പ്രായഭേദമില്ലാതെ പലരെയും അലട്ടുന്ന ജീവിത ശൈലീ രോഗങ്ങൾ നിരവധിയാണ്. വർഷങ്ങളായി മരുന്ന് കഴിച്ച് മടുത്ത് വ്യായാമങ്ങളിലൂടെയും മറ്റും ഇത്തരം രോഗങ്ങളെ ചെറുത്തു നിർത്താൻ ബുദ്ധിമുട്ടുന്നവരാണ് മിക്കവരും. എന്നാൽ കൃത്യമായ ഭക്ഷണ ക്രമീകരണങ്ങളിലൂടെയും ചിട്ടയായ വ്യായാമ ശീലങ്ങളിലൂടെയും ജീവിത ശൈലീ രോഗങ്ങൾക്ക് തടയിടാനും നമുക്ക് കഴിയും.(Try these four exercise for good health) ശരിയായ രീതിയിലുള്ള പോഷക സമ്പുഷ്ടമായ ഭക്ഷണം കഴിക്കുക എന്നതാണ് ആരോഗ്യത്തോടെ ഇരിക്കുന്നതിന് ഏറ്റവും പ്രധാന ഘടകം. ഏതെങ്കിലും രീതിയുള്ള പോഷക ഘടകത്തിന്റെ കുറവ് […]
സന്ധിവേദനകൊണ്ട് ബുദ്ധിമുട്ടുന്നവർ ചുരുക്കമല്ല. ചെറുപ്പക്കാരെയും പ്രായമായവരെയും ഒരു പോലെ സന്ധിവേദന അലട്ടാറുണ്ട്. പല തരത്തിലുള്ള ഒറ്റമൂലികളും മരുന്നുകളും പരീക്ഷിച്ച് മടുത്തവരാണ് പലരും. എന്നാൽ നമ്മുടെയൊക്കെ അടുക്കളയിൽ തന്നെ സുലഭമായി ഉണ്ടാകാറുള്ള ക്യാബേജ് ഉപയോഗിച്ച് നീരും വേദനയും മാറ്റാൻ കഴിഞ്ഞാലോ.(Cabbage: Here’s How It Can Be Helpful To Cure Inflammation) ക്യാബേജ് വെറുമൊരു പച്ചക്കറി മാത്രമല്ല, മറിച്ച് നീരും വേദനയുമെല്ലാം കുറയ്ക്കുന്നതിന് സഹായിക്കുന്ന പോഷകങ്ങളും അടങ്ങിയിട്ടുള്ള ഒന്നാണ്. പ്രത്യേകിച്ചും വാത സംബന്ധമായ പ്രശ്‌നങ്ങളെങ്കില്‍. ഇതിനുള്ള നല്ലൊരു […]
ശരീരത്തിന് ആവശ്യമായ പ്രധാന പോഷകങ്ങളിൽ ഒന്നാണ് മഗ്നീഷ്യം. ശരീരത്തിൽ മഗ്നീഷ്യം കുറഞ്ഞാൽ അത് പല വിധത്തിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും. എല്ലുകളുടെയും പേശികളുടെയുമൊക്കെ ആരോഗ്യത്തിന് മഗ്നീഷ്യം വളരെ ആവശ്യമുള്ളതാണ്. ടൈപ്പ് 2 പ്രമേഹത്തെ നിയന്ത്രിക്കാനും രക്തസമ്മർദ്ദം നിയന്ത്രിക്കാനും മഗ്നീഷ്യം സഹായിക്കും. കൂടാതെ ഹൃദയത്തിൻറെ ആരോഗ്യത്തിനും മഗ്നീഷ്യം ആവശ്യമാണ്. ശരീരത്തിൽ മഗ്നീഷ്യത്തിന്റെ കുറവ് പ്രകടമാകുന്നത് എങ്ങനെയെന്ന് നോക്കാം > മഗ്നീഷ്യത്തിന്റെ കുറവ് ഉണ്ടായാൽ ശരീരം കാണിക്കുന്ന ചില ലക്ഷണങ്ങൾ പ്രകടമാക്കും. ക്ഷീണമോ ബലഹീനതയോ മഗ്നീഷ്യത്തിന്റെ കുറവിന്റെ ലക്ഷണമാണ്. > ശരീരത്തിൽ […]
