ശിൽപ കൃഷ്ണ
കടുത്ത ജാതിവ്യവസ്ഥ നിലനിന്നിരുന്ന ഒരു കാലം നമ്മുടെ നാടിനുണ്ടായിരുന്നു. എല്ലാം ജാതി അടിസ്ഥാനത്തിൽ ചെയ്യുന്ന ആ കാലത്ത് നിന്ന് കരകയറിയതും ഏറെ ബുദ്ധിമുട്ടിയാണ്.എന്നാൽ ആ ജാതീയതയിൽ അഭിമാനിച്ച് ഒരു സിനിമ താരവും ബിജെപി നേതാവും കൂടിയായ ഒരാൾ രംഗത്തെത്തുന്നത് പുച്ഛത്തോടെ മാത്രമേ നോക്കിക്കാണാൻ പറ്റു. നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനെതിരെ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമാകുന്നത്.തൊട്ടുകൂടായ്മയേയും ജാതീയതയേയും അഭിമാനമായി കാണുകയും അതിനെ കാൽപ്പനീയവത്കരിക്കുകയും ചെയ്തതിനെതിരെയാണ് വിമർശനം ഉയരുന്നത്.ജാതിവ്യവസ്ഥയുടെ ഭാഗമായി പിന്നാക്ക ജാതിയിലുള്ളവർക്ക് മണ്ണിൽ കുഴി കുത്തി അതിൽ കഞ്ഞി ഒഴിച്ചു കൊടുത്തിരുന്ന സമ്പ്രാദയത്തെക്കുറിച്ച് നൊസ്റ്റാൾജിയയോടെ ഓർക്കുന്ന കൃഷ്ണ കുമാറിന്റെ വീഡിയോ ആണ് ഇപ്പോൾ വൈറലായി മാറുന്നത്.
കൃഷ്ണകുമാറിന്റെ ജീവിതപങ്കാളി സിന്ധു കൃഷ്ണയുടെ യൂട്യൂബ് പേജിൽ അപ്‍ലോഡ് ചെയ്ത വീഡിയോയിലാണ് വിവാദ പരാമർശം. ജോലിക്കാർക്ക് മണ്ണിൽ കുഴികുത്തി ഭക്ഷണം നൽകിയിരുന്ന രീതിയെ വളരെ സാധാരണമെന്ന രീതിയിലാണ് കൃഷ്ണകുമാർ പറയുന്നത്.വീട്ടിൽ നല്ല ഭക്ഷണമുണ്ടായിരുന്നെങ്കിലും ജോലിക്കാർ കുഴിയിൽ നിന്ന് പ്ലാവില ഉപയോഗിച്ച് പഴങ്കഞ്ഞി കഴിക്കുന്നത് കൊതിയോടെ നോക്കി നിന്നിട്ടുണ്ടെന്നും ബിജെപി നേതാവ് വീഡിയോയിൽ പറയുന്നു.
വീഡിയോ വൈറലായി മാറിയതോടെനിരവധി പേരാണ് കൃഷ്ണകുമാറിനെതിരെ രംഗത്തെയിരിക്കുന്നത്. ബിഗ് ബോസ് താരം റിയാസ് സലീം അടക്കമുള്ളവർ കൃഷ്ണകുമാറിനെതിരെ രംഗത്ത് വന്നിട്ടുണ്ട്.അസമത്വത്തെക്കുറിച്ച് ഇത്ര നൊസ്റ്റാൾജിയ തോന്നുന്നത് ഒന്ന് ചിന്തിച്ചു നോക്കൂ. ജാതീയതയിലേക്കുള്ള, പുറകിലേക്കുള്ള ആ ടൈം ട്രാവൽ ഷോ കാണാൻ എനിക്കൽപ്പം പോപ്‌കോൺ തരൂ” എന്നായിരുന്നു വീഡിയോ പങ്കുവച്ചു കൊണ്ട് റിയാസ് സലീം കുറിച്ചത്. പിന്നാലെ വീഡിയോയ്ക്ക് ലഭിച്ച ചില കമന്റുകളും റിയാസ് സലീം പങ്കുവച്ചിട്ടുണ്ട്.ആരെങ്കിലും ഇയാളെ ക്ഷണിക്കണം, എന്നിട്ട് ഒരു കുഴി കുത്തി അതിൽ കഞ്ഞിയൊഴിച്ച് കൊടുക്കണം.എന്തിനാ കൊതി വിടുന്നേ കഴിക്കട്ടെ, ദളിത് ജീവിതവും തൊട്ടുകൂടായ്മയും ഫാന്റസൈസ് ചെയ്യുന്ന പാവം സവർണ പുരുഷൻ, പരിതാപകരം, വാക്കുകളില്ല, ഇയാളെ ചന്ദ്രനിലേക്ക് നാടുകടത്തണം എന്തൊരു വൃത്തികേട് എന്നിങ്ങനെയായിരുന്നു റിയാസ് പങ്കുവച്ച കമന്റുകളിലെ പ്രതികരണങ്ങൾ. അഞ്ചുമാസം മുൻപുള്ള ദൃശ്യങ്ങൾ ആയിരുന്നെങ്കിലും സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോഴാണ് ഇത് ചർച്ചയായത്.
Read Also : മോഹൻലാൽ ചിത്രം നേര് : കഥ മോഷ്ടിച്ചത് : ഹർജിയുമായി എഴുത്തുകാരൻ