News4media TOP NEWS
പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചു; ഒരു മരണം, കുഞ്ഞടക്കം യാത്രക്കാർക്ക് പരിക്കേറ്റു ‘മാർക്കോ’ യുടെ വ്യാജൻ ഇറങ്ങി, പ്രചരിക്കുന്നത് ടെലഗ്രാമിൽ; നിർമാതാവിന്റെ പരാതിയിൽ കേസെടുത്ത് പോലീസ് ചാരവൃത്തി ആരോപിച്ച് റഷ്യൻ വംശജനായ യു.എസ്. പൗരന് 15 വർഷം തടവ് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; ആരോഗ്യനില മോശമെന്ന് റിപ്പോർട്ട്

News

News4media

സുരേഷ് ഗോപി മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടർമാരെ സ്വാധീനിക്കാൻ ശ്രമിച്ചു, തൃശൂര്‍ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കണം; ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

തൃശൂര്‍: തൃശൂർ മണ്ഡലത്തിലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. എഐവൈഎഫ് നേതാവ് എഎസ് ബിനോയ് ആണ് ഹർജി നൽകിയത്. തൃശ്ശൂരില്‍ മതവികാരം ഇളക്കി വിട്ടാണ് സുരേഷ് ഗോപി ജയിച്ചതെന്നാണ് ആരോപണം. (Thrissur election results should be cancelled; High Court will consider the petition today) ജസ്റ്റിസ് കൗസര്‍ ഇടപ്പഗത്താണ് ഹര്‍ജി പരിഗണിക്കുക. തെരഞ്ഞെടുപ്പ് ദിനത്തില്‍ മത ചിഹ്നങ്ങളുപയോഗിച്ച് വോട്ടര്‍മാരെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു. സുഹൃത്ത് മുഖേന […]

November 22, 2024
News4media

ശബരിമലയിൽ പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവം; വിഷയം ഗൗരവതരം, ഇടപ്പെട്ട് ഹൈക്കോടതി

പത്തനംതിട്ട: ശബരിമലയില്‍ ഭക്തന് പൂപ്പല്‍ പിടിച്ച ഉണ്ണിയപ്പം വിതരണം ചെയ്ത സംഭവത്തിൽ ഇടപ്പെട്ട് ഹൈക്കോടതി. ആക്ഷേപം ഗൗരവതരമെന്ന് കോടതി ചൂണ്ടിക്കാട്ടി. വിഷയം തിങ്കളാഴ്ച ഡിവിഷന്‍ ബെഞ്ച് പരിഗണിക്കും.(distribution of moldy unniyappam at Sabarimala; High Court intervened) അഭിഭാഷകന്‍ ഹാജരാക്കിയ പൂപ്പൽ പിടിച്ച ഉണ്ണിയപ്പത്തിന്റെ ചിത്രം പരിഗണിച്ചാണ് ഹൈക്കോടതി ദേവസ്വം ബെഞ്ചിന്റെ നിരീക്ഷണം. അതേസമയം മഴയും ഈര്‍പ്പവും കാരണമാകാം പൂപ്പല്‍ പിടിച്ചതെന്നാണ് ദേവസ്വം ബോർഡ് നൽകുന്ന വിശദീകരണം. പൂപ്പലുള്ള ഉണ്ണിയപ്പം വിതരണം ചെയ്യില്ലെന്ന് ഉറപ്പാക്കിയെന്നും തിരുവിതാംകൂര്‍ […]

November 21, 2024
News4media

ഇടക്കാല സിനിമാ പെരുമാറ്റച്ചട്ടം വേണം, ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉറപ്പാക്കണം; ആവശ്യവുമായി ഡബ്ല്യുസിസി ഹൈക്കോടതിയിൽ