ആദ്യ കാലങ്ങളിൽ പാചകത്തിനായി വിറക് അടുപ്പ് അല്ലെങ്കിൽ മണ്ണെണ്ണ സ്റ്റൗ ഒക്കെ ആയിരുന്നു ഉപയോഗിച്ചിരുന്നത്. പിന്നീട് ഗ്യാസ് സ്റ്റൗ കടന്നു വന്നതോടെ ഭൂരിഭാഗം ആളുകളും പാചകത്തിന് വേണ്ടി ഗ്യാസ് സ്റ്റൗവിനെ ആശ്രയിച്ചു തുടങ്ങി. തുടർന്ന് ഇൻഡക്ഷൻ കുക്കര്‍, മൈക്രോവേവ് ഓവൻ എന്നിവ തൊട്ട് എയര്‍ ഫ്രയറിൽ വരെ എത്തിനിൽക്കുന്നു ഇപ്പോഴത്തെ പാചക രീതികൾ. മറ്റുള്ള രീതികൾ വെച്ച് നോക്കുമ്പോൾ എയര്‍ ഫ്രയർ പാചകരീതി പൊതുവെ ആരോഗ്യത്തിന് നല്ലതാണ് എന്നാണ് പറയുന്നത്. എണ്ണ ഉപയോഗിക്കാതെ തന്നെ വിഭവങ്ങൾ പൊരിച്ചെടുക്കാം […]
കണ്ണിൽ ഒരു കരട് പോയാൽ പോലും വേണ്ട പരിചരണം നൽകിയില്ലെങ്കിൽ പിന്നീട് വലിയ നേത്ര രോഗങ്ങളിലേക്ക് വഴി വെക്കും. കണ്ണുകളെ ബാധിക്കുന്ന ഏതൊരു ചെറിയ അസുഖവും കണ്ടെത്തി ചികിത്സിക്കേണ്ടത് അത്യാവശ്യമാണ്. മുതിർന്നവരുടെ കണ്ണുകൾക്ക് ബാധിക്കുന്ന പ്രധാന രോഗങ്ങളിൽ ഒന്നാണ് തിമിരം. കണ്ണിനുള്ളിലെ സ്വാഭാവിക ലെന്‍സിന്റെ സുതാര്യതയെ ബാധിക്കുന്ന അവസ്ഥയെയാണ് തിമിരം എന്ന് പറയുന്നത്. എന്നാൽ മുതിർന്നവരിൽ മാത്രമല്ല, രാജ്യത്ത് കുട്ടികൾക്കിടയിലും തിമിര രോഗം വർധിച്ചു വരികയാണ്. പല കാരണങ്ങൾ കൊണ്ട് കുട്ടികളിൽ തിമിര രോഗം കണ്ടു വരുന്നു. […]
നിരവധി ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയ പാൽ കുടിക്കുന്നത് ഏറെ നല്ലതാണ്. കാത്സ്യം, വിറ്റാമിൻ ഡി, പ്രോട്ടീൻ തുടങ്ങിയ അവശ്യപോഷകങ്ങള്‍ മതിയായ അളവില്‍ പാലിൽ അടങ്ങിയിരിക്കുന്നു. എന്നാല്‍ പാലിനൊപ്പം ചില വിരുദ്ധ ഭക്ഷണങ്ങൾ കഴിക്കുന്നത് ചിലരില്‍ ദഹന പ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. പാലിനൊപ്പം കഴിക്കാൻ പാടില്ലാത്ത ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. *പാലിന്‍റെ കൂടെ തക്കാളി കഴിക്കുന്നത് നല്ലതല്ല. തക്കാളിയിലെ ആസിഡ് ഘടകം പാലിനൊപ്പം കഴിക്കുമ്പോള്‍ ചിലരില്‍ ദഹന പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. *പാലും മുള്ളങ്കിയും ഒരുമിച്ച് കഴിക്കുന്നത് ദഹനപ്രശ്നങ്ങൾ ഉണ്ടാക്കും. *പഞ്ചസാര […]
രോഗങ്ങളുടെ ചികിത്സാചെലവ് ഇന്ന് വലിയ ഭാരമാണ്. ചില അപൂർവ്വ രോഗങ്ങൾക്കുള്ള ചികിത്സ ലക്ഷങ്ങളും കടന്നു കോടികളിലെത്തും. സാധാരണക്കാരായ രോഗികൾക്കും കുടുംബങ്ങൾക്കും സ്വപ്നം പോലും കാണാൻ വയ്യാത്ത ഈ ചികിത്സാ ചിലവുകൾ ഇന്ത്യൻ കമ്പനികളുടെ ഇടപെടൽ മൂലം സാധാരണക്കാർക്കും ഇനി ലഭ്യമാകും. സിക്കിള്‍സെല്‍ അനീമിയ ഉള്‍പ്പടെ 13 അപൂര്‍വ രോഗങ്ങള്‍ക്ക് എത്രയും പെട്ടെന്ന് മരുന്ന് നിര്‍മ്മിക്കാന്‍ ഇന്ത്യന്‍ മരുന്ന് നിര്‍മ്മാണ കമ്പനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടതായി റിപ്പോർട്ടുകൾ പറയുന്നു. 3 അപൂര്‍വ്വ രോഗങ്ങളില്‍ ആറ് രോഗങ്ങള്‍ക്കുള്ള എട്ട് മരുന്നുകള്‍ ഉടന്‍ […]
