News4media TOP NEWS
പത്തനംതിട്ടയിൽ നാളെ വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ച് കെഎസ്‍യു പുന്നപ്രയിൽ കടലിൽ ഇറങ്ങിയ വിദ്യാർഥികൾ തിരയിൽപെട്ടു; മൂന്നുപേരെ രക്ഷിച്ചു, ഒരാളെ കാണാതായി ആത്മകഥാ വിവാദം; ഇ പി ജയരാജന്റെ വീട്ടിലെത്തി പോലീസ്, മൊഴി രേഖപ്പെടുത്തി കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ

News

News4media

തിരുവമ്പാടി കെഎസ്ആർടിസി ബസ് അപകടം; മരിച്ചവർക്ക് 10 ലക്ഷം രൂപ നഷ്ടപരിഹാരം

കോഴിക്കോട്: തിരുവമ്പാടിയിൽ നടന്ന കെഎസ്ആർടിസി ബസ് അപകടത്തിൽ മരിച്ചവർക്ക് കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നൽകും. പരിക്കേറ്റവരുടെ ചികിത്സാ ചെലവും സർക്കാർ ഏറ്റെടുക്കുമെന്ന് ലിന്റോ ജോസഫ് എംഎൽഎ അറിയിച്ചു. കെഎസ്ആർടിസിയുടെ പാസഞ്ചർ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് തുക നൽകുക.(Thiruvambadi KSRTC bus accident; 10 lakh compensation) ഇന്നലെയാണ് കോഴിക്കോട് തിരുവമ്പാടിയിൽ ബസ് അപകടം നടന്നത്. ആനക്കാംപൊയിലിൽനിന്ന് തിരുവമ്പാടിയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്. പുല്ലൂരാംപാറ തിരുവമ്പാടി റൂട്ടിലെ കാളിയമ്പുഴയിലേക്ക് നിയന്ത്രണംവിട്ട ബസ് മറിയുകയായിരുന്നു. […]

October 9, 2024
News4media

ടയറുകൾക്കും ബ്രേക്ക് സിസ്റ്റത്തിനും കുഴപ്പമില്ല; തിരുവമ്പാടി കെഎസ്ആര്‍ടിസി ബസ് അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധ

കോഴിക്കോട്: തിരുവമ്പാടിയിലുണ്ടായ കെഎസ്ആര്‍ടിസി ബസ് അപകടത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമർപ്പിച്ചു. അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. വിശദമായ അന്വേഷണം വേണമെന്നും റിപ്പോര്‍ട്ടിലുണ്ട്.(Preliminary Investigation Report On Kozhikode KSRTC Bus Accident) ബസ്സിന്റെ ടയറുകള്‍ക്ക് കുഴപ്പമില്ല. ബ്രേക്ക് സിസ്റ്റത്തിനും തകരാറുകളില്ലെന്നാണ് പ്രാഥമിക കണ്ടെത്തല്‍. അപകടസമയം എതിര്‍വശത്തുനിന്നും വാഹനങ്ങളൊന്നും എത്തിയിരുന്നില്ലെന്നും അന്വേഷണത്തില്‍ വ്യക്തമായി. സംഭവത്തില്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ബസ്സില്‍ മോട്ടോര്‍ വാഹന വകുപ്പ് […]

News4media

ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു; സംഭവം കോഴിക്കോട്

കോഴിക്കോട്: ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു. കോഴിക്കോട് പേരാമ്പ്രയിലാണ് സംഭവം. മത്സ്യ മാർക്കറ്റിന് സമീപത്തെ ഗ്രൗണ്ടിൽ വെച്ചാണ് സ്കൂട്ടറിന് തീപിടിച്ചത്. അപകടത്തിൽ പരിശീലനം നടത്തിയിരുന്ന ആർക്കും പരിക്കില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.(Scooter catches fire during driving practice) അതേസമയം, കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ ട്രാവലറിനും തീ പിടിച്ചു. ചുരത്തിലെ നാലാം വളവിലാണ് സംഭവം. നാദാപുരം ഭാഗത്തു നിന്ന് വയനാട്ടിലേക്ക് പോവുകയായിരുന്നു ട്രാവലര്‍. തീ പടരുന്നത് കണ്ട് വാഹനം നിർത്തി യാത്രക്കാർ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. […]

October 6, 2024
News4media

വ്യാജ ഡോക്ടറുടെ നിയമനം; സംഭവിച്ചത് ഗുരുതര വീഴ്ച, രേഖകളടക്കം കൃത്യമായി പരിശോധിച്ചില്ല; ആശുപത്രി അധികൃതരെയും പ്രതിചേര്‍ക്കും

