കോട്ടയം: കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥിയാവാൻ തുഷാർ വെള്ളാപ്പിള്ളി. മാവേലിക്കര സീറ്റ് വെച്ച്മാറി കോട്ടയം സീറ്റ് പിടിച്ചെടുക്കാനാണ് ബി.ഡി.ജെ.എസിന്റെ നീക്കം. ഇതിന് ബി.ജെ.പി നേതൃത്വവും സമ്മതം മൂളിയതായാണ് വിവരം. ക്രൈസ്തവ മേധാവിത്വമുണ്ടെങ്കിലും എസ്.എൻ.ഡി.പിക്കും സ്വാധീനമേറെയുള്ള മണ്ഡലമാണ് കോട്ടയം. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കോട്ടയം മണ്ഡലത്തിൽ എൻ.ഡി.എയും ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. ബി.ഡി.ജെ.എസിന് സീറ്റ് ലഭിച്ചാൻ മൂന്നുമുന്നണികളിലേയും ഘടകകക്ഷികൾ തമ്മിലാവും മൽസരം. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും കോട്ടയം മണ്ഡലത്തിൽ പറയത്തക്ക മേധാവിത്വമുണ്ടാക്കാൻ ബി ജെ പിക്ക് […]
കേരളത്തിൽ വേരുറപ്പിക്കാൻ പുതിയ മാസ്റ്റർ പ്ലാനുമായി കേന്ദ്രം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പിൽ കേരളത്തിൽ അക്കൗണ്ട് തുറക്കാനുള്ള ദൗത്യത്തിന് കേന്ദ്രത്തിൽ നിന്നുള്ള പ്രത്യേക സംഘമാകും നേതൃത്വം നൽകുക. ഇതിന്റെ ആദ്യപടിയെന്നോണം നിലവിൽ പുതിയ സംഘമാണ് സോഷ്യൽ മീഡിയ അടക്കമുള്ള മാധ്യമങ്ങൾ കൈകാര്യം ചെയ്യുന്നത്. വിജയ സാധ്യതയും ജനപിന്തുണയുമുള്ള സ്ഥാനാർഥികളെ കണ്ടെത്താൻ സ്വകാര്യ ഏജൻസികളുടെ സർവേ പൂർത്തിയായതായാണ് വിവരം. സർവേറിപ്പോർട്ടും സംസ്ഥാന നേതാക്കൾ നൽകുന്ന ലിസ്റ്റും പരിശോധിച്ച ശേഷമാകും സ്ഥാനാർഥികളെ പ്രഖ്യാപിക്കുക. നമോ ആപ്പ് വഴിയുള്ള പൊതുസർവേയും നടക്കുന്നുണ്ട്. […]
പത്തനംതിട്ട: പത്തനംതിട്ട ബിജെപിയുടെ സുരക്ഷിത മണ്ഡലമാണെന്ന് പി സി ജോർജ്. പാർട്ടി നിർദ്ദേശിച്ചാൽ സ്ഥാനാർത്ഥിയാകുമെന്നും അദ്ദേഹം പറഞ്ഞു. ലയന സമ്മേളനം ഫെബ്രുവരി 13 ന് തിരുവനന്തപുരത്ത് നടക്കും. മുഴുവൻ സംസ്ഥാന കമ്മറ്റിയംഗങ്ങൾക്കും ബിജെപി മെമ്പർഷിപ്പ് നൽകും. ബിജെപിയുടെ മുഴുവൻ സമയ പ്രവർത്തകരായി ഇതോടെ ജനപക്ഷ പ്രവർത്തകർ മാറും. ഒരാൾ പോലും ബിജെപിയിൽ ലയിക്കുന്നതിന് എതിര് പറഞ്ഞിട്ടില്ലെന്നും പി സി ജോർജ് വ്യക്തമാക്കി. ജനുവരി 31 ന് ഡല്‍ഹിയിലെ ബിജെപി ദേശീയ ആസ്ഥാനത്ത് നടന്ന ചടങ്ങിലാണ് പി സി […]
