web analytics

അലറി വിളിച്ചിട്ടും ആരും വിളി കേട്ടില്ല, യുവതി ലിഫ്റ്റിൽ കുടുങ്ങിയത് ഒരു മണിക്കൂർ; ഒടുവിൽ രക്ഷകരായി അഗ്നിരക്ഷാ സേന

കോഴിക്കോട്: ലിഫ്റ്റിൽ കുടുങ്ങിയ സ്ത്രീയെ രക്ഷപ്പെടുത്തി അഗ്നിരക്ഷാ സേന. തൊണ്ടയാട് സ്വദേശി ധനലക്ഷ്മിയെ ആണ് രക്ഷപ്പെടുത്തിയത്. തൊണ്ടയാട് കുമാരൻ നായർ റോഡിലെ അപാർട്മെന്റിലെ ലിഫ്റ്റിലാണ് യുവതി കുടുങ്ങിയത്. ഒരു മണിക്കൂറോളം കുടുങ്ങിയ സ്ത്രീയെ അഗ്നിരക്ഷാ സേന എത്തി രക്ഷപ്പെടുത്തുകയായിരുന്നു.(Woman Trapped in Elevator for an Hour, Rescued by Fire Force)

ശനിയാഴ്ച ഉച്ചയ്ക്കു രണ്ടു മണിയോടെയാണ് സംഭവം. സാങ്കേതിക തകരാർ കാരണം ലിഫ്റ്റിൽ കുടുങ്ങിയ ധനലക്ഷ്മി ഏറെ നേരം ആൾക്കാരെ വിളിച്ചെങ്കിലും ആരും വിളി കേട്ടില്ല. പിന്നീട് ശബ്ദം കേട്ട് സമീപത്തെ അപാർട്മെന്റിൽ താമസിക്കുന്നയാൾ ഫയർ സ്റ്റേഷനിൽ വിവരം അറിയിച്ചു. തുടർന്ന് സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ എൻ. ബിനീഷിന്റെ നേതൃത്വത്തിൽ വെള്ളിമാടുകുന്നിൽ നിന്നെത്തിയ അഗ്നിരക്ഷാ സേന ധനലക്ഷ്മിയെ രക്ഷപ്പെടുത്തി.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img