web analytics

തുഷാർ വെള്ളാപ്പള്ളി കോട്ടയത്തേക്ക്; മൂന്നുമുന്നണികളും അങ്കത്തിനിറക്കുന്നത് ഘടകകക്ഷികളെ; ത്രികോണ മൽസരത്തിനൊരുങ്ങി കോട്ടയം

കോട്ടയം: കോട്ടയത്ത് എൻ.ഡി.എ സ്ഥാനാർഥിയാവാൻ തുഷാർ വെള്ളാപ്പിള്ളി. മാവേലിക്കര സീറ്റ് വെച്ച്മാറി കോട്ടയം സീറ്റ് പിടിച്ചെടുക്കാനാണ് ബി.ഡി.ജെ.എസിന്റെ നീക്കം. ഇതിന് ബി.ജെ.പി നേതൃത്വവും സമ്മതം മൂളിയതായാണ് വിവരം. ക്രൈസ്തവ മേധാവിത്വമുണ്ടെങ്കിലും എസ്.എൻ.ഡി.പിക്കും സ്വാധീനമേറെയുള്ള മണ്ഡലമാണ് കോട്ടയം. എൽ.ഡി.എഫും യു.ഡി.എഫും സ്ഥാനാർഥികളെ പ്രഖ്യാപിച്ചതോടെ കോട്ടയം മണ്ഡലത്തിൽ എൻ.ഡി.എയും ഉടൻ സ്ഥാനാർഥിയെ പ്രഖ്യാപിച്ചേക്കും. ബി.ഡി.ജെ.എസിന് സീറ്റ് ലഭിച്ചാൻ മൂന്നുമുന്നണികളിലേയും ഘടകകക്ഷികൾ തമ്മിലാവും മൽസരം. അതേസമയം, ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഒരിക്കൽ പോലും കോട്ടയം മണ്ഡലത്തിൽ പറയത്തക്ക മേധാവിത്വമുണ്ടാക്കാൻ ബി ജെ പിക്ക് കഴിഞ്ഞിട്ടില്ല. ഇത്തവണ കോട്ടയത്ത് സ്വാധീനം ഉറപ്പിക്കാനാണ് ബി ജെ പിയുടെ നീക്കം.

കഴിഞ്ഞ തിരഞ്ഞൈടുപ്പിൽ കേരള കോൺഗ്രസ് നേതാവ് പി സി തോമസായിരുന്നു കോട്ടയത്ത് എൻ ഡി എ സ്ഥാനാർത്ഥിയായത്. നിലവിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിനൊപ്പമാണ് പി സി തോമസ്. ഇതോടെ മണ്ഡലം ബി ജെ പി ഏറ്റെടുത്തേക്കും എന്നായിരുന്നു ആദ്യം പുറത്തുവന്ന സൂചനകൾ.
മണ്ഡലത്തിലെ ഏറ്റുമാനൂർ, വൈക്കം നിയോജക മണ്ഡലങ്ങളിൽ ബി ഡി ജെ എസിന് നിർണായക സ്വാധീനമുണ്ട്. ഏറ്റുമാനൂരിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ കടുത്ത മത്സരം കാഴ്ചവെക്കാനും ബി ഡി ജെ എസിന് സാധിച്ചിരുന്നു. വൈക്കത്ത് എസ് എൻ ഡി പി പിന്തുണ പൂർണമായി ലഭിച്ചാൽ എൻ ഡി എയ്ക്ക് അത് മുതൽക്കൂട്ടാകും. ഒപ്പം പി സി ജോർജിന്റെ വരവ് ക്രിസ്ത്യൻ ഭൂരിപക്ഷ മേഖലയിൽ പ്രതിഫലിക്കാനും സാധ്യതയുണ്ട്. കോട്ടയത്ത് 2019 ൽ എൻ ഡി എക്ക് 155135 വോട്ടാണ് ലഭിച്ചത്. യു ഡി എഫ് 421046 വോട്ടും എൽ ഡി എഫിന് 314787 വോട്ടുമാണ് ലഭിച്ചത്.

