News4media TOP NEWS
യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍ ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

News

News4media

വസ്ത്ര വ്യാപാര സ്ഥാപനത്തിൽ യുവതി തൂങ്ങി മരിച്ച നിലയിൽ

ആലപ്പുഴ ചേർത്തലയിൽ വസ്ത്രവ്യാപാര സ്ഥാപനം നടത്തുന്ന യുവതി സ്വന്തം കടയ്ക്കുള്ളിൽ മരിച്ച നിലയിൽ. ചേർത്തല എക്സറേ കവലയ്ക്ക് സമീപത്തുള്ള ലാദെല്ല എന്ന വസ്ത്ര വ്യാപാര സ്ഥാപനത്തിൻറെ ഉടമ രാജിയെയാണ് കടയ്ക്കുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. തണ്ണീർമുക്കം 21ാം വാർഡിൽ റാം മഹേഷാണ് ഭർത്താവ്. കുടുംബവഴക്കിനെ തുടർന്ന് ഇന്നലെ രാത്രി രാജി തുണിക്കടയിലെത്തി ജീവനൊടുക്കിയതാണെന്നാണു സൂചന.ബെംഗളൂരുവിൽ വിദ്യാർഥിയായ മീര ഏക മകളാണ്. യുവതി വീട്ടിലെത്താത്തതിനെ തുടർന്ന് ഭർത്താവ് നടത്തിയ തിരച്ചിലിലാണ് കടയ്ക്കുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസ് എത്തി തുടർനടപടി […]

February 29, 2024
News4media

വധശിക്ഷ വിധിച്ചിട്ടെന്ത് കാര്യം? ശിക്ഷ നടപ്പിലാക്കാതെ കേരളം, തൂക്കുകയർ കാത്ത് 36 പ്രതികൾ; ടി പി കേസിലൂടെ വധശിക്ഷ വീണ്ടും ചർച്ചയാകുമ്പോൾ

ടി പി ചന്ദ്രശേഖരൻ വധക്കേസിലെ പ്രതികളുടെ ശിക്ഷാവിധി ഹൈക്കോടതി ഉയർത്തിയതോടെ കേരളത്തിൽ വധശിക്ഷ കാത്ത് കഴിയുന്നവരുടെ എണ്ണം വീണ്ടും ചർച്ചയാവുകയാണ്. കേസിലെ പ്രതികൾക്ക് വധശിക്ഷ നൽകാതെ പകരം ശിക്ഷാവിധി ഉയർത്തുകയാണ് ഹൈക്കോടതി ചെയ്തത്. ശിക്ഷ വിധിച്ചിട്ടും നടപ്പിലാക്കാത്തതിനാൽ തന്നെ കേരളത്തിൽ വധശിക്ഷ വിധിക്കുന്നത് എന്തിനെന്ന ചോദ്യവും ഉയരുന്നു. സംസ്ഥാനത്ത് വിവിധ കേസുകളിലായി വധശിക്ഷ കാത്ത് കഴിയുന്നത് 36 തടവുകാർ. ഏറ്റവുമൊടുവിൽ വധശിക്ഷ ലഭിച്ചത് രഞ്ജിത്ത് ശ്രീനിവാസൻ വധക്കേസിലെ 15 പ്രതികൾക്കാണ്. ക്രൂര കൊലപാതികൾക്ക് വധശിക്ഷ ലഭിക്കുന്നത് ആശ്വാസകരമാണെങ്കിലും […]

February 27, 2024
News4media

പൂപ്പാറയിൽ പതിനാലുകാരിയെ പീഡിപ്പിച്ചത് നാല് പേർ; മൂന്നുപേർ പിടിയിൽ; തമിഴ്നാട് സ്വദേശിക്കായി അന്വേഷണം

മൂന്നാർ: ഇടുക്കി ജില്ലയിലെ പൂപ്പാറയിൽ പതിനാലുകാരിയെ പീഡിപ്പിച്ച യുവാക്കൾ അറസ്റ്റിൽ. പൂപ്പാറക്കാരായ മൂന്ന് പേരാണ് അറസ്റ്റിലായത്. കഴിഞ്ഞ ഒരു വർഷത്തിൽ അധികമായി നാല് പേർ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന് സ്കൂൾ കൗൺസിലിംഗിനിടെ പെൺകുട്ടി വെളിപ്പെടുത്തിയതോടെയാണ് അന്വേഷണം തുടങ്ങിയത്. പൂപ്പാറ സ്വദേശികളായ രാംകുമാറും വിഗ്നേഷും ജയ്സണുമാണ് പിടിയിലായത്. കേസിൽ തമിഴ്നാട് സ്വദേശിയായ ഒരു പ്രതി കൂടി പിടിയിലാകാനുണ്ട്. പ്രതികൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തത്. തമിഴ്നാട് സ്വദേശിയായ ഒരാൾ കൂടി കുട്ടിയെ പീഡിപ്പിച്ചിട്ടുണ്ടെന്നും ഇയാൾക്കായി തെരച്ചിൽ തുടരുകയാണെന്നും ശാന്തൻപാറ […]

