web analytics

‘ഇതെന്തൊരു നാണക്കേട്, കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെ കുറിച്ചും പുറംലോകം എന്തു കരുതും’; രൂക്ഷ വിമർശനവുമായി ഹൈക്കോടതി

കൊച്ചി: ഫോർട്ട്‌ കൊച്ചിയിൽ നടന്നുപോകുന്നതിനിടെ വിദേശ സഞ്ചാരി കാനയിൽ വീണ സംഭവത്തിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. വിഷയം പുറംലോകം അറിഞ്ഞാൽ പുറം ലോകം കേരള ടൂറിസത്തെക്കുറിച്ചും കൊച്ചിയെയും പറ്റിയും എന്ത് കരുതുമെന്ന് കോടതി ചോദിച്ചു. വലിയ നാണക്കേട് ആണെന്നും കോടതി പറഞ്ഞു. (High Court criticized the incident of a foreign tourist falling into a open drainage while walking in Fort Kochi)

നടക്കാൻ പോലും പേടിക്കേണ്ട സ്ഥലമെന്ന് ജനങ്ങൾ കരുതുന്ന സ്ഥലത്ത് എങ്ങനെ ടൂറിസം വളരുമെന്ന് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ വിമർശിച്ചു. സംഭവത്തിൽ ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുകയാണ് ഹൈക്കോടതി. കഴിഞ്ഞ ആഴ്ചയാണ് പുതുക്കി പണിയാനായി തുറന്നിട്ട കാനയിൽ ഫ്രഞ്ച് പൗരൻ വീണത്. അപകടത്തിൽ ഇദ്ദേഹത്തിന്റെ തുടയെല്ല് പൊട്ടിയിട്ടുണ്ട്.റോഡുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് കോടതിയുടെ വിമർശനം. അരൂർ- തുറവൂർ ദേശീയ പാതയുടെ നിർമ്മാണം സംബന്ധിച്ച് റിപ്പോർട്ട് നൽകാനും അമിക്കസ് ക്യൂറിക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്.

ജോലിക്കിടെ ഗ്രൈന്‍ഡര്‍ ദേഹത്തേക്ക് വീണു; ഇതര സംസ്ഥാന തൊഴിലാളിക്ക് ദാരുണാന്ത്യം

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img