കോട്ടയം ലോക്‌സഭാ മണ്ഡലത്തിലെ യുഡിഎഫിന്റെ സ്ഥാനാർത്ഥിയാകുന്നത് ഫ്രാൻസിസ് ജോർജ് ആണ്. ഉഭയകക്ഷി ചർച്ചകൾ പൂർത്തിയാകാത്ത സാഹചര്യത്തിൽ യുഡിഎഫിന്റെ പ്രത്യേക അനുമതിയോടെയാണ് പി ജെ ജോസഫ് പ്രഖ്യാപനം നടത്തിയത്. പി ജെ ജോസഫ് നേതൃത്വം നൽകുന്ന കേരളാ കോൺഗ്രസിന് കോട്ടയം സീറ്റ് നൽകുമ്പോൾ ജയസാധ്യത കൂടുതലുള്ള ആൾ സ്ഥാനാർത്ഥിയാകണം എന്നായിരുന്നു കോൺഗ്രസ് നിലപാട്. കേരളാ കോൺഗ്രസ് നേതാക്കളിൽ ഫ്രാൻസിസ് ജോർജിന് മണ്ഡലത്തിൽ പൊതുസ്വീകാര്യതയുണ്ടെന്ന കോൺഗ്രസ് വിലയിരുത്തൽ പി ജെ ജോസഫിനോട് മുതിർന്ന കോൺഗ്രസ് നേതാക്കൾ പങ്കുവച്ചിരുന്നു. മണ്ഡലത്തിൽ നിർണായകമായ ക്രൈസ്തവ സഭകളുടെ പിന്തുണയുള്ളതും ഫ്രാൻസിസ് ജോർജിന് സ്ഥാനാർത്ഥിത്വത്തിനുള്ള അനുകൂല ഘടകമായി. പ്രഖ്യാപനത്തിന് മുമ്പ് തന്നെ കോട്ടയം മണ്ഡലത്തിൽ ഫ്രാൻസിസ് ജോർജിന്റെ സജീവ സാന്നിധ്യം ഉണ്ട്.
അതേസമയം, കോട്ടയത്തെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ചാഴികാടന്റെ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കമായി. കെ എം മാണിയുടെ കല്ലറയിൽ പൂക്കളർപ്പിച്ചാണ് തോമസ് ചാഴികാടൻ പ്രചാരണത്തിന് തുടക്കം കുറിച്ചത്.

 

spot_imgspot_img
spot_imgspot_img

Latest news

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച; പാതയോരത്ത് നിന്ന് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തു

ബെംഗളൂരുവിൽ പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ വൻ സുരക്ഷാവീഴ്ച ബെംഗളൂരു നഗരത്തിൽ പ്രധാനമന്ത്രി നരേന്ദ്ര...

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു

കോതമംഗലം വടാട്ടുപാറ പുഴയിൽ ഒഴുക്കിൽപ്പെട്ട് മൂന്ന് ഡന്റൽ കോളജ് വിദ്യാർത്ഥികൾ മരിച്ചു എറണാകുളം...

തമിഴ്നാടിന്റെ അമരത്ത് ഇനി ‘ദളപതി’; മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു

മുഖ്യമന്ത്രിയായി നടൻ വിജയ് സത്യപ്രതിജ്ഞ ചെയ്തു തമിഴ്നാട് രാഷ്ട്രീയത്തിൽ പതിറ്റാണ്ടുകൾ...

നാല് വർഷത്തെ പോരാട്ടം അന്ത്യത്തിലേക്ക്; റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു; നിർണായക വെളിപ്പെടുത്തലുമായി വ്ലാഡിമിർ പുട്ടിൻ

റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുന്നു നാല് വർഷത്തിലേറെയായി ലോകത്തെ മുൾമുനയിൽ നിർത്തിയ റഷ്യ-യുക്രെയ്ൻ യുദ്ധം...

Other news

കുറ്റിക്കാട്ടിൽ നിന്ന് ചാടിവീണ പുലി; പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ

ചാടിവീണ പുള്ളിപ്പുലിയുടെ കഴുത്തിന് പിടിച്ച് രക്ഷപെട്ട് പതിമൂന്നുകാരൻ മധ്യപ്രദേശിലെ കുർസി...

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി; താലികെട്ടിന് പിന്നാലെ ഫയർ സ്റ്റേഷനിലേക്ക്; രക്ഷകരായി ഫയർ ഫോഴ്സ്

മഞ്ചേരിയിൽ വധുവിന്റെ വിരലിൽ മോതിരം കുടുങ്ങി മഞ്ചേരിയിൽ വിവാഹ ആഘോഷങ്ങൾക്കിടയിൽ വധുവിന്റെ വിരലിൽ...

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ; ഫാക്ടറി പൂർണ്ണമായും നശിച്ചു; ലക്ഷങ്ങളുടെ നാശനഷ്ടം

തൃശൂർ മാമ്പ്രയിൽ കിടക്കനിർമ്മാണ ശാലയിൽ അഗ്നിബാധ തൃശൂർ ജില്ലയിലെ കൊരട്ടി മാമ്പ്രയിൽ പ്രവർത്തിക്കുന്ന...

പൈലറ്റും എസ്കോർട്ടും വേണ്ടെന്ന് സതീശനും ചെന്നിത്തലയും; പൊലീസിനെ തിരിച്ചയച്ചു; രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു

രാഷ്ട്രീയ നേതാക്കളുടെ ഗൺമാൻമാരെ തിരിച്ചുവിളിക്കുന്നു സംസ്ഥാനത്തെ രാഷ്ട്രീയ നേതാക്കൾക്ക് സുരക്ഷാ ഭീഷണിയുടെ പേരിൽ...

Related Articles

Popular Categories

spot_imgspot_img