News4media TOP NEWS
കണ്ണൂരിൽ പൊലീസുകാരിയെ വെട്ടിക്കൊന്ന സംഭവം, ആക്രമണത്തിന് ശേഷം നേരെ പോയത് ബാറിലേക്ക്; പ്രതി പിടിയിൽ യാത്രക്കിടെ രണ്ടുപേർക്ക് ശാരീരിക അസ്വസ്ഥത; 20 ശബരിമല തീർത്ഥാടകർ വനത്തിൽ കുടുങ്ങി പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ചു; സിനിമാ- സീരിയൽ അഭിനേതാവായ അധ്യാപകൻ അറസ്റ്റിൽ പത്തനംതിട്ടയിലെ നഴ്സിങ് വിദ്യാർത്ഥിനി അമ്മുവിന്‍റെ മരണം; മൂന്ന് വിദ്യാർത്ഥിനികള്‍ കസ്റ്റഡിയില്‍

News

News4media

യാത്രക്കിടെ ഡീസലിന്റെ മണം, പിന്നാലെ പുക; ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു

കൊല്ലം: പുനലൂരില്‍ ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീ പിടിച്ചു. യാത്രക്കിടെ ബസിന്റെ എഞ്ചിന്റെ ഭാഗത്ത് നിന്ന് തീ പടര്‍ന്ന് പുക ഉയരുകയായിരുന്നു. പുനലൂര്‍ നെല്ലിപള്ളിയില്‍ വെച്ചാണ് സംഭവം.(running ksrtc bus caught fire at kollam) പുനലൂരില്‍ നിന്നും കായംകുളത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസിലാണ് തീപിടിത്തമുണ്ടായത്. പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് ബസിന് തീ പിടിച്ച വിവരം ബഹളം വെച്ച് അറിയിച്ചത്. ഇതോടെ ഉടന്‍ തന്നെ ഡ്രൈവര്‍ ബസ് റോഡില്‍ നിര്‍ത്തി യാത്രക്കാരെ ഇറക്കി. നാട്ടുകാരും ഫയര്‍ഫോഴ്‌സും […]

October 7, 2024
News4media

ശബരി ആശ്രമത്തിലെ ചടങ്ങിനിടെ ഗവർണറുടെ ഷാളിന് തീപിടിച്ചു; അപകടം നിലവിളക്കിൽ നിന്ന്

പാലക്കാട്: ​ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ ഷാളിന് തീപിടിച്ചു. പാലക്കാട് ശബരി ആശ്രമത്തിലെ ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. നിലവിളക്കിൽ നിന്നും ഗവർണർ ധരിച്ചിരുന്ന ഷാളിലേക്ക് തീപടരുകയായിരുന്നു.(Governor’s shawl caught fire in palakkad) ഉടൻ തന്നെ സുരക്ഷാ ഉദ്യോ​ഗസ്ഥർ തീയണച്ചതിനാൽ വൻ അപകടമാണ് ഒഴിവായത്. ​ഗവർണർക്ക് മറ്റ് പരിക്കുകളൊന്നുമില്ല. പാലക്കാട് അകത്തേത്തറയിലുള്ള ശബരി ആശ്രമത്തിലെ ശതാബ്ദി ആഘോഷങ്ങളുടെ സമാപന ചടങ്ങിലേക്ക് ​ഗവർണർ എത്തിയപ്പോഴാണ് സംഭവം. ആശ്രമത്തിന്റെ അടുത്തുള്ള സ്ഥലത്ത് ​ഗാന്ധിജിയുടെ ചിത്രത്തിന് മുന്നിൽ പുഷ്പാർച്ചന നടത്തുന്നതിനിടെ സമീപത്ത് […]

October 1, 2024
News4media

ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം; ഐസിയുവിൽ ചികിത്സയിലിരുന്ന മലയാളി യുവാവ് മരിച്ചു

ബെംഗളൂരു: ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ മലയാളി യുവാവിന് ദാരുണാന്ത്യം. കൊല്ലം പുനലൂർ സ്വദേശി സൂരജ് പണിക്കർ (34) ആണ് മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം 19 ദിവസമായി ഐസിയുവിൽ ചികിത്സയിലായിരിക്കെയാണ് ദുരന്തം സംഭവിച്ചത്.(A Malayali youth died in a fire in Bengaluru Hospital) മത്തിക്കരെയിലെ എം.എസ് രാമയ്യ മെഡിക്കൽ കോളേജിൽ ഉച്ചയോടെ ആണ് തീപിടിത്തം ഉണ്ടായത്. ഐസിയുവിൽ കഴിഞ്ഞിരുന്ന സൂരജിന്റെ ജീവൻ നിലനിർത്തിയിരുന്നത് എക്മോ സപ്പോർട്ടിലാണ്. അതേസമയം തീപിടിത്തം ഉണ്ടായ […]

