web analytics

കേരളത്തിന്റെ പേര് മാറും കേട്ടോ; പ്രമേയം ഐകകണ്‌ഠേന അംഗീകരിച്ച് നിയമസഭ

സംസ്ഥാനത്തിന്റെ പേര് ഭരണഘടനയില്‍ ‘കേരള’ എന്നതിന് പകരം കേരളം എന്നാക്കണമെന്ന് നിയമസഭയില്‍ പ്രമേയം. മുഖ്യമന്ത്രി പിണറായി വിജയനാണ് കേരളത്തിന്റെ പേരുമാറ്റുന്നതിനുള്ള പ്രമേയം അവതരിപ്പിച്ചത്. മുഖ്യമന്ത്രി അവതരിപ്പിച്ച പ്രമേയം നിയമസഭ ഐകകണ്‌ഠേന അംഗീകരിച്ചു. (Not Kerala, now ‘Keralam’; Motion in Assembly to change name of state; Passed unanimously)

2023ല്‍ നിയമസഭയില്‍ അവതരിപ്പിച്ച പ്രമേയം വീണ്ടും അവതരിപ്പിച്ചത് സാങ്കേതിക കാരണങ്ങളാലെന്ന് മുഖ്യമന്ത്രി വിശദീകരിച്ചു. ഭരണഘടനയുടെ ഒന്ന്, എട്ട് പട്ടികയില്‍ മാറ്റം ആവശ്യപ്പെട്ടായിരുന്നു ആദ്യത്തെ പ്രമേയം. എന്നാല്‍ ഒന്നാം പട്ടികയില്‍ മാത്രം മാറ്റം വരുത്തിയാല്‍ മതിയെന്ന് കേന്ദ്ര ആഭ്യന്തര വകുപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പ്രമേയം വീണ്ടും അവതരിപ്പിക്കേണ്ടി വന്നതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം സാങ്കേതികമായ പിഴവ് അശ്രദ്ധ കൊണ്ട് സംഭവിച്ചതാണെന്നും അത് ഒഴിവാക്കേണ്ടിരുന്നെന്നും പ്രതിപക്ഷം സഭയില്‍ പറഞ്ഞു. സ്വാതന്ത്രം ലഭിച്ചശേഷവും ഭരണഘടനയില്‍ ഗവണ്‍മെന്റ് ഓഫ് കേരള എന്ന തുടരുന്ന സംസ്ഥാനത്തിന്റെ പേര് മാറ്റണം എന്നത് ദീര്‍ഘകാലമായുള്ള ആവശ്യമായിരുന്നു.

Read More: പ്ലസ് വണ്‍ സീറ്റ് ക്ഷാമമുണ്ടെന്ന് ഭരണകക്ഷി എംഎല്‍എ; ഇല്ലെന്ന് ആവര്‍ത്തിച്ച് വിദ്യാഭ്യാസമന്ത്രി; പ്രതിഷേധം കടുപ്പിച്ച് വിദ്യാർത്ഥി സംഘടനകൾ

Read More: ഇടയ്ക്ക് ഇടയ്ക്ക് പെണ്ണ് കെട്ടണമെന്ന് തോന്നുന്നവർ ധർമ്മജനെ കണ്ടുപഠിക്കട്ടെ!

Read More: മൂന്നാം തവണ മൂന്നിരട്ടി അധ്വാനിക്കും; നരേന്ദ്ര മോദി സത്യപ്രതിജ്ഞ‌ ചെയ്തു; പതിനെട്ടാം ലോക്സഭയുടെ ആദ്യ സമ്മേളനത്തിന് തുടക്കം

spot_imgspot_img
spot_imgspot_img

Latest news

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു; യുവാവിന് പരിക്ക്; അതീവ ജാഗ്രതാ നിർദ്ദേശം

ജലന്ധറിൽ ബിഎസ്എഫ് ആസ്ഥാനത്തിന് മുന്നിൽ സ്‌കൂട്ടർ പൊട്ടിത്തെറിച്ചു പഞ്ചാബിലെ പ്രമുഖ നഗരങ്ങളായ...

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ; മൗനം തുടര്‍ന്ന് മുൻ മുഖ്യമന്ത്രി

ക്ലിഫ് ഹൗസ് ഒഴിഞ്ഞ് പിണറായി വിജയൻ; ഇനി താമസം ചിന്താ ഫ്‌ളാറ്റിൽ...

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി കൂട്ടിയിടിച്ചു; ഭാര്യയ്ക്ക് പരുക്ക്

നടൻ സന്തോഷ് നായർ വാഹനാപകടത്തിൽ മരിച്ചു; ഏനാത്ത് വെച്ച് കാർ ലോറിയുമായി...

കേരളത്തിൽ ‘കൈ’ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു

കേരളത്തിൽ 'കൈ'ക്കരുത്ത്; യുഡിഎഫ് തരംഗം, 90 സീറ്റുകളിൽ കുതിപ്പ്; മന്ത്രിപ്പടയ്ക്ക് അടിതെറ്റുന്നു തിരുവനന്തപുരം: നിയമസഭാ...

Other news

Related Articles

Popular Categories

spot_imgspot_img