മുംബൈ: ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്റ്സിനെതിരായ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യക്കെതിരെ നടപടിയുമായി ബിസിസിഐ. കുറഞ്ഞ ഓവർ നിരക്കിന് 30 ലക്ഷം രൂപ പാണ്ഡ്യയ്ക്ക് പിഴ ചുമത്തി. കൂടാതെ ഒരു മത്സരത്തിൽനിന്നു വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സീസണിലെ 14 മത്സരങ്ങളും മുംബൈ പൂർത്തിയാക്കിയതിനാൽ, അടുത്ത സീസണിലെ ആദ്യ മത്സരത്തിൽ പാണ്ഡ്യയ്ക്കു കളിക്കാനാകില്ല. അതേസമയം അടുത്ത സീസണിലും ഹാർദിക് പാണ്ഡ്യ തന്നെയായിരിക്കും മുംബൈ ഇന്ത്യൻസ് ക്യാപ്റ്റനെന്നാണു പുറത്തുവരുന്ന വിവരം. അങ്ങനെയാണെങ്കിൽ അടുത്ത സീസണിലെ ആദ്യ […]
ന്യൂഡൽഹി: ട്വന്റി20 ലോകകപ്പിൽ ഹാർദിക് പാണ്ഡ്യ ബാറ്റു കൊണ്ടും ബോളുകൊണ്ടും തിളങ്ങുമെന്ന് മുൻ ഇന്ത്യൻ താരം സുനിൽ ഗാവസ്കർ. ദേശീയ ടീമിൽ ഹാർദിക് പാണ്ഡ്യയുടെ പ്രകടനം വ്യത്യസ്തമായിരിക്കുമെന്ന് ഗാവസ്കർ പറഞ്ഞു. താരത്തിന്റെ ഐപിഎല്ലിലെ പ്രകടനം കാര്യമാക്കേണ്ടെന്നും സുനിൽ ഗാവസ്കർ പറഞ്ഞു. ‘‘ഐപിഎല്ലിൽ കളിക്കുന്നതും രാജ്യത്തിനായി ഇറങ്ങുന്നതും തമ്മിൽ വലിയ വ്യത്യാസമുണ്ട്. രാജ്യത്തിനായി കളിക്കുമ്പോൾ വ്യത്യസ്തമായ പ്രകടനമായിരിക്കും താരങ്ങളുടേത്. ഹാർദിക് പാണ്ഡ്യയും അങ്ങനെയായിരിക്കും. ഐപിഎല്ലിൽ താരത്തിന് ഒരുപാടു പ്രശ്നങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. മികച്ച രീതിയിലാണ് അതൊക്കെ കൈകാര്യം ചെയ്തത്. […]
മുംബൈ∙ ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയ്ക്കെതിരായ ഇൻസ്റ്റഗ്രാം പോസ്റ്റ് ഷെയർ ചെയ്ത് മുംബൈ ഇന്ത്യൻസ് താരം. അഫ്ഗാനിസ്ഥാൻ താരം മുഹമ്മദ് നബിയാണ് പോസ്റ്റ് ഷെയർ ചെയ്തത്. നബിയെക്കൊണ്ട് പന്തെറിയിക്കാതിരുന്ന പാണ്ഡ്യയുടെ തീരുമാനം വിചിത്രമായി തോന്നിയെന്നായിരുന്നു പോസ്റ്റ്. മുംബൈ ഇന്ത്യൻസ് ആരാധകന്റെ പോസ്റ്റാണ് അഫ്ഗാൻ താരം ഇൻസ്റ്റഗ്രാമിൽ സ്റ്റോറിയാക്കിയത്. പിന്നീട് അബദ്ധം മനസ്സിലായതോടെ നിമിഷങ്ങൾക്കകം ഇതു നീക്കം ചെയ്തു. അപ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോയി. സ്ക്രീൻ ഷോട്ടുകൾ സമൂഹമാധ്യമത്തിൽ പ്രചരിച്ചു കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം നടന്ന പഞ്ചാബ് കിങ്സിനെതിരായ മത്സരത്തിൽ സ്പിന്നറായ […]
