നമ്മുടെ വീട്ടിലും തൊടിയിലുമെല്ലാം കാര്യമായ ശ്രദ്ധ നല്‍കാതെ തന്നെ വളര്‍ന്നു നില്‍ക്കുന്ന ഒരു നാടന്‍ സസ്യമാണല്ലോ ചെമ്പരത്തി പൂവ് . ഇതിന്റെ ഇലയും പൂവുമെല്ലാം മുടി സംരക്ഷണത്തിന് പ്രധാനവുമാണ്. എന്നാല്‍ സൗന്ദര്യത്തില്‍ മാത്രമല്ല, ആരോഗ്യപരമായ കാര്യങ്ങളിലും മികച്ചു നില്‍ക്കുന്ന ഒന്നാണ് ഈ ചെമ്പരത്തി. പല ആരോഗ്യ ഗുണങ്ങളും ഉള്ള ഇതിന്റെ ജ്യൂസ് തയ്യാറാക്കി കുടിക്കുന്നത് ആരോഗ്യപരമായ ഒട്ടനവധി ഗുണങ്ങളും നല്‍കുന്നു. ചെമ്പരത്തി ജ്യൂസ് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ….
ആന്റ്ി ഓക്‌സിഡന്റുകള്‍
ഇത് ആന്റി ഓക്സിഡന്റുകളാല്‍ സമ്പുഷ്ടമാണ്. ആന്തോസയാനിന്‍ എന്ന ആന്റിഓക്സിഡന്റിന്റെ സാന്നിധ്യം മൂലമാണ് ചെമ്പരത്തി പൂവിന് കടും ചുവപ്പ് നിറം ലഭിക്കുന്നത്. ഈ ആന്റിഓക്സിഡന്റ് പല വിട്ടുമാറാത്ത രോഗങ്ങളെയും ചെറുക്കാന്‍ സഹായിക്കുന്നതിന് ഫലപ്രദമാണെന്ന് പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.ആന്റിഓക്സിഡന്റുകള്‍ ഫ്രീ റാഡിക്കല്‍ നാശത്തില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും ശരീരത്തിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനത്തിനും ഏറ്റവും പ്രധാനപ്പെട്ട ഘടകമായി അറിയപ്പെടുന്നു.
ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും
ആരോഗ്യത്തിന് മാത്രമല്ല, ചര്‍മ്മത്തിന്റെ സംരക്ഷണത്തിനും ചെമ്പരത്തി ജ്യൂസ് ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഈ ചായയില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തിലെ കൊളാജന്‍ ഉത്പാദനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഹൈബിസ്‌കസ് ജ്യൂസ്ല്‍ ആന്റിഓക്സിഡന്റുകള്‍ കൂടുതലാണ്, അതിനാല്‍ ചര്‍മ്മത്തിന്റെ വീക്കം തടയുകയും മുഖക്കുരു അല്ലെങ്കില്‍ ചര്‍മ്മത്തിന്റെ നിറവ്യത്യാസം മൂലമുണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നു.
ബിപി കുറയ്ക്കും
ബിപി കുറയ്ക്കാന്‍ ചെമ്പരത്തി ജ്യൂസ് ഏറെ ഗുണകരമാണ്. ശരീരത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദയത്തില്‍ അധിക സമ്മര്‍ദ്ദം ചെലുത്തുകയും കാലക്രമേണ അതിനെ ദുര്‍ബലമാക്കി മാറ്റാനും സാധ്യതയുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഹൃദ്രോഗത്തിനുള്ള പ്രധാന സാധ്യതയായി കണക്കാക്കിയിരിക്കുന്നു. ഇതു പോലെ പ്രമേഹത്തിനും കൊളസ്ട്രോളിനും ഇത് നല്ലൊരു മരുന്നു കൂടിയാണ്. രക്തത്തില്‍ അടിഞ്ഞുകൂടുന്ന കൊഴുപ്പിന്റെ അളവ് കുറയ്ക്കാനും ചെമ്പരത്തി ജ്യൂസ് നല്ലതാണ്.
ചെമ്പരത്തി ജ്യൂസ്
കരളില്‍ കൊഴുപ്പടിഞ്ഞു കൂടുന്ന ലിവര്‍ സിറോസിസ് പോലുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്. ഇതിന്റെ ആന്റി ഓക്സിഡന്റ് ഗുണം കൊഴുപ്പു കളയാന്‍ സഹായിക്കുന്നു. അമിതവണ്ണത്തില്‍ നിന്നും രക്ഷ നേടാനായി ഏറ്റവും ഉത്തമമാണ് ഈ ചെമ്പരത്തി ജ്യൂസ്. ഇത് ശരീരത്തില്‍ അടിഞ്ഞു കൂടിയ കൊഴുപ്പ് പുറന്തള്ളാന്‍ സഹായിക്കുന്നു. രക്തവര്‍ദ്ധനവിന് സഹായിക്കുന്ന ഒന്നാണ്. അയേണ്‍ സമ്പുഷ്ടമാണിത്.
ഈ ചെമ്പരത്തി ജ്യൂസ് ഉണ്ടാക്കുന്ന വിധം:
ചെമ്പരത്തിയുടെ അഞ്ച് ഇതളുകള്‍ എടുക്കുക. ഇതില്‍ ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം. ഇതിലേയ്ക്ക് നാരങ്ങാനീരും അല്‍പം തേനും ചേര്‍ത്ത് കഴിക്കാം. ചെമ്പരത്തി ഇതളുകള്‍ ഉണ്ടാക്കുന്ന ടേസ്റ്റ് ഇഷ്ടപ്പെടാത്തവരെങ്കില്‍ ഇതില്‍ അല്‍പം പുതിനയില ചേര്‍ത്ത് മിക്‌സിയില്‍ അടിച്ചെടുക്കാം. ഇതും ആരോഗ്യത്തിന് ഗുണകരമാണ്.