കോഴിക്കോട്: കോട്ടക്കടവ് ടിഎംഎച്ച് ആശുപത്രിയിലെ വ്യാജ ഡോക്ടർ നിയമനത്തിൽ ആശുപത്രി അധികൃതരെ പ്രതിചേര്‍ക്കാന്‍ പോലീസ്. പ്രതി അബു ഏബ്രഹാം ലൂക്കിന് നല്‍കിയതില്‍ ആശുപത്രി അധികൃതര്‍ക്ക് വീഴ്ച പറ്റിയെന്നാണ് പോലീസ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. നാലര വർഷമാണ് പ്രതി ഇവിടെ വ്യാജ ഡോക്ടറായി ജോലി ചെയ്തത്.(kottakkadavu fake doctor case hospital officials to be charged) ഒരാള്‍ക്ക് ജോലി നല്‍കുമ്പോള്‍ ആ വ്യക്തിയുടെ വിദ്യാഭ്യാസ യോഗ്യതകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കൃത്യമായി പരിശോധിക്കണമെന്നിരിക്കെ ഇക്കാര്യത്തില്‍ ആശുപത്രി അധികൃതര്‍ […]

October 2, 2024
News4media

10 മണിക്കൂർ നീണ്ട പരിശ്രമം; തിരുവോണദിനത്തിൽ ജനവാസ മേഖലയിൽ ഭീതി പരത്തിയ കാട്ടാനയെ കാടുകയറ്റി

കോഴിക്കോട്: നീണ്ട പരിശ്രമത്തിനൊടുവിൽ പേരാമ്പ്രയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ കാട്ടാനയെ കാടുകയറ്റി. വനം വകുപ്പു ഉദ്യോഗസ്ഥരുടെ 10 മണിക്കൂറില്‍ അധികം നീണ്ട പരിശ്രമത്തിനൊടുവിലാണ് കാട്ടാനയെ കാട്ടിലേക്ക് ഓടിക്കാനായത് . ഇന്ന് പുലര്‍ച്ചെ പ്രദേശവാസികളാണ് കാട്ടാനയെ കണ്ടത്.(wild elephant spotted at perambra) പ്രഭാത സവാരിക്കായി ഇറങ്ങിയവര്‍ അപ്രതീക്ഷിതമായി ആനയെ കാണുകയായിരുന്നു. പുലര്‍ച്ചെ 2 മണിയോടെപന്തിരിക്കര ഭാഗത്തും 5 മണിയോടെ പേരാമ്പ്ര പൈതോത്ത് പള്ളിതാഴെ ഭാഗത്തുമാണ് കാട്ടാനയെ കണ്ടത്. വീട്ടുമുറ്റത്ത് എത്തിയ ആന ജനങ്ങള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് ഇവിടെ […]

September 15, 2024
News4media

സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം; രോഗം സ്ഥിരീകരിച്ചത് 65 കുട്ടികൾക്ക്, ഉച്ചഭക്ഷണ വിതരണം നിർത്തി

കോഴിക്കോട്: സ്കൂളിൽ മഞ്ഞപ്പിത്ത വ്യാപനം, കോഴിക്കോട് പേരാമ്പ്ര വടക്കുമ്പാട് ഹയർ സെക്കൻഡറി സ്കൂളിലാണ് രോഗവ്യാപനം ഉണ്ടായത്. സ്കൂളിലെ 65 കുട്ടികൾക്ക് രോഗം സ്ഥിരീകരിച്ചു.(jaundice in school; 65 children have been diagnosed with the disease) ഹയർസെക്കൻഡറി വിഭാഗത്തിലെ കുട്ടികൾക്കും ഹൈസ്കൂൾ ഭാഗത്തിലെ കുട്ടികൾക്കുമാണ് രോഗബാധ ഉണ്ടായത്. സ്കൂളിൽ ഇന്ന് ഉച്ച ഭക്ഷണം വിതരണം ചെയ്യില്ലെന്ന് അധികൃതർ അറിയിച്ചു. പ്രദേശത്തെ കൂൾ ബാറിൽ നിന്നാകാം അസുഖ ബാധയെന്നാണ് സംശയം. സ്കൂളിലെ കൂളറിലും കിണറിലും രോഗാണു സാന്നിധ്യം […]

September 12, 2024
News4media

അലറി വിളിച്ചിട്ടും ആരും വിളി കേട്ടില്ല, യുവതി ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട്: ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. തൊണ്ടയാട് സ്വദേശി ധനലക്ഷ്മിയെ ആണ് രക്ഷപ്പെടുത്തിയത്. തൊണ്ടയാട് കുമാരൻ നായർ റോഡിലെ അപാർട്മെന്റിലെ ലിഫ്റ്റിലാണ് യുവതി കുടുങ്ങിയത്. ഒരു മണിക്കൂറോളം കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു.(Woman Trapped in Elevator for an Hour, Rescued by Fire Force) ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവം. സാങ്കേതിക തകരാർ കാരണം ലിഫ്റ്റിൽ കുടുങ്ങിയ ധനലക്ഷ്മി ഏറെ നേരം ആൾക്കാരെ വിളിച്ചെങ്കിലും ആരും വിളി […]

August 25, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]