മൊഹാലി: ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ അപ്രതീക്ഷിത വിജയമാണ് മുംബൈ ഇന്ത്യൻസ് നേടിയത്. കളിയുടെ ആദ്യഘട്ടത്തിൽ മുംബൈക്ക് മുൻതൂക്കം ഉണ്ടായിരുന്നെങ്കിലും പിന്നീട് തോൽവി സമ്മതിക്കേണ്ടി വരുമെന്ന സ്ഥിതിയിലായിരുന്നു. എന്നാൽ അവസാന ഓവറിൽ ജയിക്കാൻ വെറും 12 റൺസ് മാത്രം വേണ്ടിയിരുന്ന പഞ്ചാബ് കിങ്‌സ് എതിരാളികളായ മുംബൈ ബൗളർമാർക്ക് തോൽവി വഴങ്ങുകയാണ് ചെയ്തത്. എന്നാൽ ഇപ്പോൾ മത്സര ശേഷം കളിക്കളത്തിലെ ഒരു വീഡിയോ വൈറലായി കൊണ്ടിരിക്കുകയാണ്. മുംബൈ ഇന്ത്യൻ നായകൻ ഹര്‍ദിക് പാണ്ഡ്യ എറിഞ്ഞ 19ാം ഓവറില്‍ കഗിസോ റബാഡ […]
മൊഹാലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യൻ നായകൻ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്ക്ക് പിഴ. ബിസിസിഐ നിയമ ലംഘനത്തിനാണ് നടപടി. പഞ്ചാബ് കിംഗ്‌സിനെതിരായ മത്സരത്തില്‍ കൃത്യ സമയത്ത് 20 ഓവര്‍ എറിഞ്ഞുതീര്‍ക്കാന്‍ മുംബൈക്ക് കഴിഞ്ഞില്ല. തുടര്‍ന്ന് 12 ലക്ഷം രൂപ മുംബൈ ക്യാപ്റ്റന് ബിസിസിഐ പിഴയിടുകയായിരുന്നു. അടുത്ത മത്സരത്തില്‍ വീണ്ടും സമയപരിധിക്കുള്ളില്‍ ഓവര്‍ തീര്‍ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ഹാര്‍ദ്ദിക്ക് പാണ്ഡ്യയ്‌ക്കൊപ്പം സഹതാരങ്ങള്‍ക്കും പിഴശിക്ഷ വിധിക്കും. പഞ്ചാബിനെതിരായ മത്സരത്തില്‍ മുംബൈ സീസണിലെ മൂന്നാം ജയം നേടിയിരുന്നു. ഒമ്പത് റണ്‍സിനായിരുന്നു മുംബൈയുടെ വിജയം. […]
മുംബൈ: ഐപിഎൽ അവസാനിക്കുന്നത്തോടെ ആരംഭിക്കാനിരിക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള കാത്തിരിപ്പിലാണ് ഇന്ത്യൻ ആരാധകർ. മറ്റു താരങ്ങളിലെല്ലാം ടീം പ്രതീക്ഷ വെക്കുന്നുണ്ടെങ്കിലും ഇന്ത്യന്‍ പുരുഷ ക്രിക്കറ്റ് ടീം സ്ക്വാഡില്‍ ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യയുടെ കാര്യത്തിലാണ് ആശങ്ക നിലനിൽക്കുന്നത്. മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റനായ പാണ്ഡ്യയുടെ ലോകകപ്പ് സെലക്ഷന്‍ ഐപിഎല്ലില്‍ തുടര്‍ന്നുള്ള മത്സരങ്ങളിലെ ബൗളിംഗ് പ്രകടനത്തെ ആശ്രയിച്ചിരിക്കും എന്നാണ് റിപ്പോര്‍ട്ട്. ഐപിഎല്‍ 2024 സീസണില്‍ ഇതുവരെ ബൗളിംഗില്‍ മികച്ച പ്രകടനം കാഴ്ച വെക്കാൻ ഹാര്‍ദിക് പാണ്ഡ്യക്ക് കഴിഞ്ഞിട്ടില്ല. ലോകകപ്പ് ഒരുക്കങ്ങള്‍ വിലയിരുത്താന്‍ […]
മുംബൈ: ഇന്ത്യയുടെ നായക സ്ഥാനത്തു നിന്ന് രോഹിത് ശര്‍മ്മ വിരമിച്ചാല്‍ ഹാർദിക് പാണ്ഡ്യ ഇന്ത്യന്‍ ക്യാപ്റ്റനാകണമെന്ന് മുന്‍ താരം നവ്ജ്യോത് സിങ് സിദ്ദു. ഹാർദിക്കാണ് ഇന്ത്യന്‍ ടീമിന്റെ ഭാവി. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനത്തേക്ക് ഹാർദിക് സ്വാഭാവികമായ ഓപ്ഷനാണെന്നും നവ്‌ജ്യോത് സിങ് സിദ്ദു പറഞ്ഞു. ‘ഹാർദിക് പാണ്ഡ്യയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഭാവി. രോഹിത് ശര്‍മ്മയ്ക്ക് ഇപ്പോള്‍ ഏകദേശം 36-37 വയസ്സുണ്ട്. അദ്ദേഹത്തിന് രണ്ട് വര്‍ഷം കൂടി ബാക്കിയുണ്ട്. അദ്ദേഹം മികച്ച ക്യാപ്റ്റനും കളിക്കാരനുമാണ്. എന്നാല്‍ […]
മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ മൂന്നാം തോൽവിയിൽ പ്രതികരണവുമായി ടീം ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യ. ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നാണ് ഹാർദ്ദിക്കിന്റെ പ്രതികരണം. ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. മുംബൈ ഇന്ത്യൻസ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാനെതിരെ 150ലധികം റൺസ് നേടണമായിരുന്നു. മുംബൈയുടെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ മുൻ നിര ബാറ്റർമാരുടെ പ്രകടനം മോശമായെന്നും ഹാർദ്ദിക്ക് പ്രതികരിച്ചു. മത്സരത്തിൽ ഒരു ഘട്ടത്തിൽ നാലിന് 20 എന്ന് മുംബൈ തകർന്നിരുന്നു. നായകൻ […]
മുംബൈ: ഐപിഎല്ലിൽ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിൽ കളിച്ചതുകൊണ്ട് രോഹിത് ശർമ ചെറുതായിപ്പോകില്ലെന്ന് മുൻ ഇന്ത്യൻ താരം നവ്ജ്യോത് സിങ് സിദ്ദു. മുംബൈ ക്യാപ്റ്റൻ സ്ഥാനത്തു പുതിയൊരാളെ അവതരിപ്പിച്ചതിനാൽ ഇനി അത് അംഗീകരിക്കുകയാണു വേണ്ടതെന്നും സിദ്ദു പറഞ്ഞു. ഐപിഎല്‍ 2024 സീസണില്‍ ഹാർദിക് പാണ്ഡ്യയ്ക്കു കീഴിലാണ് ഇന്ത്യൻ ടീം ക്യാപ്റ്റൻ കൂടിയായ രോഹിത് ശർമ കളിക്കുന്നത്. ‘‘ക്യാപ്റ്റൻമാരായിരുന്ന അഞ്ചു പേരുണ്ടായിരുന്ന ഒരു ഇന്ത്യൻ ടീമിൽ കളിച്ച ആളാണു ഞാൻ. കപിൽ ദേവ്, ദിലീപ് വെങ്സാർക്കർ, സുനിൽ ഗാവസ്കർ, കൃഷ്ണമാചാരി […]
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 17-ാം പതിപ്പിന് മുംബൈ ഇന്ത്യൻസിന്റെ പുതിയ നായകനെ ആരാധകർക്ക് ഇനിയും ഉൾകൊള്ളാനായിട്ടില്ല. നായക മാറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ക്ക് ഇന്ത്യന്‍ ക്യാപ്റ്റന്‍ കൂടിയായ രോഹിത് ഇതുവരെ സംസാരിക്കാന്‍ തയ്യാറായിട്ടില്ല. പക്ഷേ വിഷയത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് പുതിയ നായകൻ ഹാര്‍ദ്ദിക്ക് പാണ്ഡ്യ. ഇത് സ്വപ്ന തുല്യമായ ഒരു തിരിച്ചുവരവാണ്. 2015ല്‍ മുംബൈ ഇന്ത്യന്‍സില്‍ എത്തിയതിന് ശേഷമാണ് തനിക്ക് എല്ലാം നേടാന്‍ കഴിഞ്ഞത്. താന്‍ ഇവിടെ തിരിച്ചെത്തുമെന്ന് ഒരിക്കലും കരുതിയില്ല. വാങ്കഡെ സ്റ്റേഡിയം തന്റെ പ്രിയപ്പെട്ട […]
© Copyright News4media 2024. Designed and Developed by Horizon Digital