September 19, 2024
News4media

ഹോസ്റ്റലിൽ തീപിടുത്തം; അധ്യാപിക ഉള്‍പ്പടെ രണ്ട് പേർക്ക് ദാരുണാന്ത്യം

ചെന്നൈ: മധുരയിൽ ഹോസ്റ്റലിലുണ്ടായ തീ പിടിത്തത്തില്‍ രണ്ട് യുവതികള്‍ പൊള്ളലേറ്റു മരിച്ചു. പൊള്ളലേറ്റ അ‌ഞ്ച് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മധുരയിലെ കത്രപാളയത്ത് പ്രവര്‍ത്തിച്ചിരുന്ന ഹോസ്റ്റലിലാണ് തീപിടുത്തമുണ്ടായത്. ഇന്ന് പുലര്‍ച്ചയോടെയായിരുന്നു സംഭവം.(Fire in hostel; Two people including the teacher died) അപകട വിവരം അറിഞ്ഞെത്തിയ അഗ്നിശമന സേനയാണ് തീയണച്ചത്. ശരണ്യ, പരിമള എന്നിവരാണ് മരിച്ചത്. ഇവരില്‍ ഒരാള്‍ അധ്യാപികയാണ്. ഗുരുതരമായി പൊള്ളലേറ്റ രണ്ടുപേരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പൊള്ളലേറ്റ മറ്റ് പെണ്‍കുട്ടികള്‍ ചികിത്സയിലാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് […]

September 12, 2024
News4media

ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിനു തീ പിടിച്ചു; ബസിലുണ്ടായിരുന്നത് 38 യാത്രക്കാർ

ആലുവ: എറണാകുളത്ത് ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍സി ബസിനു തീപിടിച്ചു. അങ്കമാലിയിൽ നിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി സ്വിഫ്റ്റ് ബസിലാണ് തീപിടുത്തം ഉണ്ടായത്. ബോണറ്റിൽ ആദ്യം പുകയുയർന്നപ്പോൾ തന്നെ ഡ്രൈവര്‍ ബസ് റോഡരികിലേക്ക് മാറ്റിനിര്‍ത്തി യാത്രക്കാരെ പുറത്തിറക്കി.(KSRTC bus caught fire at aluva) 38 യാത്രക്കാരാണ് ബസിനകത്ത് ഉണ്ടായിരുന്നത്. പിന്നീട് ഫയർ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. തീപിടുത്തത്തിൽ ആളപായമോ ആർക്കും പരിക്കേൽക്കുകയോ ചെയ്തിട്ടില്ല. യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുമെന്ന് കെഎസ്ആർടിസി അറിയിച്ചു.

July 27, 2024
News4media

ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു

കൊച്ചി: കുണ്ടന്നൂരിൽ ഓടിക്കൊണ്ടിരുന്ന സ്കൂൾ ബസിന് തീപിടിച്ചു. തേവര എസ്.എച്ച് സ്‌കൂളിലെ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ ആർക്കും പരുക്കില്ല.(School bus catches fire) രാവിലെ എട്ടരയോടെ അപകടം നടന്നത്. കുണ്ടന്നൂർ പാലത്തിന് താഴെ എത്തിയപ്പോൾ ബസിനു തീപിടിക്കുകയായിരുന്നു. ബസിൽ കുട്ടികളുണ്ടായിരുന്നുവെങ്കിലും പുക ഉയരുന്നത് കണ്ട ഡ്രൈവർ കുട്ടികളെ സുരക്ഷിതമായി പുറത്തിറക്കി. ഇതിന് പിന്നാലെയാണ് ബസ് തീപിടിച്ചത്. വിവരമറിഞ്ഞ് ഫയർഫോഴ്‌സ് എത്തിയാണ് തീ അണച്ചത്. Read Also: വിതരണം ചെയ്തത് 2018ൽ നിരോധിച്ച വെളിച്ചെണ്ണ; സര്‍ക്കാരിൻ്റെ ഭക്ഷ്യ കിറ്റ് […]

July 10, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]