web analytics

കപ്പ് കണ്ണൂരിന്; അവസാന നിമിഷത്തിൽ കോഴിക്കോടിന് നിരാശ

കൊല്ലം: ഇഞ്ചോടിഞ്ച് പോരാട്ടത്തിനുള്ളിൽ സംസ്ഥാന സ്കൂൾ കലോത്സവ കിരീടം ചൂടി കണ്ണൂർ ജില്ല. നീണ്ട 23 വർഷത്തെ കാത്തിരിപ്പിനു ശേഷം 952 പോയിന്റുമായാണ് കണ്ണൂർ കപ്പുയർത്തിയത്. സ്കൂൾ കലോത്സവത്തിൽ കണ്ണൂരിന്റെ നാലാം കിരീട നേട്ടമാണിത്. അവസാന നിമിഷത്തെ പോരാട്ടത്തിനൊടുവിൽ നിലവിലെ ചാമ്പ്യന്മാരായ കോഴിക്കോട് 949 പോയന്റ് നേടി രണ്ടാം സ്ഥാനം സ്വന്തമാക്കി. 938 പോയന്റ് നേടിയ പാലക്കാടാണ് മൂന്നാം സ്ഥാനത്ത്.

സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബിഎസ്എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂള്‍ (249 പോയന്റ്) ഒന്നാമതെത്തി. തിരുവനന്തപുരം വഴുതക്കാട് കാർമൽ ഹയർ സെക്കൻഡറി സ്കൂളാണ് (116 പോയന്റ്) രണ്ടാം സ്ഥാനത്ത്.

മറ്റു ജില്ലകളുടെ പോയിന്റ് നില

തൃശൂർ 925
മലപ്പുറം 913
കൊല്ലം 910
എറണാകുളം 899
തിരുവനന്തപുരം 870
ആലപ്പുഴ 852
കാസർകോട് 846
കോട്ടയം 837
വയനാട് 818
പത്തനംതിട്ട 774
ഇടുക്കി 730

 

Read Also: സുരേഷ് ഗോപിക്ക് ആശ്വാസം; മാധ്യമ പ്രവര്‍ത്തകയെ അപമാനിച്ച കേസിൽ മുന്‍കൂര്‍ ജാമ്യം അനുവദിച്ച് ഹൈക്കോടതി

 

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img