web analytics

ആഭരണത്തിന്റെ തിളക്കം കൂട്ടിനൽകാമെന്ന് പറഞ്ഞ് വീട്ടിലെത്തി, തിരിച്ചു നൽകിയപ്പോൾ ഒരു പവൻ കുറവ്; വീട്ടമ്മയുടെ സ്വർണം കവർന്നതായി പരാതി

ആലപ്പുഴ: ആഭരണങ്ങളുടെ തിളക്കം കൂട്ടി നല്‍കാമെന്നുപറഞ്ഞ് വീട്ടിലെത്തിയ സംഘം വീട്ടമ്മയുടെ സ്വര്‍ണ്ണം കവര്‍ന്നതായി പരാതി. മങ്കൊമ്പ് അറുപതിന്‍ച്ചിറ കോളനിയില്‍ ആതിര ഭവനില്‍ തുളസി അനിലിന്റെ ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണമാലയാണ് മോഷ്ടിച്ചത്. ചൊവ്വാഴ്ച്ച ഉച്ചയോടെയാണ് സംഭവം.

സ്വര്‍ണ്ണം, വെള്ളി ആഭരണങ്ങള്‍ തിളക്കംകൂട്ടി നല്‍കാമെന്നു പറഞ്ഞ് ഹിന്ദി സംസാരിക്കുന്ന രണ്ടുപേര്‍ വീട്ടിലെത്തിയെന്നാണ് വിവരം. കൊച്ചുമകളുടെ വെള്ളി പാദസരം തിളക്കം കൂട്ടി നല്‍കി. തുടര്‍ന്ന് തുളസി തന്റെ ഒന്നര പവന്റെ താലി മാലയും നല്‍കുകയായിരുന്നു. മാല ഒരു ലായനിയില്‍ മുക്കിയ ശേഷം കടലാസില്‍ പൊതിഞ്ഞ് രണ്ട് മണിക്കൂറിന് ശേഷമെ തുറക്കാവു എന്ന് പറഞ്ഞു തിരികെ നൽകിയത്.

തിളക്കം കൂട്ടിയതിന് അമ്പത് രൂപയാണ് ഇരുവര്‍ക്കും കൂലി നല്‍കിയത്. എന്നാൽ പൊതി അഴിച്ചുനോക്കിയപ്പോള്‍ തൂക്കം കുറഞ്ഞുവെന്നാണ് വീട്ടമ്മ പറയുന്നത്. തുടര്‍ന്ന് പൂങ്കുന്ന് പൊലീസില്‍ പരാതി നല്‍കി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ചുവരികയാണ്.

 

Read Also: പാലക്കാട് കമ്പിവേലിയിൽ പുലി കുടുങ്ങി; കുതറിയാൽ രക്ഷപ്പെടും; ഭീതിയിൽ നാട്ടുകാർ

Read Also: ഒരു ജില്ലയെ പോലും വെറുതെ വിട്ടിട്ടില്ല; സംസ്ഥാനത്ത് 14 ജില്ലയിലും കനത്ത മഴ പെയ്യും, ബം​ഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാനും സാധ്യത

Read Also: ആറുദിവസത്തിനകം അറസ്റ്റ് ചെയ്തത് 12,000ത്തിലേറെ കൊടും ക്രിമിനലുകളെ ; ജയിലിലാക്കിയത് 500 പേരെ; ജയിലുകൾ ഹൗസ്ഫുൾ; കൂടുതൽ ആവേശത്തോടെ വിലസാൻ ഗുണ്ടകൾ

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img