സമൂഹമാധ്യമങ്ങളിൽ ഇടയ്ക്കൊരു പൊളിച്ചു പണി നടക്കുന്നത് നാം കാണാറുണ്ട് . ഇപ്പോഴിതാ ഗൂഗിളും അത്തരമൊരു കാര്യം ചെയ്യാനൊരുങ്ങുകയാണ്. നിങ്ങൾക്ക് ഒരു പഴയ ഗൂഗിൾ അക്കൗണ്ട് ഉണ്ടെങ്കിൽ അത് ഉപയോഗിക്കുന്നില്ലെങ്കിൽ നഷ്‌ടപ്പെടാനായി ദിവസങ്ങളേ ഉള്ളൂ എന്നാണ് പറഞ്ഞു വരുന്നത് . ഗൂഗിൾ കമ്പനിയുടെ അപ്‌ഡേറ്റ് ചെയ്‌ത അക്കൗണ്ട് നയം അനുസരിച്ച്, ഡിസംബർ 1 മുതൽ നിഷ്‌ക്രിയ അക്കൗണ്ടുകളും ഫോട്ടോകൾ, കലണ്ടർ എൻട്രികൾ, ഇ-മെയിലുകൾ, കോൺടാക്‌റ്റുകൾ, ഡ്രൈവ് ഡോക്യുമെന്റുകൾ എന്നിങ്ങനെയുള്ള എല്ലാ ഉള്ളടക്കങ്ങളും ഡിലീറ്റ് ചെയ്യും. രണ്ട് വർഷമായി സൈൻ ഇൻ ചെയ്യപ്പെടുകയോ ഉപയോഗിക്കുകയോ ചെയ്യാത്ത അക്കൗണ്ടാണ് നിഷ്‌ക്രിയമായ അക്കൗണ്ടുകളായി കണക്കാക്കുന്നത് . അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ് അക്കൗണ്ട് ഉടമയ്ക്ക് ഗൂഗിൾ ഒന്നിലധികം അറിയിപ്പുകൾ അയയ്ക്കും, അക്കൗണ്ട് ഉടമയ്ക്ക് അക്കൗണ്ട് ഇല്ലാതാക്കുന്നതിന് മുമ്പ് അത് വീണ്ടും സജീവമാക്കാനുള്ള അവസരവും ലഭിക്കും.നിങ്ങളുടെ ഗൂഗിൾ അക്കൗണ്ട് ഇല്ലാതാക്കപ്പെടുന്നതിനെക്കുറിച്ച് ആശങ്കയുണ്ടെങ്കിൽ, അത് തടയാൻ ഈ നടപടികൾ സ്വീകരിക്കാവുന്നതാണ്:
1. അക്കൗണ്ടിലേക്ക് പതിവായി സൈൻ ഇൻ ചെയ്യുക.
2. Google സേവനങ്ങൾ പതിവായി ഉപയോഗിക്കുക.
3. അക്കൗണ്ട് നിഷ്‌ക്രിയമായാൽ Google-ന് നിങ്ങളെ ബന്ധപ്പെടാൻ നിങ്ങളുടെ കോൺടാക്റ്റ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യുക.
Read Also : ഓൺലൈൻ പേയ്‌മെന്റ് വഴി അയക്കുന്നത് 2000 രൂപയ്ക്ക് മുകളിലാണോ? കുറച്ചു നേരം കാത്തിരിക്കേണ്ടി വരും