ഗുവാഹത്തി: ഓസ്‌ട്രേലിയക്കെതിരായ ടി20 മത്സരത്തിൽ മൂന്നാം ജയം ലക്ഷ്യമിട്ട് ഇന്ത്യ. ഇന്ന് നടക്കുന്ന മത്സരത്തിൽ ജയിക്കുന്നതോടെ ഇന്ത്യ പരമ്പര സ്വന്തമാക്കും. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും തകർപ്പൻ ജയം സ്വന്തമാക്കിയ സൂര്യകുമാര്‍ യാദവിന്റെ ഇന്ത്യന്‍ യുവനിര പൂർണ സജ്ജരാണ്. ജയിച്ചാൽ അഞ്ചു മത്സരങ്ങളുള്ള പരമ്പര 3-0ന്‍റെ ലീഡിൽ ഇന്ത്യ നേടും. നിർണായകമായ ഇന്നത്തെ മത്സരത്തിൽ ഇന്ത്യൻ ടീമിൽ മാറ്റങ്ങൾ വരുത്തുമോ എന്ന് പരിശോധിക്കാം.
നിലവിൽ ടീമിനെ അനായാസ വിജയത്തിലെത്തിക്കാനുള്ള ടീം കരുത്തരാണ്. അതുകൊണ്ട് തന്നെ കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ഇന്ത്യ ഇന്നും നിലനിര്‍ത്താനാണ് സാധ്യത. വിശാഖപട്ടണത്തു നടന്ന ആദ്യ ടി20യില്‍ രണ്ടു വിക്കറ്റിന്റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിയത്. 209 റണ്‍സെന്ന റെക്കോര്‍ഡ് വിജയലക്ഷ്യം അവസാന ബോളില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. ടി20യില്‍ ഇന്ത്യയുടെ എക്കാലത്തെയും വലിയ റണ്‍ചേസ് കൂടിയായിരുന്നു ഇത്. 42 ബോളില്‍ ഒമ്പതു ഫോറും നാലു സിക്‌സറുകളുമടക്കം 80 റൺസ് നേടിയ ക്യാപ്റ്റൻ സൂര്യ കുമാർ യാദവാണ് ഇന്ത്യയുടെ വിജയ ശില്പി.
തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ നടന്ന രണ്ടാം മത്സരത്തിലും 44 റണ്‍സിന്റെ തകർപ്പൻ ജയം ഇന്ത്യ നേടി. ആദ്യം ബാറ്റിങിനു ഇറങ്ങിയ ഇന്ത്യ ഇന്ത്യ നാലു വിക്കറ്റിനു 235 റണ്‍സെന്ന കൂറ്റന്‍ സ്കോറാണ് ഉയർത്തിയത്. മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഓസീസ് ഒമ്പതു വിക്കറ്റിനു 191 റണ്‍സെടുത്ത് മുട്ടുമടക്കുകയായിരുന്നു. വെടിക്കെട്ട് ബാറ്റിംഗ് ആണ് ഓസീസിനെതിരായ രണ്ടാം ടി 20 യിൽ ഇന്ത്യ കാഴ്ച വെച്ചത്. ഓപ്പണർമാരായ യശസ്‌വി ജയ്സ്‌വാൾ, ഋതുരാജ് ഗയ്ക്‌വാദ് എന്നിവരും മൂന്നാം നമ്പറിലെത്തിയ ഇഷാൻ കിഷനും ഇന്ത്യയ്ക്ക് വേണ്ടി അർധ സെഞ്ചറി നേടി. ടി20യില്‍ ആദ്യമായാണ് ഇന്ത്യയുടെ ആദ്യ മൂന്ന് ബാറ്റർമാർ അർധ സെഞ്ചറി നേടുന്ന ആദ്യ മത്സരമായിരുന്നു ഇത്. 32 പന്ത് നേരിട്ട് 3 ഫോറും 4 സിക്‌സും ഉള്‍പ്പെടെ 52 റണ്‍സാണ് കാര്യവട്ടത്ത് ഇഷാന്‍ അടിച്ചെടുത്തത്. ഗുവാഹത്തിയിലെ ബര്‍സാപറ സ്റ്റേഡിയത്തില്‍ രാത്രി ഏഴു മണി മുതലാണ് മല്‍സരം.
സാധ്യതാ പ്ലെയിങ് ഇലവന്‍ ഇന്ത്യ- റുതുരാജ് ഗെയ്ക്വാദ്, യശസ്വി ജയ്‌സ്വാള്‍, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ് (ക്യാപ്റ്റന്‍), തിലക് വര്‍മ, റിങ്കു സിങ്, അക്ഷര്‍ പട്ടേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, മുകേഷ് കുമാര്‍, പ്രസിദ്ധ് കൃഷ്ണ.
ഓസ്‌ട്രേലിയ- മാത്യു ഷോര്‍ട്ട്, സ്റ്റീവ് സ്മിത്ത്, ജോഷ് ഇംഗ്ലിസ്, ഗ്ലെന്‍ മാക്‌സ്വെല്‍, മാര്‍ക്കസ് സ്‌റ്റോയ്‌നിസ്, ടിം ഡേവിഡ്, മാത്യു വേഡ് (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ഷോണ്‍ ആബട്ട്, നതാന്‍ എല്ലിസ്, ആദം സാംപ, ജേസണ്‍ബെറന്‍ഡോര്‍ഫ്.
Read Also:വെടിക്കെട്ട് ബാറ്റർമാരായി ഇഷാനും ജയ്‌സ്വാളും; രണ്ടാം ജയത്തോടൊപ്പം യുവ നിര നേടിയത് വമ്പൻ റെക്കോർഡുകൾ