News4media TOP NEWS
അയർലൻഡിൽ മലയാളി യുവാവ് അന്തരിച്ചു; ചങ്ങനാശ്ശേരി സ്വദേശി സാജന്‍ പടനിലം വിടവാങ്ങിയത് ഇന്ന് വെളുപ്പിന്: ദുഃഖാർത്തരായി മലയാളി സമൂഹം ഫ്ലാറ്റിലേക്ക് പടക്കമെറിഞ്ഞു, ഡോറുകൾക്ക്‌ ഉൾപ്പെടെ കേടുപാട്; പ്രായപൂർത്തിയാകാത്ത രണ്ടുപേർ കസ്റ്റഡിയിൽ; സംഭവം തൃശൂരിൽ ഇടുക്കി കാഞ്ചിയാറിലും കാട്ടാന ശല്യവും കൃഷിനശിപ്പിക്കലും രൂക്ഷമാകുന്നു; കൃഷിയുപേക്ഷിക്കേണ്ട അവസ്ഥയിൽ കർഷകർ തൃശ്ശൂർ നഗരത്തിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് തീപിടിച്ചു; സിഎൻജി ലീക്കായതാണ് കാരണമെന്നു നിഗമനം

സംസ്ഥാനത്തൊട്ടാകെ 25 ഔട്ട്ലെറ്റുകള്‍ തുറക്കാനൊരുങ്ങി നന്ദിനി

സംസ്ഥാനത്തൊട്ടാകെ 25 ഔട്ട്ലെറ്റുകള്‍ തുറക്കാനൊരുങ്ങി നന്ദിനി
June 21, 2023

 

കൊച്ചി: മില്‍മയുടെയും സര്‍ക്കാരിന്റെയും എതിര്‍പ്പ് അവഗണിച്ച് സംസ്ഥാനത്ത് പാല്‍വിതരണം സജീവമാക്കാനൊരുങ്ങി നന്ദിനി. ആറു മാസത്തിനുള്ളില്‍ സംസ്ഥാനത്താകെ 25 ഔട്ട്ലെറ്റുകള്‍ തുറക്കാനാണ് പരിപാടി. രണ്ടു വര്‍ഷത്തിനകം ഓരോ താലൂക്കിലും ഔട്ട്ലെറ്റുകള്‍ തുടങ്ങും.

ചെറുകിട കടകള്‍ക്ക് ഏജന്‍സി നല്‍കില്ലെന്നും പാല്‍ കൃത്യമായ ഊഷ്മാവില്‍ സംഭരിച്ച് എത്തിക്കാനായി വാഹനവും സൂക്ഷിക്കാന്‍ സൗകര്യമുള്ള കോള്‍ഡ് സ്റ്റോറേജും ഉള്ളവര്‍ക്കേ ഏജന്‍സി നല്‍കൂവെന്നുമാണ് നന്ദിനിയുടെ നിലപാട്. കേരളവുമായി ഏറ്റുമുട്ടലിനില്ലെന്നും, കുറവുള്ള രണ്ടര ലക്ഷം ലീറ്റര്‍ പാല്‍ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്നുമാണ് നന്ദിനിയുടെ വിശദീകരണം.

ആറുമാസത്തിനകം കുറഞ്ഞത് 25 ഔട്ട്ലെറ്റുകള്‍. മിക്ക ജില്ലയിലും രണ്ടെണ്ണമെങ്കിലും ഉണ്ടാകും. ജനസാന്ദ്രതയേറിയ ജില്ലയാണെങ്കില്‍ ഔട്ട്ലെറ്റുകള്‍ ഇനിയും കൂട്ടുമെന്നാണ് നന്ദിനിയുടെ നിലപാട്. ഈ 25 ഔട്ട്ലെറ്റുകള്‍ വഴി ദിവസേന 25,000 ലീറ്റര്‍ പാല്‍ വിതരണം ചെയ്യുകയാണ് ലക്ഷ്യം. രണ്ടു വര്‍ഷത്തിനുള്ളില്‍ എല്ലാ താലൂക്കിലും ഓരോ ഔട്ട്ലെറ്റുകള്‍ ഉറപ്പാക്കും.

നിലവില്‍ എറണാകുളം ജില്ലയിലെ കാക്കനാട്, എളമക്കര, പത്തനംതിട്ട ജില്ലയിലെ പന്തളം, മലപ്പുറം ജില്ലയിലെ മഞ്ചേരി, തിരൂര്‍, ഇടുക്കി ജില്ലയിലെ തൊടുപുഴ എന്നിവിടങ്ങളിലാണ് ഔട്ട്ലെറ്റുകള്‍ പ്രവര്‍ത്തിക്കുന്നത്. കോഴിക്കോട്, തലശേരി, ഗുരുവായൂര്‍ എന്നിവിടങ്ങളില്‍ കൂടി ഉടന്‍ ഔട്ട്ലെറ്റുകള്‍ തുറക്കും. ഇതിനു പുറമേയാണ് 16 എണ്ണം കൂടി തുറക്കാനുള്ള തീരുമാനം.

 

Related Articles
News4media
  • Kerala
  • News4 Special

ചോരവീണ മണ്ണിൽ നിന്നുയർന്നുവന്ന പൂമരമായും പൂക്കാത്ത മുല്ലയായും അനാഥനായും വലയിൽ വീണ കിളിയായും…ഭ്രമിപ്പ...

News4media
  • International
  • Kerala
  • News
  • Top News

അയർലൻഡിൽ മലയാളി യുവാവ് അന്തരിച്ചു; ചങ്ങനാശ്ശേരി സ്വദേശി സാജന്‍ പടനിലം വിടവാങ്ങിയത് ഇന്ന് വെളുപ്പിന്:...

News4media
  • Featured News
  • Kerala

പെരിയ കൊലക്കേസ്; പത്ത് പ്രതികൾക്ക് ഇരട്ട ജീവപര്യന്തം; മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ ഉൾപ്പെടെ 4 സിപിഎം ന...

News4media
  • India
  • News

450 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ശുഭ്മാൻ ഗില്ലിനെ ചോദ്യം ചെയ്യും, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത...

News4media
  • Kerala
  • News

മുഖ്യമന്ത്രി സ്ഥാനത്തിനായി ആരുമായും മത്സരത്തിനില്ല; ബ്രാൻഡ് ചെയ്യാൻ ശ്രമിച്ചവരെ കുറിച്ച് പറയാൻ സമയമാ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital