web analytics

അത്യാവശ്യമാണ്, ഒരു കോൾ ചെയ്യാൻ ആ ഫോൺ തരുമോ ചേട്ടാ..ടാക്‌സി ഡ്രൈവറുടെ മൊബൈൽ വാങ്ങി മുങ്ങിയ യുവാവ് പിടിയിൽ

ആരെയോ ഫോൺ വിളിക്കാനുണ്ടെന്ന വ്യാജേനെ, ടാക്‌സി ഡ്രൈവറുടെ മൊബൈൽ വാങ്ങി മുങ്ങിയ യുവാവ് പിടിയിൽ. വർക്കല അയന്തി പാലത്തിന് സമീപമായിരുന്നു സംഭവം.

തിരുവനന്തപുരം കരോട്ട് മേൽപ്പുറം വീട്ടിൽ ഷൈജുവാണ് (34) അറസ്റ്റിലായത്. കഴിഞ്ഞ ഒക്ടോബർ 27ാം തീയതിയായിരുന്നു സംഭവം. അത്യാവശ്യമായി ഒരു കോൾ ചെയ്യണമെന്ന് പറഞ്ഞ്, ഫോൺ കൈക്കലാക്കിയ ശേഷം ടാക്‌സി ഡ്രൈവറെ കബളിപ്പിച്ച് ഇയാൾ മൊബൈലുമായി കടന്നുകളയുകയായിരുന്നു.

മലയിൻകീഴ് സ്വദേശിയായ ടാക്‌സി ഡ്രൈവറുടെ മൊബൈൽ ഫോണാണ് മോഷ്ടിക്കപ്പട്ടത്. ഫോണിൽ സംസാരിച്ചു നിൽക്കവേ, ടാക്‌സി ഡ്രൈവറുടെ കണ്ണുതെറ്റിയതോടെ ബൈക്കിൽ കയറി കടന്നുകളയുകയായിരുന്നു.

സൈബർ സെല്ലിന്റെ സഹായത്തോടെ, സി.സി.ടി.വി ഉൾപ്പടെ പരിശോധിച്ചാണ് പ്രതിയെ കണ്ടെത്തിയത്. മോഷ്ടിച്ച ഫോണും ബൈക്കും പൊലീസ് കസ്റ്റഡിയിലെടുത്തു. ലോക്ക് മാറ്റാനാവാത്തതിനാൽ ഫോൺ ചാരോട്ടുകോണത്തുള്ള ഒരു മൊബൈൽ റിപ്പയറിംഗ് ഷോപ്പിൽ കൊടുത്തിരിക്കുകയായിരുന്നു. മുൻപും ഇത്തരത്തിലുള്ള കേസുകളിൽ അറസ്റ്റിലായിട്ടുള്ളയാളാണ് ഷൈജു.

spot_imgspot_img
spot_imgspot_img

Latest news

“എൽദോസ് കുന്നപ്പിള്ളി പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു! 

“എൽദോസ്  പീഡിപ്പിച്ചിട്ടില്ല”; ബലാത്സംഗക്കേസിൽ മുൻ എം.എൽ.എയെ വെറുതെവിട്ടു!  കൊച്ചി: ബലാത്സംഗ കേസിൽ മുൻ പെരുമ്പാവൂർ എം.എൽ.എ...

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി! 11 ദിവസത്തിനിടെ കൂടിയത് 8 രൂപയ്ക്ക് മുകളിൽ

സാധാരണക്കാരന് വീണ്ടും കനത്ത പ്രഹരം; പെട്രോൾ, ഡീസൽ വില വീണ്ടും കൂട്ടി!...

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ സാധ്യത; ആഭ്യന്തര വകുപ്പിൽ വൻ നീക്കം!

അഞ്ചു പോലീസുകാർക്ക് ഇന്ന് സസ്‌പെൻഷൻ? എഡിജിപി എം.ആർ അജിത്കുമാറിൻ്റെ കസേര തെറിക്കാൻ...

Other news

Related Articles

Popular Categories

spot_imgspot_img