web analytics

ഇങ്ങനെയൊരു തുടക്കം ആഗ്രഹിച്ചിരുന്നില്ല; മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ മൂന്നാം തോൽവിയിൽ പ്രതികരിച്ച് ഹാർദ്ദിക്ക് പാണ്ഡ്യ

മുംബൈ: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ മുംബൈ ഇന്ത്യൻസിന്റെ തുടർച്ചയായ മൂന്നാം തോൽവിയിൽ പ്രതികരണവുമായി ടീം ക്യാപ്റ്റൻ ഹാർദ്ദിക്ക് പാണ്ഡ്യ. ഇങ്ങനെയൊരു തുടക്കമായിരുന്നില്ല ടീം ആഗ്രഹിച്ചിരുന്നതെന്നാണ് ഹാർദ്ദിക്കിന്റെ പ്രതികരണം. ചില മത്സരങ്ങൾ ജയിക്കും, ചിലപ്പോൾ പരാജയപ്പെടും. മുംബൈ ഇന്ത്യൻസ് ധൈര്യത്തോടെ മുന്നോട്ടുപോകണം. രാജസ്ഥാനെതിരെ 150ലധികം റൺസ് നേടണമായിരുന്നു. മുംബൈയുടെ ബൗളർമാർ മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ മുൻ നിര ബാറ്റർമാരുടെ പ്രകടനം മോശമായെന്നും ഹാർദ്ദിക്ക് പ്രതികരിച്ചു.

മത്സരത്തിൽ ഒരു ഘട്ടത്തിൽ നാലിന് 20 എന്ന് മുംബൈ തകർന്നിരുന്നു. നായകൻ ഹാർദ്ദിക്ക് പാണ്ഡ്യ നേടിയ 34 റൺസും തിലക് വർമ്മ നേടിയ 32 റൺസുമാണ് മുംബൈയെ 100 കടത്തിയത്. എന്നാൽ റിയാൻ പരാ​ഗിന്റെ അർദ്ധ സെഞ്ച്വറിയിൽ രാജസ്ഥാൻ അനായാസം വിജയം നേടുകയായിരുന്നു. സ്വന്തം സ്റ്റേഡിയമായ വാങ്കഡെയിലും പരാജയം ഏറ്റു വാങ്ങിയത് മുംബൈ ആരാധകരെ കടുത്ത നിരാശയിലാക്കി.

 

Read Also: മന്ത്രി സജി ചെറിയാന്റെ വാഹനം അപകടത്തിൽപ്പെട്ടു

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img