News4media TOP NEWS
നാവിക സേനയുടെ കപ്പൽ മത്സ്യബന്ധന ബോട്ടിലിടിച്ചു; രണ്ടു മത്സ്യതൊഴിലാളികളെ കാണാതായി ചന്ദ്രനെ ചുറ്റുന്ന ബഹിരാകാശ നിലയം നിർമ്മിക്കാൻ ബൃഹത് പദ്ധതിയുമായി ഇന്ത്യയുടെ ഐഎസ്ആർഒ; 2040-ഓടെ യാഥാർഥ്യമാകും 22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ ഇനി വാട്ട്‌സാപ്പ് വഴി നോട്ടയ്ക്കൽ വേണ്ട; സർക്കുലർ പുറപ്പെടുവിച്ച് വിദ്യാഭ്യാസ വകുപ്പ്; പഠനകാര്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിലൂടെ നൽകുന്നത് കുട്ടികൾക്ക് ഗുണകരമല്ലെന്നു വിലയിരുത്തൽ

ഒടുവിൽ കഷണ്ടിക്കും ശാശ്വത പരിഹാരം; 3D-രോമകൂപങ്ങളുടെ പ്രിന്റിങ്ങിൽ വിജയിച്ച് യു.എസ് ഗവേഷകർ !

ഒടുവിൽ കഷണ്ടിക്കും ശാശ്വത പരിഹാരം; 3D-രോമകൂപങ്ങളുടെ പ്രിന്റിങ്ങിൽ വിജയിച്ച് യു.എസ് ഗവേഷകർ !
November 20, 2023

മുടികൊഴിച്ചിലും കഷണ്ടിയും കാലാകാലങ്ങളായി മനുഷ്യനെ അലട്ടുന്ന വലിയ പ്രശ്നങ്ങളിലൊന്നാണ്. എന്നാൽ യുഎസ്സിലെ ഒരുകൂട്ടം ഗവേഷകർ ഇതിനും പരിഹാരം കണ്ടിരിക്കുകയാണ്. മുടി വളർത്താൻ കഴിവുള്ള 3D-പ്രിന്റ് സ്കിൻ ഗ്രാഫ്റ്റുകളുടെ ഉള്ളിൽ രോമകൂപങ്ങളുടെ പ്രിന്റിങ്ങിൽ വിജയിച്ചിരിക്കുകയാണ് ഇവർ. ന്യൂയോർക്കിലെ റെൻസെലേർ പോളിടെക്‌നിക് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള പഠനത്തിന്റെ ഫലങ്ങൾ സയൻസ് അഡ്വാൻസസ് ജേണലിൽ പ്രസിദ്ധീകരിച്ചു. കഷണ്ടിക്കുള്ള ഒരു പ്രതിവിധി എന്ന നിലയിൽ സൗന്ദര്യശാസ്ത്രപരമായ പ്രാധാന്യം മാത്രമല്ല, പുനരുൽപ്പാദന വൈദ്യശാസ്ത്രത്തിലെ ഒരു കുതിച്ചുചാട്ടം കൂടിയാണ് ഈ നേട്ടം.

നമ്മുടെ ശരീരത്തിലെ രോമകൂപങ്ങൾ വിയർപ്പ് ഉൽപാദനത്തിലൂടെ ശരീര താപനില നിലനിർത്തുന്നതിന് അവിഭാജ്യ ഘടകമാണ്. കൂടാതെ ചർമ്മത്തിന്റെ പുനരുജ്ജീവനത്തിന് നിർണായകമായ സ്റ്റെംസെല്ലുകളെ സംരക്ഷിക്കുന്നതും രോമങ്ങളാണ്. മനുഷ്യ ത്വക്ക് കോശത്തിനുള്ളിൽ രോമകൂപങ്ങൾ വിജയകരമായി 3D-പ്രിന്റ് ചെയ്തതോടെ,
ഈ സെല്ലുകളിൽ രോമങ്ങൾ കിളിർപ്പിക്കുന്നതിനും അതുവഴി കഷണ്ടിക്ക് ശാശ്വത പരിഹാരം കണ്ടെത്തുന്നതിനും സഹായിക്കും എന്നും ഗവേഷകർ പറയുന്നു. മാത്രമല്ല, വൈവിധ്യമാർന്ന ചർമ്മ അവസ്ഥകൾക്കുള്ള കൂടുതൽ ഫലപ്രദമായ ചികിത്സകൾ പരീക്ഷിക്കുന്നതിനും ഇത് വഴിയൊരുക്കും.

