web analytics

450 കോടിയുടെ നിക്ഷേപ തട്ടിപ്പ്; ശുഭ്മാൻ ഗില്ലിനെ ചോദ്യം ചെയ്യും, സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ എന്നിവരും ലിസ്റ്റിൽ

450 കോടിയുടെ നിക്ഷേപ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ഇന്ത്യൻ യുവതാരം ശുഭ്മാൻ ഗില്ലിനെ ഗുജറാത്ത് സിഐഡി ക്രൈംബ്രാഞ്ച് വിഭാഗം ചോദ്യം ചെയ്യും. ഗില്ലിനൊപ്പം ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ സായ് സുദർശൻ, രാഹുൽ തെവാട്ടിയ, മോഹിത് ശർമ എന്നിവരേയും ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ.

ഭൂപേന്ദ്രസിങ് സാല എന്ന വ്യക്തിയാണ് നിക്ഷേപ തട്ടിപ്പിന് പിന്നിലെ പ്രധാന സൂത്രധാരൻ. അന്വേഷണ സംഘത്തിന്റെ കണ്ടെത്തലിനെ തുടർന്ന് ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ശുഭ്മാൻ ഗിൽ ഉൾപ്പെടെയുള്ള താരങ്ങൾ നിക്ഷേപം നടത്തിയതായി അറിഞ്ഞത്. അഹമ്മദാബാദ് മിറർ എന്ന ദിനപത്രമാണ് ശുഭ്മാൻ ഗില്ലിനെ ചോദ്യം ചെയ്യും എന്ന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.

നിക്ഷേപിച്ച തുക തിരിച്ചു നൽകാതെ വന്നതോടെയാണ് ഗുജറാത്ത് സിഐഡി ക്രൈംബ്രാഞ്ച് വിഭാഗം അന്വേഷണം തുടങ്ങിയത്. 450 കോടിയുടെ ചിറ്റ് ഫണ്ട് സ്കീമായിരുന്നു ഇത്. ഗുജറാത്തിലെ പല ഭാഗങ്ങളിലായി ഇയാൾ ഓഫീസ് തുടങ്ങിയിരുന്നു. ഐസിഐസിഐ, ഐഎഫ്സി ബാങ്ക് അക്കൌണ്ടുകളിലൂടെ 6000 കോടിയുടെ ഇടപാട് ഇയാൾ നടത്തിയിരുന്നു എന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. നിലവിൽ ഇന്ത്യൻ​ ക്രിക്കറ്റ് ടീമിന്റെ ഭാഗമായി ഓസ്ട്രേലിയയിലാണ് ശുഭ്മാൻ ഗിൽ.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ

ഒറ്റുകാരൻ എന്ന വിളിപ്പേര് കൊലപാതകത്തിൽ കലാശിച്ചോ? അച്ഛനും മക്കളും അറസ്റ്റിൽ തൃശൂർ: മാടക്കത്തറയിൽ യുവാവ്...

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം

സന്തോഷകരമായ വാർത്തകളും വിജയം നിറഞ്ഞ അനുഭവങ്ങളും; ഇന്നത്തെ നക്ഷത്രഫലം ഇന്ന് ചില നക്ഷത്രക്കാർക്ക്...

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

പാലായിൽ വനിത ഡോക്ടറെ ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി കോട്ടയം:...

പതിനായിരം രൂപയുടെ കടം, പിന്നാലെ മോർഫ് ചെയ്ത ചിത്രങ്ങൾ!വടകര സ്വദേശി വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ‘ലോൺ ആപ്പ്’ മാഫിയ?

കോഴിക്കോട്: വടകര ആയിഞ്ചേരി സ്വദേശിയായ 25-കാരൻ വിഷ്ണുവിന്റെ തിരോധാനത്തിന് പിന്നിൽ ലോൺ...

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി; ഷെഡിൽ പൂട്ടിയിട്ടും ക്രൂരമായി മർദ്ദിച്ചും പീഡനം; ഒടുവിൽ മോചനം!

ഇഞ്ചിത്തോട്ടത്തിൽ നരകയാതന; മലയാളികൾ ഉൾപ്പെടെ 18 പേർക്ക് അടിമപ്പണി. ഷെഡിൽ പൂട്ടിയിട്ടും...

Related Articles

Popular Categories

spot_imgspot_img