News4media TOP NEWS
‘കരിങ്കൊടി പ്രതിഷേധം നിയമവിരുദ്ധമല്ല’: കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച കേസ് റദ്ദാക്കി ഹൈക്കോടതി സെക്രട്ടേറിയറ്റ് ടോയ്ലറ്റിലെ ക്ലോസറ്റ് പൊട്ടിവീണു: ജീവനക്കാരിക്ക് ഗുരുതര പരിക്ക്: ക്ലോസറ്റിന്റെ പകുതി ഭാഗം തകർന്നുവീണു സുരക്ഷിത മണ്ഡലകാലം; കാഞ്ഞിപ്പള്ളി – എരുമേലി റോഡിൽ കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ: അറിയാം ഗസയിലേക്കുള്ള സഹായ ട്രക്കുകൾ വ്യാപകമായി കൊള്ളയടിക്കുന്നു; കൊള്ളസംഘത്തിന് മൗനാനുവാദം നൽകി ഇസ്രയേൽ സേന

News

News4media

ഇനി വ്യാജമദ്യ വിൽപനക്കാർ അകത്താകും; കർശന പരിശോധനയുമായി എക്സൈസ് വകുപ്പ്; ഈ ജില്ലകളിൽ പ്രത്യേക ജാഗ്രത നിർദ്ദേശം

55 പേരുടെ മരണത്തിനിടയാക്കിയ തമിഴ്നാട് കള്ളക്കുറിച്ചി വ്യാജമദ്യ ദുരന്തത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലും ജാഗ്രതാ നിർദ്ദേശവുമായി എക്സൈസ് വകുപ്പ്. ഇതു സംബന്ധിച്ച എക്സൈസ് കമ്മിഷണർ സർക്കുലർ പുറത്തിറക്കി. (Excise Department issued strict vigilance in Kerala) ചെക്പോസ്റ്റുകളിൽ ഉൾപ്പടെ കർശന പരിശോധന നടത്താനാണ് വിവിധ ഡിവിഷനുകളോട് നിർദ്ദേശം നൽകിയിരിക്കുന്നത്. ഇതിനായി കൂടുതൽ ജീവനക്കാർ ആവശ്യമെങ്കിൽ താൽക്കാലികമായി നിയോഗിക്കാവുന്നതാണ്. വ്യാജ മദ്യ കേസുകളിൽ മുമ്പ് ഉൾപ്പെട്ടിട്ടുള്ള പ്രതികളുടെ ഇപ്പോഴത്തെ പ്രവർത്തനം നിരീക്ഷിക്കണമെന്നും നിർദ്ദേശമുണ്ട്. പാലക്കാട് നിന്നുള്ള കള്ളിന് പ്രത്യേകം […]

June 24, 2024
News4media

കേരളത്തിന്റെ പേര് മാറും കേട്ടോ; പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ച് നിയമസഭ

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ ‘കേരള’ എന്നതിന് പകരം കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു. (Not Kerala, now ‘Keralam’; Motion in Assembly to change name of state; Passed unanimously) 2023ല്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം വീണ്ടും അവതരിപ്പിച്ചത് സാങ്കേതിക കാരണങ്ങളാലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ പ്രമേയം. […]

News4media

ട്രോളിങ് നിരോധനം ഞായറാഴ്ച അര്‍ധരാത്രി മുതല്‍; ഇത്തവണ 52 ദിവസം; ഒരുക്കങ്ങൾ പൂർത്തിയായി