ആന്റി സൈക്കോട്ടിക് മരുന്നുകൾ ഉപയോഗിക്കുമ്പോൾ, അവർ ശരിയായ ഡോസ് എടുക്കേണ്ടത് പ്രധാനമാണ്, മാത്രമല്ല അവർ പെട്ടെന്ന് മരുന്ന് കഴിക്കുന്നത് നിർത്തരുത്. നിലവിൽ, ഏത് ആന്റി സൈക്കോട്ടിക്‌സ് ആണ് എടുക്കുന്നത്, എത്ര അളവിൽ ആണ് എടുക്കുന്നത് എന്ന് കണ്ടെത്താൻ രക്തപരിശോധന ആവശ്യമാണ്. എന്നാൽ, ഈ രോഗികൾ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടോയെന്ന് പരിശോധിക്കാൻ ‘ഫിംഗർപ്രിന്റ് വിയർപ്പ്’ പരിശോധന ഉപയോഗിക്കാമെന്നു ഗവേഷകർ കണ്ടെത്തി. ബ്രിട്ടനിലെ സറേ സർവകലാശാലയിലെ ശാസ്ത്രജ്ഞർ ആണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഫ്രണ്ടിയേഴ്സ് ഇൻ കെമിസ്ട്രി എന്ന ജേണലിൽ […]
ശരീരവും തലച്ചോറും എപ്പോഴും ആരോഗ്യത്തോടെ ഇരിക്കാൻ നല്ല ഉറക്കം അത്യാവശ്യമാണ്. ഉറക്ക കുറവ് തലവേദന മുതൽ ഹൃദ്രോഗം വരെയുള്ള വിവിധ പ്രശ്‌നങ്ങൾക്ക് കാരണമാകുകയും ചെയ്യും. കിടക്ക, ബെഡ്‌റൂമിലെ ലൈറ്റ്, അന്തരീക്ഷം, താപനില അങ്ങനെ പല കാര്യങ്ങളും ഉറക്കത്തെ സ്വാധീനിക്കുന്നതുപോലെ കഴിക്കുന്ന ഭക്ഷണവും പ്രധാന പങ്ക് വഹിക്കുന്നു. ഉറങ്ങുന്നതിന് മുമ്പ് ചില ഭക്ഷണം കഴിക്കുന്നത് ഉറക്കത്തെ തകരാറിലാക്കും. അവ ഏതൊക്കെയാണെന്ന് നോക്കാം *തക്കാളി തലച്ചോറിന്റെ പ്രവർത്തനത്തെ ഉത്തേജിപ്പിച്ച് ഉണർന്നിരിക്കാൻ നിങ്ങളെ സഹായിക്കുന്ന അമിനോ ആസിഡായ ടൈറാമിൻ തക്കാളിയിൽ അടങ്ങിയിട്ടുണ്ട്. […]
നല്ല ചിരിയാണ് എല്ലാവരുടേയും ആഗ്രഹം. പല്ല് കാണിച്ച് വായ് തുറന്ന് ചിരിക്കുന്നത് ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നു. എന്നാൽ പലപ്പോഴും പല്ലിലെ കറയും മറ്റ് ദന്തപ്രശ്‌നങ്ങളും നമ്മളെ പ്രതിസന്ധിയിൽ ആക്കുന്നു. ഇത് ചിരി കുറക്കുകയും നമ്മുടെ ആത്മവിശ്വാസത്തെ ഇല്ലാതാക്കുകയും ചെയ്യുന്നു. പലപ്പോഴും ഇത്തരത്തിലുള്ള പ്രതിസന്ധികൾ ആരോഗ്യത്തെ മാത്രമല്ല നമ്മുടെ സൗന്ദര്യത്തേയും വളരെ ദോഷകരമായാണ് ബാധിക്കുക. ദന്ത ഡോക്ടറെ കാണുക എന്നത് മാത്രമാണ് ഇതിന് പ്രതിവിധി എന്ന് വിചാരിക്കുന്നവർ ഒന്നറിയുക. ചില പ്രകൃതിദത്ത മാർഗ്ഗങ്ങളിലൂടേയും നമുക്ക് ഇത്തരം പ്രതിസന്ധികളെ ഇല്ലാതാക്കാം. പല്ലിലെ […]
© Copyright News4media 2024. Designed and Developed by Horizon Digital