പി സി ജോർജ് ബിജെപി അംഗത്വം സ്വീകരിച്ചു. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ഉച്ചയ്ക്ക് രണ്ടുമണിയോടെ നടന്ന ചടങ്ങിൽ ആണ് പി സി ജോര്‍ജ്, മകന്‍ ഷോണ്‍ ജോര്‍ജും പാര്‍ട്ടി നേതാക്കളും അടക്കമുള്ളവര്‍ അംഗത്വം സ്വീകരിച്ചത്. ജനപക്ഷം പാർട്ടി സെക്രട്ടറി ജോർജ് ജോസഫും അടക്കമുള്ള നേതാക്കൾ ബിജെപി നേതാക്കളിൽ നിന്ന് അംഗത്വം സ്വീകരിച്ചു. കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, ഒപ്പം കേരളത്തിന്റെ ചുമതലയുള്ള പ്രഭാരി പ്രകാശ് ജാവദേക്കർ, അനിൽ ആന്റണി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പാർട്ടി പ്രവേശനം. വൈകിട്ട് […]
പട്ന: ബിഹാർ മുഖ്യമന്ത്രിയായ ജെഡിയു നേതാവ് നിതീഷ് കുമാർ രാജി വെച്ചു. രാജ്ഭവനിൽ എത്തിയ നിതീഷ് കുമാർ ഗവർണർക്ക് രാജിക്കത്ത് സമർപ്പിക്കുകയായിരുന്നു. ബിജെപി പിന്തുണയില്‍ നിതീഷ് കുമാര്‍ ഇന്ന് വൈകിട്ട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. ആര്‍ജെഡി-കോണ്‍ഗ്രസ് പിന്തുണയിലുള്ള സഖ്യസര്‍ക്കാറിന്റെ 18 മാസത്തെ ഭരണമാണ് ഇതോടെ അവസാനിച്ചത്. ജെഡിയു എംഎൽഎമാരെ നിയമസഭാകക്ഷി യോഗം പൂർത്തിയായതിനു പിന്നാലെയാണ് നിതീഷ് ഗവർണറെ കണ്ട് രാജിക്കാര്യം അറിയിച്ചത്. ഇന്ത്യാ സഖ്യത്തിന് വന്‍ തിരിച്ചടിയാണ് നിതിഷ് കുമാര്‍ കൂടുമാറ്റം. നിതിഷിനെ പിന്തുണച്ചുകൊണ്ട് ഇനി ബിജെപി […]
കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ ബിജെപിയിലേക്ക് തിരിച്ചുപോയേക്കും. മുതിർന്ന ബിജെപി നേതാക്കളുമായി ഷെട്ടാർ കൂടിക്കാഴ്ച നടത്തി. ഇക്കഴിഞ്ഞ കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് ഷെട്ടാർ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് താൻ പാർട്ടിയിലേക്ക് മടങ്ങുകയാണെന്ന് പ്രഖ്യാപിച്ചത്. ഡൽഹിയിലെ ബിജെപി ആസ്ഥാനത്ത് ജഗദീഷ് ഷെട്ടർ എത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. മുൻ മുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ ബിഎസ് യെദ്യൂരപ്പയും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സീറ്റ് നിഷേധിച്ചതിനെ ചൊല്ലിയായിരുന്നു ഷെട്ടാർ […]
തൃശ്ശൂരിൽ മോദി പങ്കെടുത്ത വേദിയിൽ ചാണകവെള്ളം തളിക്കാനായി കെഎസ്‍യു ശ്രമിച്ചു എന്നാരോപിച്ച് യൂത്ത്കോണ്‍ഗ്രസ്- ബിജെപി സംഘർഷം. പ്രധാനമന്ത്രി എത്തിയ വേദിക്ക് സമീപമാണ് ഇരുകൂട്ടരും തമ്മിൽ സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെത്തിയപ്പോൾ ഫ്ലക്സുകളും മറ്റും അഴിക്കാൻ ബിജെപി പ്രവർത്തകരും സ്ഥലത്തെത്തി. ചാണകവെള്ളം തളിക്കാൻ അനുവദിക്കില്ലെന്ന് ബിജെപി പറഞ്ഞു. എന്നാൽ ന്യായമായ പ്രതിഷേധമാണ് തങ്ങളുടേതെന്ന് യൂത്ത് കോൺഗ്രസ് പറഞ്ഞു. ഇന്നലെ പ്രധാനമന്ത്രിക്ക് പങ്കെടുക്കാനായി വേദിയുടെ അടുത്തുള്ള ആൽമരത്തിന്റെ കൊമ്പുകൾ മുറിച്ചുമാറ്റിയിരുന്നു. ഈ മരം മുറിച്ചതുമായി ബന്ധപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധം പ്രഖ്യാപിച്ചിരുന്നു. ഈ […]
