News4media TOP NEWS
കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ ഒഴിപ്പിക്കൽ ഫലം കണ്ടില്ല; പോയതിലും വേഗത്തിൽ തിരിച്ചുവന്ന് മൂന്നാറിലെ വഴിയോരക്കടകൾ; വലയുന്നത് സഞ്ചാരികൾ മലങ്കര ഡാമിനടുത്ത് ടൺ കണക്കിന് മാലിന്യം തള്ളി സമൂഹവിരുദ്ധർ; കുടിവെള്ളം മുട്ടിയതോടെ പ്രതിഷേധവുമായി നാട്ടുകാർ: പ്രതിക്കായി വ്യാപക തിരച്ചിൽ 40 ദിവസം മാത്രം പ്രായമുള്ള സ്വന്തം കുഞ്ഞിനെ യുവാവ് വിറ്റഴിച്ചത് നാലര ലക്ഷം രൂപയ്ക്ക് ; അച്ഛൻ ഉൾപ്പെടെ അറസ്റ്റിൽ

മുന്‍മന്ത്രി കുട്ടപ്പന്‍ അന്തരിച്ചു

മുന്‍മന്ത്രി കുട്ടപ്പന്‍ അന്തരിച്ചു
June 21, 2023

കൊച്ചി: മുന്‍മന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഡോ. എം.എ. കുട്ടപ്പന്‍ (76) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 2001 ലെ എ.കെ. ആന്റണി മന്ത്രിസഭയില്‍ പിന്നാക്ക, പട്ടികജാതി ക്ഷേമവകുപ്പ് മന്ത്രിയായിരുന്നു. മൃതദേഹം ഇന്ന് 9 മുതല്‍ 11 വരെ എറണാകുളം ഡിസിസി ഓഫിസില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. സംസ്‌കാരം വൈകിട്ട് 4ന് പച്ചാളം ശ്മശാനത്തില്‍.

പത്തനംതിട്ട ജില്ലയിലെ മല്ലപ്പളളി വാളക്കുഴി ഇലവുങ്കല്‍ അയ്യപ്പന്‍ – കല്യാണി ദമ്പതികളുടെ മകനായി 1947 ഏപ്രില്‍ 12ന് ജനിച്ച കുട്ടപ്പന്‍ എംബിബിഎസ് ബിരുദധാരിയാണ്. ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രി, ആരോഗ്യവകുപ്പ്, കൊച്ചിന്‍ തുറമുഖ ട്രസ്റ്റ് ആശുപത്രി എന്നിവിടങ്ങളില്‍ ജോലി നോക്കിയ കുട്ടപ്പന്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിനുവേണ്ടി ഉദ്യോഗം രാജിവെയ്ക്കുകയായിരുന്നു. ജന്മം കൊണ്ട് പത്തനംതിട്ടക്കാരനാണെങ്കിലും കര്‍മ്മം കൊണ്ട് ഡോ എം എ കുട്ടപ്പന്‍ കൊച്ചിക്കാരനായി. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഹൗസ് സര്‍ജന്‍സിയില്‍ സേവനം അനുഷ്ഠിക്കുമ്പോഴാണ് കുട്ടപ്പന്‍ മുഖ്യധാരാ രാഷ്ട്രീയത്തില്‍ ആകൃഷ്ടനായത്.

കെപിസിസി ജനറല്‍ സെക്രട്ടറി, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം, കോണ്‍ഗ്രസ് (ഐ) പട്ടികജാതി/ വര്‍ഗ സെല്‍ സംസ്ഥാന ചെയര്‍മാന്‍, കാലിക്കറ്റ് സര്‍വ്വകലാശാല സെനറ്റ് അംഗം, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് കമ്മീഷന്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് പരിവര്‍ത്തനവാദി പ്രസ്ഥാനത്തിലൂടെ രാഷ്ട്രീയത്തില്‍ വന്ന കുട്ടപ്പന്‍ 1978-ല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. 1980ല്‍ വണ്ടൂരിനെയും 1987ല്‍ ചേലക്കരയെയും 1996ലും 2001ലും ഞാറയ്ക്കലിനേയും പ്രതിനിധീകരിച്ചു നിയമസഭാംഗമായി. 2016ല്‍ പക്ഷാഘാതത്തെത്തുടര്‍ന്ന്് അദ്ദേഹം പൊതുജീവിതത്തില്‍ നിന്നും ഉള്‍വലിഞ്ഞു. ഭാര്യ: ബീബി ജോണ്‍, രണ്ടു ആണ്‍മക്കള്‍.

 

Related Articles
News4media
  • Kerala
  • News

നിർത്തിയിട്ടിരുന്ന ഓട്ടോ തനിയെ ഉരുണ്ട് നീങ്ങി കുഞ്ഞുമായി നിൽക്കുകയായിരുന്ന യുവതിയെ ഇടിച്ചു; ച്കരങ്ങൾ...

News4media
  • Kerala
  • News

ഉറങ്ങാൻ കിടന്നപ്പോൾ മുത്തശ്ശിയേയും കൊച്ചുമകളേയും എന്തോ കടിച്ചു; പാമ്പാണെന്ന് അറിഞ്ഞത് ഏറെ വൈകി; എട്ട...

News4media
  • International
  • News
  • Technology
  • Top News

കുഞ്ഞൻ കൃത്രിമ ഉപഗ്രഹം ; ലോകത്തെ ആദ്യ വുഡൻ സാറ്റ്‌ലൈറ്റ് പരീക്ഷിച്ച് ജപ്പാൻ

News4media
  • Kerala
  • News

ഉമ്മൻചാണ്ടിയെ ഒറ്റിക്കൊടുക്കുന്ന ആളായിരുന്നു ഷാഫി; വർഗീയത നന്നായി കളിക്കുന്ന ആൾ; രൂക്ഷ വിമർശനവുമായി ...

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital

[bws_google_captcha]