February 26, 2024
News4media

54 ജയിലുകൾ; പാർപ്പിക്കാവുന്നത് 6017 തടവുകാരെ; പാർപ്പിച്ചിരിക്കുന്നത് 8350-ലധികംപേരെ; പോരാത്തതിന് ഫൈവ് സ്റ്റാർ മെനുവും; ജയിൽപുള്ളികളെ തീറ്റിപ്പോറ്റാൻ അധിക തുക അനുവദിച്ച് ധനവകുപ്പ്

തിരുവനന്തപുരം: ബജറ്റ് വിഹിതം തികഞ്ഞില്ല, ജയിലുകൾക്ക് 2.4 കോടിരൂപ കൂടി അനുവദിച്ച് ധനവകുപ്പ്.സംസ്ഥാനത്തെ ജയിലുകളിൽ ഭക്ഷണച്ചെലവ് വർധിച്ചതോടെയാണ് അധികതുക അനുവദിച്ചത്. മത്സ്യവും മാംസവുമൊക്കെ ഉൾപ്പെടുത്തി ജയിൽഭക്ഷണം മെച്ചപ്പെടുത്തിയതും തടവുകാരുടെ എണ്ണം വർധിച്ചതുമാണ് ഭക്ഷണച്ചെലവ് വർധിക്കാൻ കാരണമായത്. തിരുവനന്തപുരം പൂജപ്പുര, തൃശ്ശൂർ വിയ്യൂർ, കണ്ണൂർ സെൻട്രൽ ജയിലുകൾ, നെട്ടുകാൽത്തേരി തുറന്ന ജയിൽ എന്നിവയടക്കം സംസ്ഥാനത്ത് 54 ജയിലുകളുണ്ട്. എല്ലായിടത്തുമായി 6017 തടവുകാരെ ഉൾക്കൊള്ളാനാണ് ശേഷി. എങ്കിലും 8350-ലധികംപേരെ പാർപ്പിച്ചിട്ടുണ്ട്. അതിൽ 4393 പേർ റിമാൻഡ് തടവുകാരും 2909 പേർ […]

News4media

ആവേശവും, അമ്പരപ്പുമായി മോട്ടോർ വാഹന വകുപ്പിൻ്റെ ക്യാംപെയിൻ; ഇനി നിരത്തുകളിൽ നല്ലത് കണ്ടാൽ Thanks പറയാം തെറ്റായെന്ന് തോന്നിയാൽ Sorry പറയാം ഞാനാദ്യം എന്ന് തോന്നുമ്പോൾ Please പറയാം

കൊച്ചി: അപ്രതീക്ഷിതമായി ബസ്സ് സ്റ്റോപ്പിനരികിലേക്ക് വന്നുനിന്ന കാറിനെ ഫോളോ ചെയ്തു വന്ന ബൈക്ക് യാത്രക്കാരായ രണ്ട് ചെറുപ്പക്കാർ തന്റെ വാഹനത്തിന് സൈഡ് നൽകിയില്ല എന്ന കാരണത്താൽ കാറിനെ ഓവർ ടേക്ക് ചെയ്ത് കാറിന് മുന്നിൽ നിർത്തി അതിൽ നിന്ന് കാർ ഡ്രൈവർക്ക് നേരെ കയർത്തുകൊണ്ട് ,ദേഷ്യത്തോടെ പാഞ്ഞുചെല്ലുന്ന ചെറുപ്പക്കാർ. കൂടി നിന്ന ജനത്തിനെ തന്നെ ഭീതിയിലാക്കി.. പിന്നീട് നടന്നത് അപ്രതീക്ഷിതമായി രംഗങ്ങൾ സംസാരം വാക്കേറ്റത്തിൽ…. ബൈക്ക് യാത്രക്കാരനും കാർ ഡ്രൈവറും തമ്മിലുള്ള വാക്കേറ്റം.. സംഭവം കണ്ടുനിന്ന നാട്ടുകാരും […]