ട്രോ​ളി​ങ്​ ​നി​രോ​ധ​ന​ത്തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ൾ തീ​ര​ദേ​ശ മേ​ഖ​ല​യി​ൽ പൂ​ർ​ത്തി​യാ​യി. ജൂൺ ഒമ്പതിന് അര്‍ധരാത്രി മുതല്‍ ആരംഭിക്കുന്ന നിരോധനം ജൂലൈ 31 വരെ തുടരും. ഇത്തവണ ട്രോളിങ് നിരോധനം 52 ദിവസം വരെ നീണ്ടുനിൽക്കും. തീരത്തുനിന്ന് 22 കിലോമീറ്റര്‍ ദൂരം മീന്‍പിടിത്തം അനുവദിക്കില്ല. (trolling ban from Sunday midnight in Kerala) ആ​ഴ​ക്ക​ട​ൽ മീ​ൻ​പി​ടി​ത്തം ന​ട​ത്തു​ന്ന ബോ​ട്ടു​ക​ൾ ഞാ​യ​റാ​ഴ്ച നീ​ണ്ട​ക​ര​പാ​ല​ത്തി​ന്​ കി​ഴ​ക്ക്​ ഭാ​ഗ​ത്താ​യി നി​ർ​ത്തി​യി​ട്ട​ശേ​ഷം അ​ർ​ധ​രാ​ത്രി 12ന്​ ​പാ​ല​ത്തി​ന്‍റെ സ്പാ​നു​ക​ൾ ച​ങ്ങ​ല​യി​ട്ട്​ പൂ​ട്ടു​ന്ന​തോ​ടെ ട്രോ​ളി​ങ്​ നി​രോ​ധ​ന​ത്തി​ന്​ തു​ട​ക്ക​മാ​കും. മീന്‍ […]

June 7, 2024
News4media

കേരളം വലത്തേക്ക്; എൽഡിഎഫ് കിതക്കുന്നു; എൻഡിഎ അക്കൗണ്ട് തുറക്കുന്നു

വോട്ടെണ്ണൽ പുരോ​ഗമിക്കുമ്പോൾ യുഡിഎഫിന്റെ കുതിപ്പും എൻഡിഎയുടെ എന്ററിയും ഇടതിന്റെ കിതപ്പുമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. 16 മുതൽ 17 സീറ്റുവരെ യുഡിഎഫ് മുന്നേറുകയാണ്. എന്നാല്‍ ഇടത് മുന്നണിയാകട്ടെ ആലത്തൂർ മണ്ഡലത്തിലും ആറ്റിങ്ങലിലും മാത്രമാണ് മുന്നേറുന്നത്. 2019 ൽ നിന്ന് വ്യത്യസ്തമായി എൻഡിഎയുടെ രണ്ട് സ്ഥാനാർ‌ത്ഥികളാണ് കേരളത്തിൽ മുന്നിട്ട് നിൽക്കുന്നത്. തുടക്കം മുതൽ ലീഡ് നില ഉയർത്തിയാണ് തൃശൂരിൽ സുരേഷ് ​ഗോപി മുന്നേറുന്നത്. ഈ ട്രെന്റിനെ പിടിച്ചുകെട്ടാൻ വി എസ് സുനിൽ കുമാറിനോ കെ മുരളീധരനോ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതേ […]

June 4, 2024
News4media

മൂന്ന് വർഷം കൊണ്ട് ലഭിച്ചത് 40,306 കോടി; എന്നിട്ടും വരുമാനം പോരെന്ന് സർക്കാർ; അതുക്കും മേലെ നേടാൻ പുതിയ മദ്യ നയം

മദ്യത്തിൽ നിന്നുള്ള നികുതി വരുമാനത്തിൽ സംസ്ഥാന സർക്കാരിന് റെക്കോർഡ് നേട്ടം. കഴിഞ്ഞ മൂന്ന് വർഷത്തിനുള്ളിൽ 40,306 കോടി രൂപയാണ് സർക്കാരിന് മദ്യത്തിൽ നിന്നും വരുമാനമായി ലഭിച്ചിരിക്കുന്നത്. കഴിഞ്ഞ ഏതാനും വർഷങ്ങളായി മലയാളികളുടെ മദ്യ ഉപഭോഗത്തിൽ വലിയ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. രണ്ടാം പിറണറായി സർക്കാർ അധികാരമേറ്റതിന് ശേഷം 48,800 കോടിയുടെ വിദേശമദ്യമാണ് വിറ്റഴിച്ചിട്ടുള്ളത്. ഇതിന് പുറമേ 4,600 കോടിയുടെ ബിയറും വൈനും വിറ്റുവെന്നാണ് ബെവ്‌കോയുടെ കണക്കുകൾ. 2021 മുതൽ ഇതുവരെ 5,596.3 ലക്ഷം ലിറ്റർ വിദേശമദ്യമാണ് സംസ്ഥാനത്ത് വിറ്റഴിച്ചത്. […]

