കൊല്ലം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ളിൽ സംസ്ഥാന സ്കൂൾ കലോത്സവ കിരീടം ചൂടി കണ്ണൂർ ജില്ല. നീണ്ട 23 വർഷത്തെ കാത്തിരിപ്പിനു ശേഷം 952 പോയിന്റുമായാണ് കണ്ണൂർ കപ്പുയർത്തിയത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ നാലാം കിരീട നേട്ടമാണിത്. അവസാന നിമിഷത്തെ പോരാട്ടത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് 949 പോയന്റ് നേടി രണ്ടാം സ്ഥാനം സ്വന്തമാക്കി. 938 പോയന്റ് നേടിയ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് […]
കൊല്ലം: അഞ്ചു ദിവസം നീണ്ടു നിന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് തിരശീല വീഴും. 901 പോയിന്റുമായി നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് തന്നെയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. 897 പോയിന്റുമായി കണ്ണൂർ രണ്ടാം സ്ഥാനത്തും 895 പോയിന്റ് നേടി പാലക്കാട് തൊട്ടു പിന്നിലുമുണ്ട്. 10 വേദികളിൽ ആയി 10 ഇനങ്ങൾ മാത്രമാണ് അവശേഷിക്കുന്നത്. ഇവ ഉച്ചയോടെ അവസാനിക്കും. വൈകിട്ട് 4.30 ന് ആണ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ സമാപന സമ്മേളനം നടക്കുന്നത്. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ […]
കൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവം രണ്ടാം ദിനത്തിലേക്ക്. കൗമാര കലയുടെ ആദ്യ ദിനം പിന്നിട്ടപ്പോൾ 217 പോയിന്റുമായി കഴിഞ്ഞ വർഷത്തെ ജേതാക്കളായ കോഴിക്കോട് ജില്ലയാണ് ഒന്നാം സ്ഥാനത്ത്. 215 പോയിന്റ് നേടി കണ്ണൂർ, തൃശൂർ ജില്ലകൾ രണ്ടാം സ്ഥാനത്ത് തുടരുന്നു. രണ്ടാം ദിനമായ ഇന്ന് 60 ഇനങ്ങളിലായാണ് മത്സരം നടക്കുന്നത്. ഹയർ സെക്കൻഡറി വിഭാഗം പെൺകുട്ടികളുടെ മോഹിനിയാട്ടം, ഹയർസെക്കൻഡറി നാടകം, ഭരതനാട്യം, നാടോടി നൃത്തം, പൂരക്കളി, തിരുവാതിര, ഓട്ടൻതുള്ളൽ, കഥകളി, ചെണ്ടമേളം, ബാൻഡ്മേളം തുടങ്ങിയ മത്സരങ്ങൾ ഇന്ന് […]
കൊല്ലം: കൗമാര പ്രതിഭകൾ മാറ്റുരയ്ക്കുന്ന 62-ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് ഇന്ന് കൊല്ലത്ത് തുടക്കമാകും. രാവിലെ 10 മണിക്ക് കൊല്ലം ആശ്രാമം മൈതാനിയിലെ മുഖ്യവേദിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ കലോത്സവം ഉദ്ഘാടനം ചെയ്യും. സിനിമാതാരം നിഖില വിമൽ മുഖ്യാതിഥിയാകും. നടിയും നർത്തകിയുമായ ആശാ ശരത്തും സംഘവും അവതരിപ്പിക്കുന്ന നൃത്താവിഷ്‌കാരത്തോടെയാണ് കലാമേളയ്ക്ക് തുടക്കമാകുക. മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകുന്ന ചടങ്ങിൽ മന്ത്രിമാരായ കെ എൻ ബാലഗോപാൽ, കെ രാജൻ, ജെ ചിഞ്ചുറാണി, കെബി ഗണേഷ് കുമാർ, പിഎ മുഹമ്മദ് […]
© Copyright News4media 2024. Designed and Developed by Horizon Digital