ബിജെപിക്ക് ബദലായ നയം മുന്നോട്ട് വയ്ക്കാൻ കോൺഗ്രസിന് സാധിക്കുന്നില്ലെന്ന് കുറ്റപ്പെടുത്തി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ബദൽ രാഷ്ട്രീയം ഇല്ലാതെ ബിജെപിയെ നേരിടാനാവില്ലെന്നും എം വി ഗോവിന്ദൻ ചൂണ്ടിക്കാണിച്ചു. ബിജെപിയുമായി ഏറ്റുമുട്ടിയ സംസ്ഥാനങ്ങളിലെല്ലാം കോൺഗ്രസ് തോറ്റു. തെലങ്കാനയിൽ എംഎൽഎമാരെ സംരക്ഷിച്ച് നിർത്താൻ ആകുമോയെന്ന് കണ്ടറിയണമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.രാഷ്ട്രീയ മുദ്രാവാക്യം മുന്നോട്ട് വെയ്ക്കാൻ കോൺഗ്രസിന് കഴിയുന്നില്ലെന്ന് കുറ്റപ്പെടുത്തിയ എം വി ഗോവിന്ദൻ മൃദുഹിന്ദുത്വം കൊണ്ട് ബിജെപിയെ എതിരിടാനാകുമോയെന്നും ചോദിച്ചു. രാമന് പകരം ഹനുമാനെ […]
നാല് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പിന്റെ വിധി പുറത്ത് വരുമ്പോൾ നാലിൽ മൂന്ന് സംസ്ഥാനങ്ങളിലും ആധിപത്യം ഉറപ്പിച്ച് ബിജെപി. രാജസ്ഥാനിലും മദ്ധ്യപ്രദേശിലും ഛത്തീസ്ഗഡിലും ബിജെപിയുടെ ലീഡ്‌നില കേവല ഭൂരിപക്ഷം പിന്നിട്ടു. തെലങ്കാനയിൽ മികച്ച മുന്നേറ്റവും പാർട്ടിക്ക് കാഴ്ചവെക്കാൻ സാധിച്ചു. തെലങ്കാനയിൽ ബിആർഎസിനെ വീഴ്ത്തി മിന്നും ജയം നേടാനായത് മാത്രമാണ് കോൺഗ്രസിന് ആശ്വാസം. ഭരണത്തുടർച്ച പ്രതീക്ഷിച്ച് ആത്മവിശ്വാസത്തോടെ കോൺഗ്രസ് മത്സരിക്കാനിറങ്ങിയ ഛത്തീസ്ഗഡും ജനം പാർട്ടിയെ കൈവിട്ടു. രാജസ്ഥാനിൽ 100 സീറ്റുകളാണ് കേവലഭൂരിപക്ഷത്തിനായി വേണ്ടത്.അവിടെ വിജയം ഉറപ്പിച്ചിരിക്കുകയാണ് ബിജെപി . […]
വോട്ടെണ്ണലിൻറെ ആദ്യ ഫല സൂചനകൾ പ്രകാരം മധ്യപ്രദേശിലും രാജസ്ഥാനിലും ബി ജെ പിയുടെ മുന്നേറ്റമാണ് കാണുന്നത് .കോൺഗ്രസും ബിജെപിയും തമ്മിൽ പൊരിഞ്ഞ പോരാട്ടം. രാജസ്ഥാനിൽ 107 കടന്നിരിക്കുകയാണ് ബിജെപി. കോൺഗ്രസ് 76 ഇടത്തും മറ്റുള്ളവർ 17 ഇടത്തും മുന്നേറുന്നു. ബിജെപി ലീഡുയർത്തിയതോടെ ബിജെപി ഓഫീസിൽ ഉത്സവാന്തരീക്ഷമാണ്. ആഘോഷങ്ങൾ ഇതിനോടകം തുടങ്ങി കഴിഞ്ഞു. ഓരോ നിമിഷത്തിലും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരുന്ന ഛത്തിസ്ഗഡിൽ അവസാന വിവരം ലഭിക്കുമ്പോൾ ബി ജെ പി ലീഡ് നില ഭദ്രമാക്കുന്നുവെന്നാണ്. വോട്ടെണ്ണലിൻറെ ആദ്യ രണ്ടര […]
© Copyright News4media 2024. Designed and Developed by Horizon Digital