ളി മന്ത്രിയുടെ മാസ്സ് എൻട്രി

പലരും ഒഴിഞ്ഞുമാറി, ഒടുവിൽ ആ '13-ാം നമ്പർ' കാർ കെ.എം. ഷാജിക്ക്! അന്ധവിശ്വാസങ്ങളെ...

Related Articles

Popular Categories

spot_imgspot_img