News4media TOP NEWS
റോഡിന് കുറുകെ കെട്ടിയിരുന്ന കയര്‍ കഴുത്തിൽ കുരുങ്ങി; ബൈക്ക് യാത്രികനായ 32 കാരന് ദാരുണാന്ത്യം, അപകടം തിരുവല്ലയിൽ മൂന്നാർ മാട്ടുപ്പെട്ടിയിൽ റോഡിന് കുറുകെ ചാടിയ കാട്ടുപോത്തിനെ ഇടിച്ച് കാർ തകർന്നു ചൊക്രമുടി ഭൂമി കൈയ്യേറ്റം: റവന്യു വകുപ്പിന് വീഴ്ചയെന്ന് അന്വേഷണ റിപ്പോർട്ട് ആ ഹെയർ ഡ്രൈയർ വെറുതെ പൊട്ടിത്തെറിച്ചതല്ല ! ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിക്ക് ഗുരുതര പരുക്കേറ്റ സംഭവത്തിൽ വൻ വഴിത്തിരിവ്; നടന്നത് സിനിമാക്കഥയെ വെല്ലുന്ന ഒരു പകയുടെ കഥ !

News

News4media

രോഗിയുമായി പോയ ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി; ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമം

ആലപ്പുഴ: ആലപ്പുഴയിൽ രോഗിയുമായി പോയി കൊണ്ടിരുന്ന ആംബുലൻസിന് കുറുകെ കാറിട്ട് യുവാക്കളുടെ വെല്ലുവിളി. ഡ്രൈവർക്ക് നേരെ കയ്യേറ്റ ശ്രമവും നടന്നു. താമരക്കുളം വൈയ്യാങ്കരയിൽ ഇന്നലെയായിരുന്നു സംഭവം നടന്നത്.(youths stopped car in front of ambulance carrying patient) ആനയടിയിൽ നിന്ന് രോഗിയുമായി വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോവുകയായിരുന്നു ആംബുലൻസ്. ഇതിനിടെയാണ് യുവാക്കളുടെ സംഘം വഴി തടഞ്ഞ് ഡ്രൈവറിനെ ആക്രമിക്കാൻ ശ്രമിച്ചത്. ആംബുലൻസ് ഹോണടിച്ചതാണ് അതിക്രമത്തിന് പ്രകോപനമായതെന്നാണ് പൊലീസ് നൽകുന്ന വിവരം. Read Also: ഭാരതപ്പുഴയിൽ […]

July 12, 2024
News4media

ചേർത്തലയിൽ കാക്കകളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു; കേരളത്തിൽ ആദ്യം; സർക്കാർ വിദ​ഗ്ധ സംഘത്തെ നിയോ​ഗിച്ചു

ആലപ്പുഴയിൽ കാക്കകൾ കൂട്ടത്തോടെ ചത്തതിന് കാരണം പക്ഷിപ്പനിയെന്ന് സ്ഥിരീകരിച്ചു. ഭോപ്പാൽ ലാബിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. കേരളത്തില്‍ ആദ്യമായാണ് കാക്കകളില്‍ പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. (Bird flu confirmed in dead cows in Alappuzha) ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ മുഹമ്മയിലെ ചില ഭാഗങ്ങളിൽ കാക്കകൾ കൂട്ടത്തോടെ ചത്തൊടുങ്ങിയത് ശ്രദ്ധയിൽപ്പെട്ടിരുന്നു. തുടര്‍ന്ന് സാമ്പിൾ ശേഖരിച്ച്‌ നടത്തിയ പരിശോധനയിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. 2011-2012 കാലഘട്ടത്തില്‍ ഝാര്‍ഖണ്ഡ്, ഒഡീഷ, ബിഹാര്‍, മഹാരാഷ്ട്ര എന്നിവിടങ്ങളില്‍ കാക്കകള്‍ കൂട്ടത്തോടെ ചത്തത് പക്ഷിപ്പനി മൂലമെന്ന് സ്ഥിരീകരിച്ചിരുന്നു. സംസ്ഥാനത്ത് […]

June 13, 2024
News4media

മകന് ഭക്ഷ്യവിഷബാധ; കുഴിമന്തി കട അടിച്ചുതകർത്ത സംഭവത്തിൽ പോലീസുകാരനെതിരെ വധശ്രമത്തിന് കേസ്

