ഭാര്യയെ കാമുകനൊപ്പം തിരികെ കൊണ്ടുവന്ന് ഒരേ വീട്ടില്‍ താമസിപ്പിച്ച ഭര്‍ത്താവിനെ ഇരുവരും ചേര്‍ന്ന് ക്രൂരമായി കൊലപ്പെടുത്തി. യുപിയിലെ ഗാസിയാബാദിലാണ് സംഭവം. 25 കാരിയായ പ്രിയങ്ക ഗുപ്തയാണ് ഭര്‍ത്താവായ ശിവം ഗുപ്ത എന്ന സോനുവിനെ ക്രൂരമായി കൊന്നത്. ഭാര്യയേയും കുഞ്ഞിനെയും തിരികെ വീട്ടിലെത്തിക്കാന്‍ ശിവം ശ്രമിച്ചിരുന്നു. എന്നാല്‍ കാമുകനായ ഗര്‍ജന്‍ യാദവിനെയും കൂടി വീട്ടില്‍ താമസിപ്പിക്കണമെന്ന് പ്രിയങ്ക വാശിപിടിച്ചു. എന്നാല്‍ മാത്രമേ കുഞ്ഞുമായി താന്‍ വരികയുള്ളൂവെന്നാണ് പ്രിയങ്ക പറഞ്ഞത്. ഇതിന് ശിവം സമ്മതിക്കുകയും ചെയ്തു. പിന്നീട് നടന്ന തര്‍ക്കങ്ങളാണ് ശിവം ഗുപ്തയുടെ ജീവനെടുത്തത്.
ബഹറാംപൂര്‍ ഗ്രാമത്തില്‍ താമസിക്കുന്ന സമയത്താണ് പ്രിയങ്കയും ഗര്‍ജന്‍ യാദവും പ്രണയത്തിലായത്. ഇവരുടെ ബന്ധം ഭര്‍ത്താവായ ശിവം അറിഞ്ഞതോടെ ഇരുവരും ഒളിച്ചോടുകയായിരുന്നു. രണ്ടുവയസ്സുകാരിയായ മകളെയും കൊണ്ടാണ് ഇവര്‍ ഒളിച്ചോടിയത്. എന്നാല്‍ ഭാര്യയേയും മകളെയും തിരികെക്കൊണ്ടുവരാന്‍ ശിവം ശ്രമിച്ചു. എന്നാല്‍ കാമുകനെ കൂടി താമസിപ്പിക്കാമെങ്കില്‍ മാത്രമെ വീട്ടിലേക്ക് വരികയുള്ളുവെന്ന് പ്രിയങ്ക പറഞ്ഞു. ശിവം ഇത് സമ്മതിക്കുകയും ചെയ്തു. തുടര്‍ന്ന് ഒരു മുറി മാത്രമുള്ള വീട്ടിലേക്ക് ഗര്‍ജനെയും താമസിപ്പിക്കാന്‍ ശിവം സമ്മതിച്ചു. എന്നാല്‍ പിന്നീട് ശിവവും പ്രിയങ്കയും തമ്മില്‍ ഇതേച്ചൊല്ലി തര്‍ക്കമുണ്ടായി. ഇതേത്തുടര്‍ന്നാണ് ശിവത്തെ കൊല്ലാന്‍ ഇരുവരും പദ്ധതിയിട്ടത്.
ഉറങ്ങിക്കിടന്ന ശിവം ഗുപ്തയെ പ്രിയങ്ക കഴുത്ത് ഞെരിച്ച് കൊല്ലുകയായിരുന്നു. കാമുകനായ ഗര്‍ജന്‍ ശിവത്തെ നിരവധി തവണ കത്തികൊണ്ട് കുത്തിപ്പരിക്കേല്‍പ്പിക്കുകയും ചെയ്തു. ശേഷം മൃതദേഹം വഴിയിലുപേക്ഷിക്കുകയും ചെയ്തു. പിന്നീട് വീടിനുള്ളിലെ രക്തക്കറകള്‍ ഇരുവരും ചേര്‍ന്ന് കഴുകി വൃത്തിയാക്കി. മൃതദേഹം ഒരു ബ്ലാങ്കറ്റില്‍ പൊതിഞ്ഞ് വഴിയരികില്‍ ഉപേക്ഷിക്കുകയായിരുന്നു. വഴിയാത്രക്കാരാണ് മൃതദേഹം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു.
Also read: ‘എലിസബത്ത് ഗോൾഡാണ്, എന്റെ കൂടെയില്ല, ഞാനും അവളുടെ കൂടെയില്ല, വിധി’ ; നടൻ ബാല പറയുന്നു