May 29, 2024
News4media

സർക്കാരിന് കൈത്താങ്ങായി കുടിയന്മാർ; ഇത്തവണത്തേത് റെക്കോർഡ്; കണക്കുകൾ പുറത്ത്

സംസ്ഥാനത്ത് കഴിഞ്ഞ സാമ്പത്തിക വര്‍ഷം നടന്നത് റെക്കോര്‍ഡ് മദ്യ വില്‍പന. 19,088.68 കോടിയുടെ മദ്യ വില്‍പനയാണ് സംസ്ഥാനത്ത് നടന്നത്. മദ്യവില്‍പ്പനയിലെ നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,609.63 കോടി രൂപയാണ്. 2022- 23ല്‍ മദ്യ വില്‍പന 18,510.98 കോടിയുടെതായിരുന്നു. നികുതി വഴി സര്‍ക്കാര്‍ ഖജനാവില്‍ എത്തിയത് 16,189.55 കോടി രൂപയായിരുന്നു. സംസ്ഥാനത്ത് വില്‍പന നടത്തുന്ന മദ്യങ്ങളില്‍ 80ശതമാനവും വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് എത്തുന്നതാണ്. ഇവിടെ ഉത്പാദിപ്പിക്കുന്നത് 20 ശതമാനം മാത്രമാണ്. പ്രതിദിനം അഞ്ച് ലക്ഷത്തോളം ആളുകള്‍ […]

May 14, 2024
News4media

രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാത കേരളത്തിൽ; അരൂർ– തുറവൂർ പാലം പണി പൂർത്തിയാക്കുന്നതോടെ സംസ്ഥാനം വേറെ ലെവലാകും; വരുന്നത് 354 ഒറ്റ തൂണുകൾക്ക് മുകളിൽ 12.75 കിലോമീറ്റർ ആറുവരി പാത

ആലപ്പുഴ: അരൂർ– തുറവൂർ ഉയരപ്പാത പൂർത്തിയാകുന്നതോടെ  രാജ്യത്തെ ഏറ്റവും വലിയ ഉയരപ്പാതയുള്ള സംസ്ഥാനം കേരളമാകും.  അരൂർ മുതൽ തുറവൂർ വരെ 12.75 കിലോമീറ്റർ പാതയിൽ 354 തൂണുകൾക്ക് മുകളിലായാണ് ഉയരപ്പാതയുടെ നിർമ്മാണം. ഒറ്റ തൂണിൽ 24 മീറ്റർ വീതിയുള്ള ആറുവരി പാതയാണു തൂണിന് മുകളിൽ ഒരുങ്ങുന്നത്. മൂന്നിലൊന്ന് തൂണുകളുടെ നിർമാണം പൂർത്തിയായി.30 മീറ്റർ നീളമുള്ള കോൺക്രീറ്റ് ഗർഡറുകൾ ചേർത്തല മായിത്തറ, പുത്തൻ ചന്ത എന്നിവിടങ്ങളിലാണ് നിർമിക്കുന്നത്. 5 റീച്ചുകളിലും ലോഞ്ചിങ് ഗാൻട്രിയുടെ സഹായത്തോടെ മുന്നൂറോളം കോൺക്രീറ്റ് ഗർഡർ […]

May 2, 2024
News4media

ചുട്ടുപൊള്ളി സംസ്ഥാനം; മൂന്ന് ജില്ലകളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ്

കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉഷ്ണതരംഗ മുന്നറിയിപ്പ് പ്രഖ്യാപിച്ചു. പാലക്കാട് ജില്ലയിൽ താപതരംഗം രണ്ട് ദിവസം കൂടി തുടരും. കൊല്ലം, തൃശൂർ ജില്ലകളിലും താപ തരംഗ മുന്നറിയിപ്പ് ഇന്നും നാളെയും തുടരും. പാലക്കാട് 41°c വരെയും കൊല്ലം, തൃശൂർ ജില്ലകളിൽ 40°c വരെയും താപനില ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. ഉഷ്ണതരംഗം അതീവ ജാഗ്രത വേണ്ട സാഹചര്യമാണെന്നും പൊതുജനങ്ങളും ഭരണ – ഭരണേതര സംവിധാനങ്ങളും വേണ്ട ജാഗ്രത പാലിക്കണമെന്നും നിർദ്ദേശമുണ്ട്. സൂര്യാഘാതം മരണത്തിലേക്ക് വരെ […]

April 28, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]