ആലപ്പുഴ: കുഴിമന്തിക്കട അടിച്ചുതകർത്ത കേസിൽ പൊലീസുകാരനെതിരെ വധശ്രമം ഉൾപ്പെടെയുള്ള വകുപ്പ് ചുമത്തി കേസെടുത്തു. ചങ്ങനാശ്ശേരി ട്രാഫിക് സിപിഒ കെ.എസ്.ജോസഫിനെതിരെയാണ് കേസെടുത്തത്. വലിയ ചുടുകാടിന് സമീപമുള്ള അഹ്‌ലൻ എന്ന ഹോട്ടലാണ് ജോസഫ് കഴിഞ്ഞദിവസം അടിച്ചുതകർത്തത്. ഈ ഹോട്ടലിൽ വാങ്ങിയ ഭക്ഷണം കഴിച്ച് ജോസഫിന്റെ മകന് ഭക്ഷ്യവിഷബാധയേറ്റു എന്നാരോപിച്ചാണ് ആക്രമണം നടന്നത്. കടയിലേക്ക് വാക്കത്തിയുമായി എത്തിയായിരുന്നു ആക്രമണം നടത്തിയത്. ജോസഫ് ഹോട്ടലിനുള്ളിലേക്ക് ബൈക്കോടിച്ച് കയറ്റുകയും ചെയ്തു. സംഭവം നടക്കുമ്പോൾ ജോസഫ് മദ്യപിച്ചിരുന്നതായി പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ജോസഫിനെതിരെ അച്ചടക്ക നടപടിക്കും സാധ്യതയുണ്ട്. […]

June 1, 2024
News4media

അപകടം ഇല്ലാതെയാക്കണം; ദേശീയപാത നിര്‍മ്മാണ മേഖലയില്‍ രണ്ടു ദിവസത്തെ പൂജ, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: അപകടം ഇല്ലാതെയാക്കാൻ ദേശീയപാത നിര്‍മ്മാണ മേഖലയില്‍ പ്രത്യേക പൂജ. ആലപ്പുഴ അരൂര്‍- തുറവൂര്‍ ഉയരപ്പാത നിര്‍മാണ മേഖലയിലാണ് രണ്ടു ദിവസത്തെ പൂജ നടക്കുന്നത്. ചമ്മനാട് നിര്‍മാണ മേഖലയില്‍ പൂജ നടത്താനായി പ്രത്യേക പന്തല്‍ കെട്ടിയിട്ടുണ്ട്. തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജ നടക്കുന്നതെന്നാണ് വിശദീകരണം ഒന്നേകാല്‍ വര്‍ഷത്തിനിടെ നിര്‍മാണ മേഖലയിലുണ്ടായ വാഹന അപകടങ്ങളില്‍ 25 പേര്‍ മരിച്ചിരുന്നു. നിര്‍മാണ തൊഴിലാളികള്‍ മൂന്ന് പേരും മരിച്ചു. ഇതോടെ തൊഴിലാളികൾ പൂജ നടത്താൻ ആവശ്യപ്പെട്ടെന്നാണ് വിശദീകരണം. ഉയരപ്പാത നിര്‍മാണ മേഖലയില്‍ ആയിരത്തോളം […]

May 23, 2024
News4media

ആഭരണത്തിന്റെ തിളക്കം കൂട്ടിനൽകാമെന്ന് പറഞ്ഞ് വീട്ടിലെത്തി, തിരിച്ചു നൽകിയപ്പോൾ ഒരു പവൻ കുറവ്; വീട്ടമ്മയുടെ സ്വർണം കവർന്നതായി പരാതി

ആലപ്പുഴ: ആഭരണങ്ങളുടെ തിളക്കം കൂട്ടി നല്‍കാമെന്നുപറഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. മങ്കൊമ്പ് അറുപതിന്‍ച്ചിറ കോളനിയില്‍ ആതിര ഭവനില്‍ തുളസി അനിലിന്റെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം. സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ തിളക്കംകൂട്ടി നല്‍കാമെന്നു പറഞ്ഞ് ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വീട്ടിലെത്തിയെന്നാണ് വിവരം. കൊച്ചുമകളുടെ വെള്ളി പാദസരം തിളക്കം കൂട്ടി നല്‍കി. തുടര്‍ന്ന് തുളസി തന്റെ ഒന്നര പവന്റെ താലി മാലയും നല്‍കുകയായിരുന്നു. മാല ഒരു ലായനിയില്‍ […]

May 22, 2024
News4media

എസ്.എസ്.എൽസിക്ക് എ പ്ലസ്; ഇപ്പോഴിതാ ജീവിതത്തിലും; വേർപിരിഞ്ഞ അച്ഛനും അമ്മയും വീണ്ടും വിവാഹിതരായി; അതും വേർപിരിഞ്ഞ അതേ കോടതിയിൽ; അഹല്യക്ക് ഇത് അസുലഭ നിമിഷം