February 24, 2024
News4media

തെരഞ്ഞെടുപ്പു കമമീഷൻ നടത്തിവരുന്ന സംസ്ഥാന സന്ദർശനങ്ങൾ മാർച്ച് 13 വരെ; ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ

ന്യൂഡൽഹി: ലോക്സഭ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം മാർച്ച് പകുതിയോടെ മാത്രം. മുന്നൊരുക്കങ്ങൾ വിലയിരുത്താൻ തെരഞ്ഞെടുപ്പു കമീഷൻ നടത്തിവരുന്ന സംസ്ഥാന സന്ദർശനങ്ങൾ മാർച്ച് 13 വരെ നീളുമെന്നാണ് പുറത്തു വരുന്ന പുതിയ റിപ്പോർട്ട്. 2019ൽ ലോക്സഭ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചത് മാർച്ച് 10നാണ്. ഏപ്രിൽ 11ന് തുടങ്ങി മേയ് 19 വരെ ഏഴു ഘട്ടമായാണ് വോട്ടെടുപ്പ് നടന്നത്. 2014ൽ പ്രഖ്യാപനം നടന്നത് മാർച്ച് അഞ്ചിനാണ്. ഏപ്രിൽ ഏഴുമുതൽ 12 വരെ ഒമ്പതു ഘട്ടമായി വോട്ടെടുപ്പ് നടന്നു. അയോധ്യയിലെ പ്രാണപ്രതിഷ്ഠ […]

News4media

ഇനി രജിസ്ട്രേഷന്‍നമ്പറിനായി ആഴ്ചകൾ കാത്തിരിക്കേണ്ട; അപേക്ഷിച്ചാൽ രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷൻ; അന്യസംസ്ഥാനക്കാർക്കും വാഹന രജിസ്ട്രേഷൻ എളുപ്പമാക്കി; ഗതാഗത കമ്മിഷണറുടെ പുതിയ നിർദേശങ്ങൾ ഇങ്ങനെ

പുതിയ വാഹനങ്ങള്‍ക്ക് വാഹന്‍ പോര്‍ട്ടല്‍ വഴി രജിസ്ട്രേഷന് അപേക്ഷിച്ചാൽ രണ്ടുപ്രവൃത്തിദിവസത്തിനകം രജിസ്ട്രേഷന്‍നമ്പര്‍. ഗതാഗത കമ്മിഷണറാണ് പുതിയ നിര്‍ദേശം പുറത്തിറക്കിയത്. രേഖകളുടെ അഭാവത്തില്‍ അപേക്ഷ നിരസിക്കേണ്ടിവന്നാല്‍ അക്കാര്യം വ്യക്തമായി രേഖപ്പെടുത്തണം. പുതുതായി വാഹനം രജിസ്റ്റര്‍ചെയ്യുന്നതിനായി വാഹന്‍ പോര്‍ട്ടല്‍ വഴി അപേക്ഷിക്കുമ്പോള്‍ കേന്ദ്ര മോട്ടോര്‍വാഹന ചട്ടത്തിലെ ചട്ടം 47-ല്‍ നിഷ്‌കര്‍ഷിക്കുന്ന രേഖകള്‍ ഉള്‍പ്പെടുത്തണം. അധികരേഖകള്‍ ആവശ്യപ്പെടാന്‍ പാടില്ല.വീഴ്ചവരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരേ വകുപ്പുതല അച്ചടക്കനടപടികള്‍ സ്വീകരിക്കും. അന്യസംസ്ഥാനത്ത് സ്ഥിരമേല്‍വിലാസമുള്ളതും സംസ്ഥാനത്ത് സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ ജോലിചെയ്യന്നതുമായ വ്യക്തികള്‍ക്ക് വാഹനം രജിസ്റ്റര്‍ചെയ്യന്നതിന് സ്ഥിരമേല്‍വിലാസം തെളിയിക്കുന്നതിനുള്ള ആധാറിന്റെ […]

February 23, 2024
News4media

ഡ്രൈവിങ് ടെസ്റ്റ്; എട്ടിൻ്റെ പണിക്കുള്ള ഉത്തരവ് പുറത്തിറങ്ങി; ലൈസൻസെടുക്കൽ കഠിനമെന്നയ്യപ്പാ