ഗവേഷണം നടന്നത് ഇങ്ങനെ:

റെൻസെലേർ ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷക സംഘം പ്രത്യേകം രൂപകൽപ്പന ചെയ്ത 3D പ്രിന്റിംഗ് ടെക്നിക്കുകൾ ആണ് ഇതിനായി ഉപയോഗിച്ചത്. ഇങ്ങനെ ഉണ്ടാക്കിയെടുത്ത സെല്ലുകൾ സെല്ലുകൾ പിന്നീട് പ്രോട്ടീനുകളും മറ്റ് വസ്തുക്കളുമായി സംയോജിപ്പിച്ച് പ്രിന്ററിനായി ഒരു പ്രത്യേക “ബയോ-ഇങ്ക്” ഉണ്ടാക്കി. പിന്നീട് നേർത്ത സൂചി ഉപയോഗിച്ച്, പ്രിന്റർ ഈ ബയോ-ഇങ്ക് ലെയർ ലെയർ ആയി ശരീരത്തിൽ നിക്ഷേപിച്ചു, ഇതിനൊപ്പം മുടി കോശങ്ങൾ സ്ഥാപിക്കുന്നതിനുള്ള ചാനലുകൾ കൂടി ഇവ സൃഷ്ടിച്ചു. കാലക്രമേണ, ചർമ്മകോശങ്ങൾ ഈ ചാനലുകളിലേക്ക് കുടിയേറി, സ്വാഭാവിക ചർമ്മത്തിൽ കാണപ്പെടുന്നതുപോലെയുള്ള മുടി ഫോളിക്കിളുകൾ സൃഷ്ടിച്ചു. ഇങ്ങനെ ശരീരത്തിലെ ഏതു ഭാഗത്തും മുടി വളർത്തിയെടുക്കാനാവും.

Related Articles
News4media
  • Kerala
  • News
  • News4 Special
  • Top News

22.11.2024. 11 AM . ഇന്നത്തെ പ്രധാനപ്പെട്ട 10 വാർത്തകൾ

News4media
  • Kerala
  • News
  • News4 Special

പട്ടാപകൽ നിരീക്ഷണത്തിന് എത്തുന്ന അപരിചിതർ; തരം കിട്ടിയാൽ അകത്തു കയറുന്ന യുവാക്കളുടെ വീഡിയോ പുറത്ത്; ...

News4media
  • Kerala
  • News
  • News4 Special

ശർക്കര, ചുക്ക്, ഏലയ്‌ക്ക എന്നിവയുടെ ഉപയോഗം പകുതിയാക്കണം; അപ്പത്തിലെയും അരവണയിലെയും ചേരുവകൾ കുറയ്‌ക്ക...

News4media
  • Health

നിങ്ങൾ ആന്റിബയോട്ടിക്‌സ് കഴിക്കുന്നവരാണോ ?? ഭക്ഷണത്തിലുൾപ്പെടെ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

News4media
  • Health

നിരതെറ്റിയ പല്ലുകൾ നേരെയാക്കാം കമ്പിയിടാതെ തന്നെ…!

News4media
  • Health
  • News
  • Top News

മുതലമടയിലെ മാവിൻതോട്ടങ്ങളിൽ കീടനാശിനി പ്രയോഗം ; ആശങ്കയിൽ പ്രദേശവാസികൾ

News4media
  • Health
  • News4 Special

മനുഷ്യന് ഏറ്റവും ആസക്തി തോന്നുന്ന ഭക്ഷണങ്ങളുടെ പട്ടിക പുറത്തുവിട്ട് ഗവേഷകർ; കൂട്ടത്തിൽ നാം എന്നും കഴ...

News4media
  • Health
  • International
  • News

നിങ്ങൾ വ്യായാമം കുറവുള്ളവരാണോ ? ഈ ഭക്ഷണം നിങ്ങളെ ക്യാൻസർ രോഗിയാക്കും

News4media
  • News4 Special
  • Technology

ഇനി (സ്വാഭാവികമായി) പല്ലു കൊഴിയുമെന്നു പേടിക്കേണ്ട; പല്ലു മുളപ്പിക്കുന്ന മരുന്ന് ഉടനെത്തും ! ഇഷ്ടമുള...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]