ആലപ്പുഴ: ചട്ടിയും കലവുമാകുമ്പോൾ തട്ടിയും മുട്ടിയും ഇരിക്കും. അങ്ങനെ പൊട്ടിതകർന്ന ഒരു ചട്ടി വീണ്ടും ഒട്ടിച്ചെടുത്തിരിക്കുകയാണ് ആലപ്പുഴയിൽ. 2006 ഓഗസ്റ്റ് 31നായിരുന്നു സുബ്രഹ്മണ്യന്റേയും കൃഷ്ണകുമാരിയുടേയും വിവാഹം. 2008-ൽ ഒരു മകൾ ജനിച്ചു. ജീവിതം സന്തോഷമായി മുന്നോട്ടു പോകുന്നതിനിടെ ഇരുവർക്കുമിടയിൽ ചെറിയ ചെറിയ പ്രശ്നങ്ങൾ പൊട്ടിമുളച്ചു, നിസാരപ്രശ്‌നങ്ങൾ ഒടുവിൽ വലിയ വഴക്കിൽ കലാശിച്ചു. ഒടുവിൽ ബന്ധം വേർപെടുത്താൻ തീരുമാനിച്ച് കോടതിയെ സമീപിച്ചു. 2010 മാർച്ച് 29ന് നിയമപരമായി വിവാഹബന്ധം വേർപെടുത്തി. വാടയ്ക്കൽ അംഗൻവാടിയിലെ ഹെൽപ്പറായ കൃഷ്ണകുമാരിക്ക് ഒന്നര ലക്ഷം […]

May 17, 2024
News4media

സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി; സ്ഥിരീകരിച്ചത് ആലപ്പുഴയിലും പത്തനംതിട്ടയിലും, നാളെ അടിയന്തിര യോഗം

പത്തനംതിട്ട: ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. നിരണത്ത് പതിനൊന്നാം വാർഡിലാണ് രണ്ട് കർഷകരുടെ ആയിരത്തോളം താറാവുകൾക്ക് പക്ഷിപ്പനി സ്ഥിരീകരിച്ചത്. ഭോപ്പാൽ കേന്ദ്ര ലാബിൽ നിന്നും ഇന്ന് ഉച്ചയോടെയാണ് പരിശോധന ഫലം വരികയായിരുന്നു. പ്രതിരോധ സംഘമെത്തി പ്രദേശത്തെ സ്ഥിതിഗതികൾ വിലയിരുത്തി. ഒരു കിലോമീറ്റർ ചുറ്റളവിലെ മുഴുവൻ വളർത്തു പക്ഷികളെയും കൊല്ലേണ്ടി വരുമെന്ന് മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു. കള്ളിങ് സംബന്ധിച്ച റിപ്പോർട്ട് ജില്ലാ കളക്ടർക്ക് കൈമാറിയിട്ടുണ്ട്. നാളെ അടിയന്തരയോഗം വിളിച്ച് തുടർ പ്രവർത്തനങ്ങൾ തീരുമാനിക്കും. നേരത്തെ നിരണത്തെ ആറാം […]

May 16, 2024
News4media

ആലപ്പുഴയിൽ രണ്ടുപേർക്കുകൂടി എച്ച്1 എൻ 1; ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി, ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

ആലപ്പുഴ: ആലപ്പുഴ ജില്ലയിൽ രണ്ടുപേർക്കുകൂടി എച്ച് 1 എൻ 1 രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയിൽ പത്തുദിവസത്തിനകം രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം എട്ടായി. ഈ സാഹചര്യത്തില്‍ പൊതുജനങ്ങൾ കൂടുതൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദ്ദേശം നൽകി. രോഗം സ്ഥിരീകരിച്ച പ്രദേശങ്ങളോടു ചേർന്ന് ആരോഗ്യവകുപ്പ് പരിശോധന നടത്തുന്നുണ്ട്. അതിനാൽ, വരുംദിവസങ്ങളിലും രോഗികളുടെ എണ്ണത്തിൽ വർധനവ് ഉണ്ടായേക്കാം. തൃശ്ശൂർ കഴിഞ്ഞാൽ സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പേർക്ക് എച്ച് 1 എൻ 1 സ്ഥിരീകരിച്ച ജില്ല ആലപ്പുഴയാണ്. എച്ച് 1 എൻ […]

May 11, 2024

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]