തിരുവനന്തപുരം: കേരളത്തിൽ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരിച്ചുള്ള ഉത്തരവ് പുറത്തിറങ്ങി. ഡ്രൈവിങ് ടെസിറ്റിന് ഓട്ടോമാറ്റിക് ഗിയർ, ഓട്ടോമാറ്റിക് ട്രാൻസ്മിഷനുള്ള വാഹനങ്ങളും ഇലക്ട്രിക് വാഹനങ്ങളും ഉപയോഗിക്കാൻ പാടില്ലെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. മോട്ടോർ വാഹന ലൈസൻസ് സ്വന്തമാക്കുക എന്നത് ഇനി അത്ര ലളിതമല്ല. ഡ്രൈവിങ് ടെസ്റ്റ് സ്കൂൾ ഇൻസ്ട്രക്ടർമാരായി സർക്കാർ നിശ്ചയിച്ച വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിക്കണമെന്നും വ്യവസ്ഥയുണ്ട്. അതേസമയം, പ്രതിദിനം ഒരു എംവിഐയുടെ നേതൃത്വത്തിൽ ഡ്രൈവിങ് ടെസ്റ്റ് നടത്തേണ്ട അപേക്ഷകരുടെ എണ്ണം 30 ആയി നിജപ്പെടുത്തുകയും ചെയ്തു. ഡ്രൈവിങ് ടെസ്റ്റിനുള്ള പുതിയ […]

February 22, 2024
News4media

ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ; ലോക്സഭാ തെരഞ്ഞെടുപ്പിൽ കരുത്തന്മാരെ അണിനിരത്താൻ സിപിഎം

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം പട്ടിക റെഡി. സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപമായതായി സി.പി.എം വൃത്തങ്ങൾ അറിയിച്ചു. വടകരയിൽ മുൻ മന്ത്രി കെ.കെ.ശൈലജ മത്സരിക്കും. ചാലക്കുടിയിൽ മുൻ മന്ത്രി സി.രവീന്ദ്രനാഥ്, പൊന്നാനിയിൽ മുൻ ലീഗ് നേതാവ് കെ.എസ്.ഹംസ, എറണാകുളത്ത് കെഎസ്ടിഎ നേതാവ് കെ.ജെ.ഷൈൻ എന്നിവരുടെ പേരുകൾക്ക് അംഗീകാരം നൽകി. തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലാ സെക്രട്ടറിമാരും മത്സരരംഗത്തുണ്ടാകും. ജില്ലാ കമ്മിറ്റികളിൽനിന്നുള്ള ശുപാർശകൾ കൂടി പരിഗണിച്ച് സംസ്ഥാന കമ്മിറ്റിയാണു തീരുമാനമെടുത്തത്. രാവിലെ സംസ്ഥാന സെക്രട്ടേറിയറ്റും ചേർന്നിരുന്നു. കേന്ദ്ര നേതൃത്വം ചർച്ച […]

February 21, 2024
News4media

കണ്ണ് കാണാത്ത ആളാണെന്ന് ഞാൻ എങ്ങനെയാണ് മനസിലാക്കുക, നിങ്ങൾ ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോ? കണ്ടക്ടർ മോശമായി പെരുമാറിയെന്ന് അന്ധനായ യുവാവ്

കണ്ണ് കാണാത്ത ആളാണെന്ന് ഞാൻ എങ്ങനെയാണ് മനസിലാക്കുക, നിങ്ങൾ ഫോൺ ഉപയോഗിക്കുന്നുണ്ടല്ലോ? അന്ധനായ യാത്രക്കാരനോട് കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ചോദിച്ച ചോദ്യമാണ് ഇത്. കണ്ടക്ടർ മോശമായി പെരുമാറിയെന്ന് ആരോപിച്ച് കൊച്ചിയിൽ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ജിജുമോനാണ് പരാതിയുമായി രം​ഗത്തെത്തിയത്. ജോലി കഴിഞ്ഞ് ചാലക്കുടിക്കടുത്തെ വീട്ടിലേക്ക് സ്ഥിരം കെഎസ്ആർടിസി ബസിലാണ് ജിജുമോൻ പോകാറ്. കൊച്ചി കോയന്പത്തൂർ ഫാസ്റ്റാണ് പലപ്പോഴും കിട്ടാറ്. രേഖകൾ കയ്യിലുണ്ടായിട്ടും യാത്ര പതിവാണെന്ന്അറിയിച്ചിട്ടും കണ്ടക്ടർ സംശയത്തോടെയും പരിഹാസത്തോടെയുമാണ് പെരുമാറിയതെന്ന് ജിജുമോൻ വിഷമത്തോടെ പറയുന്നു. എന്നാൽ കാഴ്ചാ […]

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]