കൊച്ചി: മലയാള സിനിമാ വ്യവസായത്തെ നിയന്ത്രിക്കുന്നതിനായി സിനിമാ പെരുമാറ്റച്ചട്ടം വേണമെന്ന് ഡബ്ല്യുസിസി ഹൈക്കോടതിയിൽ. സര്‍ക്കാര്‍ നിയമം നിര്‍മിക്കുന്നതുവരെ ഇടക്കാല ഉത്തരവിലൂടെ ചട്ടം ബാധകമാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ഹേമ കമ്മിറ്റിയുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്‌പെഷല്‍ ബെഞ്ചിന്റെ സിറ്റിങിലാണ് ഡബ്ല്യുസിസി ആവശ്യമുന്നയിച്ചത്.(WCC filed a petition in the High Court) പോഷ് നിയമവുമായി ബന്ധപ്പെട്ടു സിനിമാ മേഖലയില്‍ ഭീഷണി നേരിടുന്ന സ്ത്രീകള്‍ക്ക് സുരക്ഷ ഉള്‍പ്പെടെ ഏര്‍പ്പാടാക്കാനും കോടതി ഇടപെടണമെന്ന് സംഘടനാ ആവശ്യപ്പെട്ടു. സിനിമാ മേഖലയിലെ പ്രശ്നങ്ങളെക്കുറിച്ച് പഠിച്ച ഹേമ […]

News4media

‘പൂരം അലങ്കോലമായി, താൻ ഇടപ്പെട്ട് എല്ലാം ശരിയാക്കിയെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു’; തിരുവമ്പാടി ദേവസ്വത്തിനെതിരെ വിമർശനം; ഹൈക്കോടതിയിൽ റിപ്പോർട്ട് നൽകി കൊച്ചിൻ ദേവസ്വം ബോർഡ്

കൊച്ചി: തൃശൂർ പൂരം കലക്കലുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് കൊച്ചിൻ ദേവസ്വം ബോർഡ്. സുരേഷ് ഗോപിയ്ക്കും തിരുവമ്പാടി ദേവസ്വത്തിനും എതിരെ റിപ്പോർട്ടിൽ വിമർശനം ഉന്നയിക്കുന്നുണ്ട്. പൂരം അലങ്കോലമായി എന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു എന്നാണ് ആരോപണം.(Thrissur pooram controversy; Cochin Devaswom Board submitted report) പൂരം അലങ്കോലമായതിൻ്റെ പ്രധാന കാരണം തിരുവമ്പാടി ദേവസ്വത്തിന്റെ ആശ്യാസമല്ലാത്ത സമ്മർദമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ സഹായിക്കാനുള്ള നീക്കം തിരുവമ്പാടി ദേവസ്വത്തിൻ്റെ ഭാഗത്തുനിന്നും ഉണ്ടായി എന്ന് സംശയമുണ്ടെന്നും […]

November 19, 2024
News4media

ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം; ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്

കോഴിക്കോട്: ചേവായൂർ സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് റദ്ദാക്കണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങി കോൺഗ്രസ്‌. റിട്ടേണിങ് ഓഫീസർക്കെതിരെയും എസിപി ഉമേഷിനെതിരെയും നടപടി വേണമെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടു. ഉമേഷിനെതിരെ നടപടി ആവശ്യപ്പെട്ട് ഈ മാസം 30ന് കമ്മീഷണർ ഓഫീസ് മാർച്ച് നടത്തുമെന്നും പ്രവീൺകുമാർ അറിയിച്ചു.(Chevayur Cooperative Bank election should be cancelled; Congress will approach the High Court) ഹൈക്കോടതിയുടെ സുരക്ഷാ നിർദേശം ലംഘിച്ചെന്നാരോപിച്ചാണ് എസിപിക്കെതിരെ നടപടി വേണമെന്ന് ആവശ്യം. ഐഡി […]

November 17, 2024
News4media

3 മണിക്കൂറില്‍ കൂടുതല്‍ എഴുന്നള്ളിക്കരുത്; തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ തുടങ്ങിയവയ്ക്കും നിയന്ത്രണം; ആനയെഴുന്നള്ളിപ്പിൽ വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി

കൊച്ചി: സംസ്ഥാനത്ത് ആന ഉത്സവങ്ങൾക്കും മറ്റു മതപരിപാടികൾക്കും ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് വിശദമായ മാര്‍ഗനിര്‍ദേശങ്ങളുമായി ഹൈക്കോടതി. തുടര്‍ച്ചയായി 3 മണിക്കൂറില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കരുത് എന്ന് മാർഗനിർദേശത്തിൽ പറയുന്നു. ആനകളെക്കൊണ്ട് തലപ്പൊക്ക മത്സരം, പുഷ്പവൃഷ്ടി, അഭിവാദ്യം ചെയ്യല്‍ മത്സരങ്ങള്‍ ചെയ്യിക്കുന്നതിനും നിയന്ത്രണം തുടങ്ങിയ നിര്‍ദേശങ്ങളാണ് കോടതി പുറത്തിറക്കിയത്.(High Court with detailed guidelines on elephant processions) പൊതുവഴിയില്‍ രാവിലെ 9 മണിക്കും വൈകിട്ട് അഞ്ചുമണിക്കും ഇടയിലുള്ള സമയത്ത് ആനകളെ ഉപയോഗിച്ചുള്ള പരിപാടികള്‍ പാടില്ല. രാത്രി 10 […]

November 14, 2024
News4media

മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്; പ്രതി അജ്മലിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കൊച്ചി: മൈനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റി കൊലപ്പെടുത്തിയ കേസിലെ പ്രതി അജ്മലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കേസിൽ സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിലാണെന്നും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ്​ ജാമ്യം നൽകിയത്. ജസ്റ്റിസ്​ സി.എസ്​. ഡയസ് ആണ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.(Mynagapally accident; High Court granted bail to accused Ajmal) സെപ്​റ്റംബർ 15ന്​ ആണ് കേസിനാസ്പദമായ സംഭവം നടന്നത്. അജ്മലും കേസിലെ രണ്ടാം പ്രതി ശ്രീക്കുട്ടിയും സഞ്ചരിച്ചിരുന്ന കാർ മൈനാഗപ്പള്ളിയിൽ […]

November 12, 2024
News4media

‘വഖഫ് ഭീഷണി’യില്‍ ചാവക്കാട് നിവാസികളും, പ്രതിസന്ധി നേരിടുന്നത് 200-ലധികം കുടുംബങ്ങൾ; മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും മറുപടി ഇല്ലെന്ന് ആരോപണം

കൊച്ചി: മുനമ്പത്തിന് സമാനമായി വഖഫ് ഭീഷണി നേരിട്ട് തൃശൂരിലെ ചാവക്കാട് പ്രദേശവാസികള്‍. 200-ലധികം കുടുംബങ്ങളാണ് വഖഫ് ബോര്‍ഡ് ഭൂമിയില്‍ അവകാശവാദമുന്നയിച്ചതിനെ തുടർന്ന് പ്രതിസന്ധിയിലായത്. വിഷയം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയെങ്കിലും അനുകൂലമായ മറുപടി ലഭിച്ചിട്ടില്ലെന്ന് ഇവർ ആരോപിച്ചു.(More than 200 families in Chavakkad face ‘Waqf threat’) സംഭവത്തിൽ ഇടപെടൽ വേണമെന്ന ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ചാവക്കാട് തീരദേശവാസികള്‍. മുസ്ലീം സമുദായത്തില്‍പ്പെട്ടവര്‍ അടക്കം 200-ലേറെ കുടുംബങ്ങള്‍ സമാനമായ പ്രശ്നങ്ങള്‍ നേരിടുന്നുണ്ടെന്ന് പ്രാദേശിക ബിജെപി നേതാവ് […]

© Copyright News4media 2024. Designed and Developed by Horizon Digital